Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റെന ഇംപേരയിലെ മലയാളികളടക്കം എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കപ്പൽ കമ്പനി; ഇറാനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ച് കേന്ദ്ര മന്ത്രാലയം; ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി; ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ (സ്റ്റെന ഇംപേര) മൂന്ന് മലയാളികളും എറണാകുളം സ്വദേശികൾ; രണ്ടാഴ്ച മുൻപ് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലും (ഗ്രേസ് 1) മൂന്ന് മലയാളികൾ; രണ്ട് കപ്പിലിലെ മലയാളികളും സുരക്ഷിതർ; ബ്രിട്ടീഷ് കപ്പലിലെ ക്യാപ്റ്റനടക്കം മലയാളികളെന്നും സൂചന

സ്റ്റെന ഇംപേരയിലെ മലയാളികളടക്കം എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കപ്പൽ കമ്പനി; ഇറാനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ച് കേന്ദ്ര മന്ത്രാലയം; ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി; ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ (സ്റ്റെന ഇംപേര) മൂന്ന് മലയാളികളും എറണാകുളം സ്വദേശികൾ; രണ്ടാഴ്ച മുൻപ് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലും (ഗ്രേസ് 1) മൂന്ന് മലയാളികൾ; രണ്ട് കപ്പിലിലെ മലയാളികളും സുരക്ഷിതർ; ബ്രിട്ടീഷ് കപ്പലിലെ ക്യാപ്റ്റനടക്കം മലയാളികളെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വെള്ളിയാഴ്ച അർദ്ധരാത്രി ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ കൂടുതൽ മലയാളികളെന്ന് അനൗദ്യോഗിക വിവരം. മൂന്ന് മലയാളികൾ ഉൾപ്പടെ 18 ഇന്ത്യക്കാർ. ഉണ്ടെന്ന് ആദ്യ വിവവരം പുറത്ത് വന്നിരുന്നു.സ്റ്റെന ഇംപേര എന്ന എണ്ണക്കപ്പലാണ് ഇറാൻ വെള്ളിയാഴ്ച പിടിച്ചെടുത്തത്. കപ്പലിലെ ക്യാപ്റ്റനടക്കം മൂന്നുപേർ മലയാളികളാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു പുറത്തുവന്നിരുന്നു. ഇവർ മൂന്നുപേരും എറണാകുളം സ്വദേശികളാണ്. അതേസമയം രണ്ടാഴ്ച മുൻപ് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലും മലയാളികൾ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.

ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത 'ഗ്രേസ്1' എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചനയാണ് അതിനിടെ പുറത്ത് വരുന്നത്. ഇറാനിലെ ഗ്രേസ്1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ 'സ്റ്റെന ഇംപറോ' പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ 'സ്റ്റെന ഇംപറോ'യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ബന്ദർ അബ്ബാസ് തുറമുഖത്തുതന്നെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പൽ കമ്പനി അധികൃതർ പറയുന്നത്. നോർത്തേൺ മറീൻസ് എന്ന കപ്പൽ കമ്പനി അധികൃതരാണ് മലയാളികൾ അടക്കമുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം പുറത്തുവിട്ടത്.

ഇൻഷൂറൻസ് കമ്പനി മുഖേന ഇറാനിലെ മറീൻ അഫയേഴ്‌സുമായി നിരന്തര സമ്പർക്കത്തിലാണ്. മറീൻ അഫയേഴ്‌സ് ഉദ്യോഗസ്ഥർ കപ്പലിലെത്തി ജീവനക്കാരുടെ സ്ഥിതി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കപ്പൽ കമ്പനി അധികൃതർ പറയുന്നു. നിലവിൽ 18 ഇന്ത്യാക്കാർ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപരമോ മറ്റെന്തെങ്കിലുമോ ആയ പ്രശ്‌നങ്ങളൊന്നും നിലവിൽ ജീവനക്കാർക്ക് ഇല്ലെന്നും അധികൃതർ പറയുന്നു. നോർത്തേൺ മറീൻ കമ്പനിയുടെ മുംബൈ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP