Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൽസ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; ജൂലൈ 21 മുതൽ 25വരെ നിർദ്ദേശം തുടരും; പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യത

മൽസ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; ജൂലൈ 21 മുതൽ 25വരെ നിർദ്ദേശം തുടരും; പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യത

മറുനാടൻ ഡെസ്‌ക്‌

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.7 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യബന്ധനത്തിനായി പോകരുതെന്ന് നിർദ്ദേശം

ജൂലൈ 21 മുതൽ ജൂലൈ 22 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, കർണാടക ,തെക്ക് തമിഴ്‌നാട് ,ലക്ഷദ്വീപ് തീരങ്ങൾ.

ജൂലൈ 21 മുതൽ ജൂലൈ 25 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടൽ.

ജൂലൈ 21 തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ .
അടുത്ത 24 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 4 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP