Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകിയെ താൻ കഴുത്തറുത്തുകൊലപ്പെടുത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത് മുകേഷ് തന്നെ; കൺട്രോൾ റൂമിൽ വന്ന ഫോൺ നമ്പർ ട്രെയ്‌സ് ചെയ്‌തെത്തിയ പൊലീസ് കണ്ടത് മരിച്ചു കിടക്കുന്ന സുമനേയും തൂങ്ങിയാടുന്ന കാമുകനേയും; എന്തിനിവർ ഇത് ചെയ്‌തെന്നറിയാതെ പൊലീസും ബന്ധുക്കളും

കാമുകിയെ താൻ കഴുത്തറുത്തുകൊലപ്പെടുത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത് മുകേഷ് തന്നെ; കൺട്രോൾ റൂമിൽ വന്ന ഫോൺ നമ്പർ ട്രെയ്‌സ് ചെയ്‌തെത്തിയ പൊലീസ് കണ്ടത് മരിച്ചു കിടക്കുന്ന സുമനേയും തൂങ്ങിയാടുന്ന കാമുകനേയും; എന്തിനിവർ ഇത് ചെയ്‌തെന്നറിയാതെ പൊലീസും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മുകേഷ് മീണയാണ് (25) കാമുകി സുമൻ മീണയെ (20) കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. രാജസ്ഥാനിൽ ചന്ദ്വാജി മേഖലയിലെ ഫാമിലാണ് സംഭവം.

യുവതിയുടെ കഴുത്തറുത്തുകൊലപ്പെടുത്തിയ മുകേഷ് വിവരം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്തുകൊലപാതക വിവരം അറിയിച്ച ശേഷമാണ് യുവാവ് തൂങ്ങിമരിച്ചത്. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇരുവരും കുറച്ചു നാളുകളായി പ്രണയത്തിലാണെന്നു പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി അറിയിച്ച പൊലീസ്, കൊലപാതക കാരണം വ്യക്തമല്ലെന്ന് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP