Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജന്റീനിയൻ മുൻ ഫുഡ്‌ബോൾ പരിശീലകന്റെ നില ഗുരുതരം; തലച്ചോറിലെ ശസ്ത്രക്രിയ കഴിഞ്ഞ കാർലോസ് ബിലാർദോ ഇപ്പോൾ അർജന്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്നോസിസിൽ തീവ്രപരിചരണ വിഭാഗത്തിൽ

അർജന്റീനിയൻ മുൻ ഫുഡ്‌ബോൾ പരിശീലകന്റെ നില ഗുരുതരം; തലച്ചോറിലെ ശസ്ത്രക്രിയ കഴിഞ്ഞ കാർലോസ് ബിലാർദോ ഇപ്പോൾ അർജന്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്നോസിസിൽ തീവ്രപരിചരണ വിഭാഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ബ്യൂനസ് ഐറിസ്: അർജന്റീനയ്ക്ക് 1986ൽ ലോകകപ്പിൽ മുത്തമിടാൻ സാധിച്ചതിന് പിന്നിൽ ഒരു പരിശീലകനായിരുന്നു. കാർലോസ് ബിലാർദോ. 81 വയസ്സുകാരനായ ബിലാർദോ ഇപ്പോൾ ഗുരുതരാവസ്ഥയിലായി ആശുപത്രിയിലാണ്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം ബിലാർദോ ഇപ്പോൾ അർജന്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്നോസിസിൽ തീവ്രപരിചരണത്തിലാണ്.

ഗൈനക്കോളജിസ്റ്റ് കൂടിയായിരുന്ന ബിലാർദോ 1982 സ്‌പെയിൻ ലോകകപ്പിനു ശേഷമാണ് അർജന്റീന ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.1990 ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിയോട് 01നു തോറ്റതിനു ശേഷമാണ് സ്ഥാനമൊഴിഞ്ഞത്. കളിക്കുന്ന കാലത്ത് മിഡ്ഫീൽഡർ ആയിരുന്ന ബിലാർദോ അർജന്റീനയെ കൂടാതെ കൊളംബിയ, ബോക്ക ജൂനിയേഴ്‌സ്, സെവിയ്യ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP