Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിലേക്ക് പോകുകയായിരുന്ന പതിനൊന്നുകാരിയെ എൻഎസ്ജി കമാൻഡർ പീഡിപ്പിച്ചത് വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി; കുട്ടിയുടെ അമ്മ അറിയിച്ചതിനെ തുടർന്ന് ഗ്രൂപ്പ് കമാൻഡർ നൽകിയ പരാതിയിൽ പർമീന്തർ കുമാർ അറസ്റ്റിൽ

വീട്ടിലേക്ക് പോകുകയായിരുന്ന പതിനൊന്നുകാരിയെ എൻഎസ്ജി കമാൻഡർ പീഡിപ്പിച്ചത് വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി; കുട്ടിയുടെ അമ്മ അറിയിച്ചതിനെ തുടർന്ന് ഗ്രൂപ്പ് കമാൻഡർ നൽകിയ പരാതിയിൽ പർമീന്തർ കുമാർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുഗ്രാം: പതിനൊന്നുകാരിയെ പീഡിപ്പിച്ച എൻ.എസ്.ജി(നാഷണൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡർ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ മനേസർ കാമ്പസിലാണ് സംഭവം. എൻ.എസ്.ജി.കമാൻഡർ പർമീന്തർ കുമാറാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 15നാണ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനവിവരം പെൺകുട്ടി തന്നെയാണ് അമ്മയോട് പറഞ്ഞത്. തുടർന്ന് എൻ.എസ്.ജി സ്‌കൂളിലെ അദ്ധ്യാപകയായ പെൺകുട്ടിയുടെ അമ്മ ഗ്രൂപ്പ് കമാൻഡർ നരേഷ് കുമാറിന് അറിയിക്കുകയായിരുന്നു. ഗ്രൂപ്പ് കമാൻഡറാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കുമാറിനെ മനേസർ പൊലീസ് അറസ്റ്റ് ചെയ്തു തെളിവെടുപ്പ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP