Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉടുവസ്ത്രം 'തൊഴിലി'നെ ബാധിക്കാതിരിക്കാൻ ഊരിവെച്ചത് കള്ളന് പണിയായി; അടിവസ്ത്രം ഉൾപ്പെടെ ഊരിവെച്ച് വീട്ടിൽ മോഷ്ടിക്കാൻ കയറിയ ബിജു സെബാസ്റ്റ്യൻ നാട്ടുകാർ പിടികൂടാതിരിക്കാൻ ചാടിയത് വീടിന്റെ മുകളിൽ നിന്നും; വീഴ്‌ച്ചയിൽ വാരിയെല്ലൊടിഞ്ഞ മോഷ്ടാവിനെ ആശുപത്രിയിലാക്കിയത് പൊലീസെത്തി

ഉടുവസ്ത്രം 'തൊഴിലി'നെ ബാധിക്കാതിരിക്കാൻ ഊരിവെച്ചത് കള്ളന് പണിയായി; അടിവസ്ത്രം ഉൾപ്പെടെ ഊരിവെച്ച് വീട്ടിൽ മോഷ്ടിക്കാൻ കയറിയ ബിജു സെബാസ്റ്റ്യൻ നാട്ടുകാർ പിടികൂടാതിരിക്കാൻ ചാടിയത് വീടിന്റെ മുകളിൽ നിന്നും; വീഴ്‌ച്ചയിൽ വാരിയെല്ലൊടിഞ്ഞ മോഷ്ടാവിനെ ആശുപത്രിയിലാക്കിയത് പൊലീസെത്തി

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: മോഷണത്തിനായി ആൾത്താമസമില്ലാത്ത വീട്ടിൽ കയറിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. ഉടുവസ്ത്രം തന്റെ 'തൊഴിലിനെ' ബാധിക്കരുത് എന്ന ചിന്തയാണ് തിരുവനന്തപുരം പോത്തൻകോട് ജൂബിലിഭവനിൽ ബിജു സെബാസ്റ്റ്യന് (46) പാരയായത്. ശനിയാഴ്‌ച്ച രാത്രിയിലാണ് അടിവസ്ത്രം ഉൾപ്പെടെ അഴിച്ചുവെച്ച് ബിജു സെബാസ്റ്റ്യൻ അടൂർ മങ്ങാട്ട് ആൾത്താമസമില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയത്. എന്നാൽ, പിന്നീട് നടന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.

മങ്ങാട് ചരുവിള സുമവില്ലയിൽ രാജന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാജനും കുടുംബവും യുഎസിലാണ്. വീടിന്റെ ഉടമസ്ഥർ വീട് നോക്കാൻ ഏൽപ്പിച്ചിരുന്നതുകൊടുമൺ സ്വദേശികളായ ദമ്പതികളെ ആയിരുന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പിച്ച ബിജു സെബാസ്റ്റ്യൻ ഒമ്പത് മണിയോടെ വീട്ടിലെത്തി. മോഷണത്തിന്റെ സൗകര്യത്തിനായി തുണികൾ ഓരോന്നായി ഊരി. അടിവസ്ത്രം വീടിന്റെ മുൻവശത്തെ ഗ്രില്ലിൽ വിരിച്ചിട്ടു. ഷർട്ടും ലുങ്കിയും മഴക്കോട്ടും താഴെയും വിരിച്ച ശേഷം വീടിന് മുകളിൽ കയറി. ഈ സമയത്താണ് വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന ദമ്പതികൾ എത്തുന്നത്. കൊടുമൺ സ്വദേശികളായ ദമ്പതിമാർ ശനിയാഴ്ച രാത്രി 9.30-ന് എത്തിയപ്പോൾ മുൻവശത്തെ ഗ്രില്ലിൽ പുരുഷന്റെ അടിവസ്ത്രം കണ്ടു. താഴെ ബാക്കി വസ്ത്രങ്ങളും ഉണ്ടായിരുന്നു.

സംശയം തോന്നിയ ഇവർ സമീപവാസികളെ വരുത്തി നടത്തിയ പരിശോധനയിൽ വീടിന്റെ മുകൾഭാഗത്ത് ഒരാൾ ഉണ്ടെന്ന് മനസ്സിലായി. നാട്ടുകാർ കൂടിയെന്ന് മനസ്സിലായതോടെ ബിജു താഴേക്ക് ചാടി. താഴെ വീണപ്പോൾ, വാരിയെല്ല് ഒടിഞ്ഞ ഇയാൾക്ക് ഓടി രക്ഷപ്പെടാനായില്ല. വിവരമറിയിച്ചതിനെത്തുടർന്ന് അടൂരിൽനിന്ന് പൊലീസെത്തി ഇയാളെ അടൂർ ഗവ. ജനറൽ ആശുപത്രിയിലാക്കി.

വാരിയെല്ലിന് ഗുരുതരമായ പരിക്കുപറ്റിയതിനാൽ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം മങ്ങാട്ട് ഭാഗത്ത് വീടിന്റെ വാതിൽ കുത്തിത്തുറന്ന് വയോധികയുടെ രണ്ടര പവന്റെ മാല കവർന്നിരുന്നു. സമീപത്തെ കടയിൽനിന്ന് പലചരക്കുസാധനങ്ങളും മോഷ്ടിച്ചിരുന്നു.

അടൂർ ഡിവൈ.എസ്‌പി. ജവഹർ ജനാർദിന്റെ നിർദേശത്തെത്തുടർന്ന് മങ്ങാട്ട് ഭാഗത്ത് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇയാൾക്ക്, ഇവിടെ നടന്ന മോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് അറിയാൻ ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സിഐ. യു.ബിജു, എസ്‌ഐ.മാരായ. പി.എം.ലിബി, ശ്രീകുമാർ, എഎസ്ഐ. ജി.രാജു എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP