Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഇറാന്റെ കൊടി പാറിക്കളിക്കുന്നു; മലയാളികളടക്കമുള്ള പതിനെട്ട് ജീവനക്കാർ പരിപൂർണ സുരക്ഷിതർ; ബ്രിട്ടന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ് അവഗണിച്ചുള്ള കീഴടക്കൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ഇറാനിയൻ മറീനുകൾ ഹീറോകളായി; ഈ നൂറ്റാണ്ടിന്റെ യുദ്ധത്തിലേക്ക് അമേരിക്ക ബ്രിട്ടനെ വലിച്ചിഴയ്ക്കുന്നു എന്നാരോപിച്ച് ഇറാൻ; ഹോർമൂസ് കടലിടുക്കിൽ ഇനിയെന്ത് സംഭവിക്കും?

പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഇറാന്റെ കൊടി പാറിക്കളിക്കുന്നു; മലയാളികളടക്കമുള്ള പതിനെട്ട് ജീവനക്കാർ പരിപൂർണ സുരക്ഷിതർ; ബ്രിട്ടന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ് അവഗണിച്ചുള്ള കീഴടക്കൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ഇറാനിയൻ മറീനുകൾ ഹീറോകളായി; ഈ നൂറ്റാണ്ടിന്റെ യുദ്ധത്തിലേക്ക് അമേരിക്ക ബ്രിട്ടനെ വലിച്ചിഴയ്ക്കുന്നു എന്നാരോപിച്ച് ഇറാൻ; ഹോർമൂസ് കടലിടുക്കിൽ ഇനിയെന്ത് സംഭവിക്കും?

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യവെ ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപേരോ പിടിച്ചെടുത്ത ഇറാനിയൻ മറീനുകൾ, കപ്പലിൽ ഇറാന്റെ പതാക സ്ഥാപിച്ചു. കപ്പൽ കീഴടക്കുന്ന ദൃശ്യം പുറത്തുവിട്ട ഇറാൻ, അതിൽ അധീശത്വം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് പതാകയും സ്ഥാപിച്ചത് കപ്പലിൽ ഇറാനിയൻ സായുധ സേന പട്രോളിങ് നടത്തുന്നതും ദൃശ്യങ്ങളിലുണ്ട് ബന്ദർ അബ്ബാസ് തുറമുഖത്തിലാണ് കപ്പലുള്ളതെന്നാണ് സൂചന. 18 ഇന്ത്യക്കാരടക്കമുള്ള 23 ജീവനക്കാരും സുരക്ഷിതരാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയുടെയും ബ്രിട്ടന്റെയും തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് കപ്പൽ ഇറാന്റെ മറീനുകൾ സ്വന്തമാക്കിയതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നു. സ്റ്റെന ഇംപേരോ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് യുദ്ധക്കപ്പലിൽനിന്ന് ഇറാന് നൽകിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സ്റ്റെന ഇംപേരോയിൽ ഇറങ്ങരുതെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ സന്ദേശം. എന്നാൽ, ചെറിയ കപ്പലുകൾ ഉപയോഗിച്ച് വളയുകയും ഹെലിക്കോപ്ടറിലെത്തി കപ്പലിലേക്കിറങ്ങി അത് കീഴടക്കുകയാണാണ് ഇറാൻ ചെയ്തത്.

സ്റ്റെന ഇംപേരോയുടെ ക്യാപ്റ്റന് ഇറാനിയൻ കപ്പലിൽനിന്നുള്ള സന്ദേശമാണ് ആദ്യം. കപ്പലിന്റെ ദിശ എത്രയും പെട്ടെന്ന് മാറ്റണമെന്നും അനുസരിച്ചാൽ സുരക്ഷിതരായി മുന്നോട്ടുപോകാമെന്നും ഇറാൻ വ്യക്തമാക്കി. ഇതിന് മറുപടിയെന്നോണം ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്എംഎസ് മോൺട്‌റോസിൽനിന്ന് സ്റ്റെന ഇംപേരോയ്ക്ക് സന്ദേശം ലഭിക്കുന്നു. അന്താരാഷ്ട്ര സമുദ്ര ഗതാഗത മേഖലയിൽക്കൂടിയാണ് നിങ്ങൾ പോകുന്നതെങ്കിൽ, നിങ്ങളുടെ യാത്ര ആരും തടയില്ലെന്ന് യുദ്ധക്കപ്പലിൽനിന്ന് വ്യക്തമാക്കുന്നുണ്ട്.

ഇതിന് മറുപടിയായി ഇറാനിയൻ കപ്പൽ സന്ദേശം നൽകുന്നു. കപ്പലിന് യാതൊരു വെല്ലുവിളിയുമില്ല. സുരക്ഷാകാരണങ്ങളാൽ അതിൽ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സന്ദേശം. എന്നാൽ, ഇത് അംഗീകരിക്കനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും മോൺട്‌റോസിൽനിന്ന് സന്ദേശം പോകുന്നു. സ്റ്റെന ഇംപേരോയിൽ നിയമവിരുദ്ധമായി ഇറങ്ങാനുള്ള ശ്രമങ്ങളിൽനിന്ന് പിന്മാറണമെന്നും യുദ്ധക്കപ്പൽ ആവശ്യപ്പെടുന്നു.

എന്നാൽ, നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ കപ്പലിനെ സമീപിക്കുകയും അതിൽനിന്ന് സൈനികർ താഴേക്കിറങ്ങുകയുമാണ് ചെയ്തത്. പിന്നീട് കപ്പലിലെ ഇറാൻ തീരത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. മേഖലയിലുള്ള ഏക ബ്രിട്ടീഷ് യുദ്ധക്കപ്പലാണ് മോൺട്‌റോസ്. സംഭവം നടക്കുമ്പോൾ സ്റ്റെന ഇംപേരോയിൽനിന്ന് ഒരുമണിക്കൂർ അകലെയായിരുന്നു യുദ്ധക്കപ്പലെന്നും അതുകൊണ്ടാണ് ഇടെപടെനാവാതിരുന്നതെന്നും പ്രതിരോധ സെക്രട്ടറി പെന്നി മൗർഡന്റ് പറഞ്ഞു.

പ്രശ്‌നത്തിൽ നിയമപരമായാണ് ഇറാൻ ഇടപെട്ടതെന്നും സമുദ്രാതിർത്തി ലംഘിച്ചതുകൊണ്ടാണ് സ്റ്റെന ഇംപേരോ കീഴടക്കിയതെന്നുമാണ് ഇറാന്റെ വിശദീകരണം. സംഘർഷത്തിലേക്ക് ബ്രിട്ടനെക്കൂടി വലിച്ചിടാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. ബന്ദർ അബ്ബാസിലുള്ള കപ്പലിലെ 23 ജീവനക്കാരും ആരോഗ്യത്തോടെയും സുരക്ഷിതത്തോടെയുമാണ് കഴിയുന്നതെന്നും ഇറാൻ വ്യക്തമാക്കി. മൂന്ന് മലയാളികളടക്കം 18 പേരാണ് കപ്പലിൽ ഇന്ത്യക്കാരായുള്ളത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ്ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾ്ട്ടനാണ് ബ്രിട്ടനുമേൽ വിഷം കുത്തിവെക്കുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആരോപിച്ചു. നൂറ്റാണ്ടിലെ യുദ്ധം ആരംഭിക്കുന്നതിനുള്ള കളമൊരുക്കാനാണ് ബോൾട്ടൻ ശ്രമിക്കുന്നത്. തന്റെ ബി ടീം പരാജയപ്പെടുമെന്ന ആശങ്കയുള്ള ട്രംപിനെ വശത്താക്കാൻ സാധിക്കാതെ വന്നതോടെയാണ് ബോൾട്ടൻ ബ്രിട്ടനിലേക്ക് വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതെന്നും ശരീഫ് ആരോപിച്ചു.

അതിനിടെ, സ്റ്റെന ഇംപേരോയെ മതിയായ സുരക്ഷയില്ലാതെയാണ് മേഖലയിലൂടെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന ആരോപണം ബ്രിട്ടനെതിരേ ഉയരുന്നുണ്ട്. ഒമാൻ സമുദ്രാതിർത്തിയിലായിരുന്നു കപ്പലെന്നും ഇറാൻ സൈന്യം തടഞ്ഞുനിർത്തി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നുമാണ് ബ്രിട്ടൻ ഇതേക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കുനൽകിയ റിപ്പോർട്ടിലുള്ളത്. മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാൻ തക്കശേഷി റോയൽ നേവിക്ക് കടലിടുക്കിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി തോബിയാസ് എൽവുഡ് സമ്മതിക്കുകയും ചെയ്തു.

ആഗോള തലത്തിൽ വെല്ലുവിളികൾ പല തലങ്ങളിലേക്ക് വളർന്നതിനാൽ, ബ്രിട്ടീഷ് പ്രതിരോധവിഭാഗത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന ആവശ്യവും എൽവുഡ് ഉന്നയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ, റോയൽ നേവിയുടെ ശേഷി വല്ലാതെ കുറഞ്ഞുവെന്ന് കണക്കുകളും ബോധ്യപ്പെടുത്തുന്നു. 1982-ൽ 60 യുദ്ധക്കപ്പലുകളും ചെറു പടക്കപ്പലുകളുമുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞവർഷം 19 എണ്ണം മാത്രമാണുള്ളത്.

യുദ്ധവിമാനങ്ങൾ പേറുന്ന മൂന്ന് കപ്പലുകൾ അന്നുണ്ടായിരുന്നെങ്കിൽ ഇന്നത് ഒന്നായി ചുരുങ്ങി. ആണവശേഷിയുള്ള അന്തർവാഹിനികളുടെ എണ്ണം 12-ൽനിന് ആറായും കുറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP