Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടു വർഷം കാലാവധിയുള്ള കോഴ്‌സ് അഞ്ചുവർഷമായിട്ടും തീർക്കാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; സമയത്തിന് പരീക്ഷ നടത്താത്തിനാൽ വലയുന്നത് വിദൂരവിദ്യാഭ്യാസ എംബിഎ വിദ്യാർത്ഥികൾ

രണ്ടു വർഷം കാലാവധിയുള്ള കോഴ്‌സ് അഞ്ചുവർഷമായിട്ടും തീർക്കാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; സമയത്തിന് പരീക്ഷ നടത്താത്തിനാൽ വലയുന്നത് വിദൂരവിദ്യാഭ്യാസ എംബിഎ വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: കാലിക്കറ്റ് സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ എംബിഎ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. രണ്ടുവർഷം കാലാവധിയുള്ള കോഴ്‌സ് അഞ്ചു വർഷമായിട്ടും പൂർത്തിയാക്കാനാകാത്തതാണ് വിദ്യാർത്ഥികളെ കുഴപ്പത്തിലാക്കുന്നത്. സമയത്തിന് പരീക്ഷ നടത്താത്തതാണ് കോഴ്‌സ് നീളാൻ കാരണമാകുന്നത്. സെമസ്റ്റർ സമ്പ്രദായത്തിലുള്ള കോഴ്സിന് അഞ്ചുവർഷമായിട്ടും സപ്ലിമെന്ററി, അവസാനസെമസ്റ്റർ പരീക്ഷകളും വൈവയും നടത്തിയിട്ടില്ല.

കോഴ്സിനായുള്ള പ്രവേശനപ്പരീക്ഷ നടന്നത് 2014 ഒക്ടോബർ എട്ടിനായിരുന്നു. 2015 ജനുവരിയിൽ കൗൺസലിങ് നടത്തിയ കോഴ്സിന്റെ ആദ്യസെമസ്റ്റർ ക്ലാസ് തുടങ്ങിയത് 2015 മാർച്ചിലും അതിന്റെ പരീക്ഷ നടന്നത് 2015 നവംബറിലുമാണ്. മൂന്നാം സെമസ്റ്റർ ക്ലാസ് തുടങ്ങുന്നതിന് 2017 ഏപ്രിൽ വരെ വിദ്യാർത്ഥികൾക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ മൂന്നാം സെമസ്റ്ററിന്റെ പരീക്ഷ നടത്തിയത് 2018 ജനുവരിയിലും. ആറുമാസം കൂടി വൈകിയാണ് നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങിയത്. 2018 സെപ്റ്റംബറിൽ നാലാം സെമസ്റ്ററിന്റെ ക്ലാസുകൾ തീർന്നെങ്കിലും ഇതുവരേയും പരീക്ഷ നടത്തിയിട്ടില്ല. ഏറെ നിവേദനങ്ങൾ സർവകലാശാലയ്ക്ക് നൽകിയെങ്കിലും കോഴ്സ് പൂർത്തിയാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കോഴ്സ് തീരാൻ വൈകുന്നത് വിദ്യാർത്ഥികൾക്ക് ഉന്നതപഠന കോഴ്സുകളിൽ ചേരുന്നതിനും തൊഴിലവസരങ്ങളും നഷ്ടമാക്കി. സർവകലാശാലയുടെ വിദ്യാർത്ഥിവിരുദ്ധ നടപടിക്കെതിരേ സമരത്തിനിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ. അതേസമയം മുടങ്ങിക്കിടക്കുന്ന പരീക്ഷകളുടെ സമയക്രമം തയ്യാറാക്കുന്നത് പുരോഗമിക്കുകയാണെന്നും വൈകാതെ പരീക്ഷകൾ നടക്കുമെന്നും സർവകലാശാലാ പരീക്ഷാ കൺട്രോളർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP