Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം സർക്കാർ ഉയർത്തുമ്പോഴും ജനിക്കുന്നതെല്ലാം ആൺകുട്ടികൾ മാത്രം; ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളിൽ 216 കുട്ടികൾ പിറന്നിട്ടും ഒരു പെൺകുട്ടി പോലും ഉണ്ടാവാതെ പോയത് എന്തുകൊണ്ട്? പെണ്ണായതിനാൽ നിഷേധിക്കുന്നത് പിറക്കാൻ പോലുമുള്ള സ്വാതന്ത്യമോ?

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം സർക്കാർ ഉയർത്തുമ്പോഴും ജനിക്കുന്നതെല്ലാം ആൺകുട്ടികൾ മാത്രം; ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളിൽ 216 കുട്ടികൾ പിറന്നിട്ടും ഒരു പെൺകുട്ടി പോലും ഉണ്ടാവാതെ പോയത് എന്തുകൊണ്ട്? പെണ്ണായതിനാൽ നിഷേധിക്കുന്നത് പിറക്കാൻ പോലുമുള്ള സ്വാതന്ത്യമോ?

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽ നിന്നും പുറത്തുവരുന്നത് പെൺഭ്രൂണഹത്യയുടെ ഞെട്ടിക്കുന്ന സൂചനകൾ. ഉത്തരകാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ പെൺകുട്ടി പോലും ജനിച്ചിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. അതേസമയം ഈ കാലഘട്ടത്തിൽ ജനിച്ച ആൺകുട്ടികളുടെ എണ്ണം 216 ആണ്. ഈ കാലയളവിൽ ഒരൊറ്റ പെൺകുട്ടികൾ പോലും ഇവിടെ ജനിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ആശിഷ് ചൗഹാൻ വ്യക്തമാക്കുന്നു. ഇതിന്റെ കാരണങ്ങൾ അന്വേഷിക്കും എന്നും അദ്ദേഹം പറയുന്നു. വിശദമായ പഠനങ്ങളും സർവേയും ഈ സ്ഥലങ്ങളിൽ നടത്തും എന്നാണ് അദ്ദേഹം പറയുന്നത്.

ഈ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി ആശാവർക്കർമാരുടെ ഒരു യോഗവും അദ്ദേഹം വിളിച്ച് ചേർത്തിരുന്നു. ഗംഗോത്രി എംഎൽഎ ഗോപാർ റാവത്തും യോഗത്തിൽ പങ്കെടുത്തിരുന്നു.

എന്നാൽ, പ്രദേശത്ത് കൃത്യമായ പെൺഭ്രൂണഹത്യയാണ് നടക്കുന്നത് എന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇവിടെ ഒരൊറ്റ പെൺകുഞ്ഞ് പോലും ജനിച്ചിട്ടില്ല. ഇത് സ്വാഭാവികമായി സംഭവിച്ച പോയതല്ല. പെൺഭ്രൂണഹത്യയുടെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും സാമൂഹിക പ്രവർത്തകയായ കൽപ്പന താക്കൂർ എഎൻഐയോട് പറഞ്ഞു. ഇതിനെതിരെ സർക്കാരോ ഭരണസംവിധാനമോ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ ശക്തമായ ഇടപെടലുകൾ വേണമെന്നാണ് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യം സർക്കാർ ഉയർത്തുന്ന സമയത്താണ് പെണ്ണായതിനാൽ ജനിക്കാനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്നത് എന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP