Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവ് നിക്കിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പം സിഗരറ്റു വലിച്ച് പ്രിയങ്ക; അമേരിക്കയിൽ ജന്മദിനാഘോഷത്തിനായി എത്തിയ നടിയുടെ പുതിയ ചിത്രത്തിനെ ട്രോളി സോഷ്യൽമീഡിയ;ഭർത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുമ്പോൾ ആസ്മയുടെ പ്രശ്നമില്ലേയെന്നും ആരാധകരുടെ ചോദ്യം

ഭർത്താവ് നിക്കിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പം സിഗരറ്റു വലിച്ച് പ്രിയങ്ക; അമേരിക്കയിൽ ജന്മദിനാഘോഷത്തിനായി എത്തിയ നടിയുടെ പുതിയ ചിത്രത്തിനെ ട്രോളി സോഷ്യൽമീഡിയ;ഭർത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുമ്പോൾ ആസ്മയുടെ പ്രശ്നമില്ലേയെന്നും ആരാധകരുടെ ചോദ്യം

റ്റലിയിലെ അവധിയാഘോഷങ്ങൾക്ക് ശേഷം പിറന്നാളാഘോഷത്തിനായി പ്രിയങ്ക അമേരിക്കയിലാണ് ഉള്ളത്. 18 നായിരുന്നു പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുള്ള തന്റെ ആദ്യ ജന്മദിനം ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക ആഘോഷിച്ചത്. ഫ്ളോറിഡയിലെ മിയാമിയിൽ വച്ചായിരുന്നു ആഘോഷം. ആഘോഷ ത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി ക്കൊണ്ടിരിക്കുകയാണ്. നിക്കിനും അമ്മ മധു ചോപ്രയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം പ്രിയങ്ക പിറന്നാളാഘോഷി ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. എന്നാൽ അക്കൂട്ടത്തിൽ

ഭർത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുന്ന നടിയുടെ ചിത്രവുമെത്തിയതോടെ സോഷ്യൽമീഡിയ നടിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്.അമേരിക്കയിൽ ഫ്ളോറിഡയിലെ മിയാമി ബീച്ചിൽ അമ്മ മധു ചോപ്രയ്ക്കും ഭർത്താവ് നിക് ജൊനാസിനും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വിമർശനം നേരിടുന്നത്.നേരത്തെ പുകവലിക്കെതിരെ രംഗത്തെത്തിയ പ്രിയങ്ക ചോപ്ര ഇപ്പോൾ സ്വന്തം ആഘോഷത്തിനിടെ വ്യതിചലിച്ചതാണ് സോഷ്യൽമീഡിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. 

2010 ൽ പുകവലി അസഹനീയമാണെന്ന പ്രിയങ്കയുടെ ട്വീറ്റുമായി ചേർത്താണ് ഇത് സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിച്ചത്. മാത്രമല്ല, കഴിഞ്ഞ വർഷം ആസ്മയെക്കുറിച്ചുള്ള താരത്തിന്റെ ബോധവത്കരണ ക്യാംപെയിനെയും പലരും വിമർശിക്കുന്നുണ്ട്.

ഭർത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റ് വലിക്കുമ്പോൾ ആസ്മയുടെ പ്രശ്നമില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. മറ്റുള്ളവരെ നന്നാക്കും മുമ്പ് സ്വയം നന്നാകാനും ചിലർ ഉപദേശിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ പിറന്നാൾ ആഘോഷത്തിന് അമ്മ മധു ചോപ്രയും ബന്ധു പരനീതി ചോപ്രയും അമേരിക്കയിൽ എത്തിയിട്ടുണ്ട്. ജൂലൈ 18 ന് നടന്ന ആഘോഷങ്ങൾക്കു ശേഷം ബീച്ചിൽ എത്തിയപ്പോൾ ആരാധകർ പകർത്തിയ ചിത്രമാണ് പ്രിയങ്ക ഫാൻസ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്

തനിക്ക് 5 വയസുള്ളപ്പോൾ ആസ്മ പിടിപെട്ടുവെന്നും പക്ഷേ, അത് തന്റെ കരിയറിൽ നേട്ടങ്ങൾ നേടുന്നതിൽ നിന്ന് തടഞ്ഞില്ലെന്നും പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിച്ച് വായുമലിനീകരണം നടത്തരുതെന്നും തന്നെപ്പോലെയുള്ള ആസ്മ രോഗികൾക്ക് ഇത്തരം ആഘോഷങ്ങൾ ആസ്വദിക്കാൻ അതുമൂലം കഴിയുമെന്നും കഴിഞ്ഞ വർഷം പ്രിയങ്ക പറഞ്ഞിരുന്നു. ആസ്മയ്‌ക്കെതിരെ ബോധവൽക്കരണം നടത്തിയ പ്രിയങ്ക സിഗരറ്റ് വലിച്ചതാണ് സോഷ്യൽ മീഡിയയെ രോഷം കൊള്ളിച്ചത്. പ്രിയങ്ക കപടനാട്യക്കാരിയാണെന്ന് ചിലർ പറഞ്ഞത്

പ്രിയങ്കയുടെ പിറന്നാളിന് ഭർത്താവ് നിക് ജൊനാസ് ഗംഭീര പാർട്ടിയാണ് ഒരുക്കിയത്. ഫ്‌ളോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റിൽ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാൾ ആഘോഷം. പാർട്ടിയിൽനിന്നുള്ള ചിത്രങ്ങൾ നിക് ഷെയർ ചെയ്തിരുന്നു.

ചുവപ്പു വസ്ത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു പ്രിയങ്ക ആഘോഷത്തിൽ പ്രത്യക്ഷപ്പെട്ടത്.ചുവപ്പ് നിറത്തിലുള്ള കാതറിൻ മിനി ഡ്രസ്സിന് 78,785 രൂപയാണ് വിലയാണെന്ന പുറത്ത് വരുന്ന റിപ്പോർട്ട്. കൂടാതെ ഒപ്പം ബാഗും വാർത്തകളിൽ നിറയുകയാണ്,കണ്ടാൽ ലിപ്സ്റ്റിക് പോലെ. പക്ഷേ, ഈ ബാഗിന് 5,495 അമേരിക്കൻ ഡോളറാണ് വില. ഏകദേശം 3,78,202 ഇന്ത്യൻ രൂപ! ജൂഡിത്ത് ലീബർ കൗച്ചർ കലക്ഷനിലുള്ളതാണ് ഈ ഹാൻഡ്ബാഗ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP