Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ഇന്ന് വിജയിച്ചേക്കും; നാളെ തെരേസ മെയ്‌ സ്ഥാനമൊഴിയും; മന്ത്രിമാരും എംപിമാരുമടക്കം അനേരരം പേർ കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് രാജിവെക്കും; കടുത്ത ബ്രെക്‌സിറ്റ് പക്ഷക്കാരനായ ബോറിസിന്റെ പ്രധാനമന്ത്രി പദവി ഉറച്ചതോടെ ടോറി പാർട്ടിയിൽ വൻ കലാപം

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ഇന്ന് വിജയിച്ചേക്കും; നാളെ തെരേസ മെയ്‌ സ്ഥാനമൊഴിയും; മന്ത്രിമാരും എംപിമാരുമടക്കം അനേരരം പേർ കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് രാജിവെക്കും; കടുത്ത ബ്രെക്‌സിറ്റ് പക്ഷക്കാരനായ ബോറിസിന്റെ പ്രധാനമന്ത്രി പദവി ഉറച്ചതോടെ ടോറി പാർട്ടിയിൽ വൻ കലാപം

രേസ മേയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ അധികാരത്തിലെത്താനിരിക്കെ, കൺസർവേറ്റീവ് പാർട്ടിയിൽ ആഭ്യന്തര കലാപം രൂക്ഷം. ബോറിസ് പ്രധാനമന്ത്രി ്സ്ഥാനത്തേക്ക് ഇന്ന് തിരഞ്ഞെടുക്കപ്പെടാനിരിക്കെയാണ്, ഭരണകക്ഷിയിൽ അദ്ദേഹത്തോടുള്ള വിയോജിപ്പ് മറനീക്കി പുറത്തുവരുന്നത്. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായാൽ രാജിവെക്കുമെന്ന് ആറ് മന്ത്രിമാരെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ട്. ലിബറൽ ഡമോക്രാറ്റിക് പാർട്ടിയിലേക്ക് പോകുമെന്ന് ആറ് എംപിമാരും തീരുമാനിച്ചിട്ടുണ്ട്.

തെരേസയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള ടോറി പാർട്ടിയിലെ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബോറിസ് ജോൺസൺ പദവിയിലെത്തുമെന്നുതന്നെയാണ് കരുതുന്നത്. എന്നാൽ, കടുത്ത ബ്രെക്‌സിറ്റ് വാദിയായ ബോറിസുമായി യോജിച്ചുപോകാനാവില്ലെന്ന് നിലവിലെ മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറില്ലാതെയാണെങ്കിൽക്കൂടി ഒക്ടോബർ 31-ന് ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്നാണ് ബോറിസിന്റെ നിലപാട്.

ചാൻസലർ ഫിലിക്ക് ഹാമണ്ട്, ഡോവിഡ് ഗോക്ക് തുടങ്ങിയ മന്ത്രിമാരാണ് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തെരേസ മെയ്‌ സ്ഥാനമൊഴിയുന്നതിനൊപ്പം മ്ന്ത്രിസഭയിൽനിന്ന പിരിയാനാണ് ഇവരുടെ തീരുമാനം. മന്ത്രിസഭയിൽനിന്ന് പുറത്താക്കുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ബോറിസ് നേതാവായ പാർട്ടിയിൽ തുടരനാവില്ലെന്നും ലിബറൽ ഡമോക്രാറ്റിക് പാർട്ടിയിൽ ചേരുമെന്നുമാണ് ടോറിപക്ഷത്തെ ആറ് എംപിമാർ പ്രഖ്യാപിച്ചിട്ടുള്ളത്.

സ്വന്തം പാർട്ടിയിൽനിന്നുള്ള വെല്ലുവിളി മാത്രമല്ല ബോറിസ് ജോൺസണെ കാത്തിരിക്കുന്നത്. ബ്രെക്‌സിറ്റ് കരാറിന് ഇനി അന്തിമ രൂപം നൽകാൻ ബോറിസിന് മുന്നിൽ ഇനി അധികം ദിവസങ്ങലില്ല. പാർലമെന്റിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടാണെങ്കിലും നോ ഡീൽ ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്ന കടുത്ത തീരുമാനമാണ് അദ്ദേഹത്തിന്റേത്. എന്നാൽ, അതിർത്തിക്കാര്യത്തിൽ വലിയ തർക്കം നിലനിൽക്കുന്ന അയർലൻഡ്, ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന തരത്തിലുള്ള വ്യവസ്ഥകൾ ബ്രെക്‌സിറ്റ് കരാറിലുണ്ടായിരിക്കണമെന്ന് കഴിഞ്ഞദിവസം നിർദ്ദേശിച്ചു.

ബ്രിട്ടനിൽ പുതിയ പ്രധാനമന്ത്രി വന്നുവെന്നതുകൊണ്ട് ബ്രെക്‌സിറ്റ് കരാർ പുനപരിശോധിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് അയർലൻഡിന്റെ ഡപ്യൂട്ടി പ്രധാനമന്ത്രി സിമോൺ കോവെനി വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ ഇനി ബിൽ ചർച്ച ചെയ്യുകയേയില്ല. നോർത്തേൺ അയർലൻഡ് ബാക്ക്‌സ്‌റ്റോപ്പ് പരിഹരിക്കുന്നതിന് സമയം വേണമെന്ന ബ്രിട്ടന്റെ നിർദ്ദേശവും അയർലൻഡ് തള്ളി. ബോറിസ് അധികാരത്തിലേൽക്കുമ്പോൾ അദ്ദേഹം പൊടുന്നനെ നേരിടാൻ പോകുന്ന വെല്ലുവിളി അയർലൻഡ് അതിർത്തിയെച്ചൊല്ലിയാകും.

കൺസർവേറ്റീവ് പാർട്ടിയിലെ 73 ശതമാനം അംഗങ്ങളും ബോറിസ് ജോൺസൺ അടുത്ത പ്രധാനമന്ത്രിയായി വരണമെന്നാണ് ആഗ്രഹിക്കുന്നത്. ജെറമി ഹണ്ടിനെതിരേ വലിയ വിജയം നേടിയാകും ബോറിസിന്റെ ആരോഹണമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകണമെന്നത് സംബന്ധിച്ച ബോറിസ് കഴിഞ്ഞദിവസം അടുപ്പമുള്ള നേതാക്കളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിയോടെയാകും റിസൾട്ട് പ്രഖ്യാപിക്കുക. പ്രധാനമന്ത്രിയെന്ന നിലയിലുള്ള അവസാന ചോദ്യോത്തര വേളയിൽ സംബന്ധിച്ചശേഷമാകും തെരേസ മെയ്‌ നാളെ ബക്കിങ്ങാം കൊട്ടാരത്തിലെത്തി രാജി സമർപ്പിക്കുക. വൈകിട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പ്രസംഗം ബോറിസ് ജോൺസൺ നടത്തിയേക്കും. വൈകാതെ തന്റെ കാബിനറ്റ് അംഗങ്ങളെയും അദ്ദേഹം പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP