Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ കക്കൂസ് കഴുകലല്ല എന്റെ ജോലിയെന്ന് പ്രജ്ഞാ സിങ് താക്കൂർ; എം പി ആയി തിരഞ്ഞെടുത്തത് അഴുക്കുചാല് വൃത്തിയാക്കാനുമല്ല; ആൾക്കാർ എന്തിനാണോ തിരഞ്ഞെടുത്തത് ആ പണി താൻ ചെയ്‌തോളാമെന്നും ബിജെപി എം പി

നിങ്ങളുടെ കക്കൂസ് കഴുകലല്ല എന്റെ ജോലിയെന്ന് പ്രജ്ഞാ സിങ് താക്കൂർ; എം പി ആയി തിരഞ്ഞെടുത്തത് അഴുക്കുചാല് വൃത്തിയാക്കാനുമല്ല; ആൾക്കാർ എന്തിനാണോ തിരഞ്ഞെടുത്തത് ആ പണി താൻ ചെയ്‌തോളാമെന്നും ബിജെപി എം പി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ബിജെപി സർക്കാരിന്റെ സ്വപ്‌ന പദ്ധതി ആണ് സ്വച്ഛ് ഭാരത് അഭിയാൻ. രാജ്യമെമ്പാടുള്ള ജനങ്ങളെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ശൗചാലയം സ്ഥാപിക്കാനുമായിരുന്നു സ്വച്ഛ് ഭാരത് അഭിയാൻ നടപ്പിലാക്കിയത്. എന്നാൽ ഇപ്പോൾ ഭോപാലിലെ ബിജെപി എംപിയായ പ്രജ്ഞാസിങ് താക്കൂർ പറയുന്നത് തന്നെ എം പിയായി തിരഞ്ഞെടുത്തത് കക്കൂസുകളും അഴുക്കുചാലുകളും വൃത്തിയാക്കാനല്ലെന്നാണ്. നിങ്ങളുടെ കക്കൂസുകൾ വൃത്തിയാക്കാനല്ല ഞാൻ എം പി ആയത്. എന്തിനാണോ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ആ ജോലി ഞാൻ സത്യസന്ധമായി ചെയ്യും എന്നാണ് പ്രജ്ഞ പറഞ്ഞിരിക്കുന്നത്.

മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് എംപി ഈ പ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്ക് പിറകെ യോഗത്തിലുണ്ടായിരുന്ന പ്രവർത്തകർ കൈയടിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടിരുന്നു. മുസ്ലിംകളോടുള്ള പ്രതികാരമായി മഹാരാഷ്ട്രയിലെ മാലേഗാവിൽ മോട്ടോർ സൈക്കിൾ ഉപയോഗിച്ച് പ്രാർത്ഥന കഴിഞ്ഞുവരുന്ന മുസ്ലിംകളെ ഉന്നം വച്ച് സ്‌ഫോടനം നടത്തിയതിലെ പ്രധാനപ്രതിയാണ് പ്രജ്ഞ.

രാജസ്ഥാനിലെ അജ്മീരിലും ഗുജറാത്തിലെ നന്ദേടിലും നടന്ന സ്‌ഫോടനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് ഭീകരവിരുദ്ധസേന ആരോപിക്കുന്നു. അത്ര നല്ല ഭൂതകാലം അവകാശപ്പെടാനില്ലെങ്കിലും ബിജെപി പ്രജ്ഞയെ തിരഞ്ഞെടുപപ്ിൽ മത്സരിപ്പിച്ചത് കടുത്ത വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. തീവ്ര ഹിന്ദു നിലപാടും വിവാദപരമായ പരാമർശങ്ങളും കൊണ്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു പ്രജ്ഞ. ഹേമന്ദ് കർക്കറെ മരിച്ചത് തന്റെ ശാപം കൊണ്ടാണെന്ന് പ്രജ്ഞ പറഞ്ഞിരുന്നു. തുടർന്ന് നിരവധി പേർ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വരികയും പ്രജ്ഞ അത് പിൻവലിക്കുകയും ചെയ്തു. മഹാത്മഗാന്ധിയെ വധിച്ച ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിളിച്ചും ബാബറി മസ്ജിദ് തകർക്കുന്നതിൽ പങ്കാളി ആയതിൽ സന്തോഷമുണ്ടെന്നും പറഞ്ഞും നിരന്തരമായ വിവാദങ്ങളാണ് പ്രജ്ഞ സൃഷ്ടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP