Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാൽ പാർട്ടി പിളരും എന്ന് നട്‌വർ സിങ്; പാർട്ടിയെ നയിക്കാനുള്ള പ്രാഗത്ഭ്യം പ്രിയങ്ക ഗാന്ധിക്കുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ്; 134 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥ ദൗർഭാഗ്യകരമെന്നും മുൻ വിദേശകാര്യ മന്ത്രി

നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാൽ പാർട്ടി പിളരും എന്ന് നട്‌വർ സിങ്; പാർട്ടിയെ നയിക്കാനുള്ള പ്രാഗത്ഭ്യം പ്രിയങ്ക ഗാന്ധിക്കുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ്; 134 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥ ദൗർഭാഗ്യകരമെന്നും മുൻ വിദേശകാര്യ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പുതിയ പാർട്ടി അധ്യക്ഷനെ ഇതുവരെയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ആ സ്ഥാനം ഏറ്റെടുക്കണം എന്ന അഭിപ്രായവുമായി മുതിർന്ന കോൺഗ്രസ് നേതാവ് നട്‌വർ സിങ് രംഗത്തെത്തി. നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ ആരെങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാൽ പാർട്ടി പിളരുമെന്നും മുൻ വിദേശകാര്യ മന്ത്രി പറഞ്ഞു. 134 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ രാജിയെ തുടർന്നു നേതൃത്വത്തെ ചൊല്ലി പാർട്ടിയിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്കിടെയാണ് പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് ആലോചിക്കണം എന്ന നട്വർ സിങിന്റെ പ്രസ്താവന. അതേസമയം നെഹ്റു കുടുംബത്തിൽനിന്ന് ആരും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തരുതെന്നാണു രാഹുൽ ഗാന്ധി പറഞ്ഞിരിക്കുന്നതെന്നും ഈ തീരുമാനം മാറ്റാൻ അവർക്കു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നുകഴിഞ്ഞു. ഉത്തർപ്രദേശിലെ സോൻഭദ്ര വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദർശിച്ചതും അവരെ പൊലീസ് തടഞ്ഞുവച്ചതും വൻ വിവാദമായിരുന്നു. പാർട്ടിയെ നയിക്കാനുള്ള പ്രിയങ്കയുടെ പ്രാഗത്ഭ്യമാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്ന് നട്വർ സിങ് പറഞ്ഞു.

പ്രിയങ്ക നൂറു ശതമാനം സ്വീകാര്യയാണെന്നും അവർ തന്നെ അധ്യക്ഷയാകണമെന്നും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റാരെങ്കിലും നേതൃത്വത്തിലേക്കു വന്നാൽ എതിർപ്പുകളുണ്ടാമെന്നും പാർട്ടി അസ്ഥിരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ രാജിവച്ച് 50 ദിവസം പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ്. കർണാടകയിലും ഗോവയിലും ഉടലെടുത്ത പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ ചൊല്ലിയും പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതയുടലെടുത്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. രാജീ തീരുമാനം അറിയിച്ചതിനെ തുടർന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP