Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്

ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: ആനിക്കാട് കാരിക്കാക്കുഴി കോളനിയിൽ അവിവാഹിതയായ ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ പിതാവും മുത്തച്ഛനും ചേർന്ന് വീടിന് പിന്നിൽ കുഴിച്ചു മൂടിയ സംഭവത്തിൽ ആകെ ട്വിസ്റ്റ്: യുവതി പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം. ഇതു കാരണം കൊലക്കുറ്റത്തിന് കേസില്ല. പക്ഷേ, വിവരം മറച്ചു വച്ചതിനും അധികാരികളെ അറിയിക്കാതെ മൃതദേഹം കുഴിച്ചു മൂടിയതിനും യുവതിക്കെതിരേ കേസ് എടുത്തിട്ടുണ്ട്. ഇത് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം കിട്ടുന്ന വകുപ്പാണ്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി സ്വന്തം വീട്ടിൽ പ്രസവിച്ചത്. തുടർന്ന് രക്തം വാർന്ന് കിടപ്പായി. ഈ സമയം വീട്ടിലുണ്ടായിരുന്ന പിതാവും മുത്തച്ഛനും ചേർന്ന് കുട്ടിയുടെ മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞ് വീടിന് പിന്നിൽ കുഴിച്ചു മൂടുകയായിരുന്നു. അവശനിലയിലായ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിവരം പൊലീസിന് കിട്ടിയത്. ഇവർ നടത്തിയ പരിശോധനയിൽ വീടിന് പിന്നിൽ നിന്ന് മൃതദേഹം കിട്ടി.

പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കുട്ടി പൂർണ വളർച്ചയായതല്ലെന്നും അഞ്ചു മാസമായ ഭ്രൂണമാണെന്നും മനസിലായത്. യുവതി ശരിക്കും പ്രസവിച്ചതല്ല, അബോർഷൻ സംഭവിക്കുകയാണുണ്ടായതെന്ന് ഡോക്ടർ വിധി എഴുതി. യുവതിയെ ഇപ്പോൾ ചികിൽസിക്കുന്ന ഡോക്ടർമാർ അബോർഷനുള്ള കാരണമാണ് തേടിയത്. അതിനായുള്ള മരുന്നോ മറ്റു മാർഗങ്ങളോ സ്വീകരിച്ചതായി പ്രാഥമിക സൂചനയില്ല. പല്ലുവേദനയ്ക്കുള്ള ഗുളിക മാത്രമാണ് കഴിച്ചിട്ടുള്ളത്. ഇത്് അബോർഷന് കാരണമാകുന്നതല്ല.

അതേ സമയം, അബോർഷൻ നടക്കുന്നതിന്റെ തലേന്ന് കാമുകന്മാരിൽ ഒരാളുമായി യുവതി ലൈംഗിക വേഴ്ച നടത്തിയിരുന്നു. ഇതാകാം അബോർഷനുള്ള കാരണമെന്നാണ് ഇപ്പോഴുള്ള നിഗമനം. നിലവിൽ രക്തം സ്വീകരിച്ച് ചികിൽസയിൽ കഴിയുകയാണ് യുവതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചില വിവരങ്ങൾ വെളിപ്പെട്ടിട്ടുണ്ട്. രണ്ടു കാമുകന്മാരാണ് യുവതിക്കുള്ളത്. അതിൽ മാമൂട് സ്വദേശിയുടേതാണ് ഇപ്പോഴുണ്ടായിരുന്ന ഗർഭം. ഇയാൾ ഭാര്യ മരിച്ച് കഴിയുന്നയാളാണ്്. എന്നാൽ, കുഞ്ഞിന്റെ അപ്പനെ വിവാഹം കഴിക്കാൻ യുവതിക്ക് താൽപര്യമില്ല.

ചങ്ങനാശേരിയിൽ നിന്നുള്ള രണ്ടാമത്തെ കാമുകനുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് യുവതി പറയുന്നത്. താൻ ഗർഭിണിയായ വിവരം അറിഞ്ഞാലും അയാൾ സ്വീകരിക്കുമെന്ന് തന്നെയാണ് യുവതിയുടെ വിശ്വാസം. മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ചിട്ട് കുഞ്ഞ് അയാളുടേതാണെന്ന് പറഞ്ഞ് ജീവിക്കാനായിരുന്നു തന്റെ നീക്കമെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഈ കഥയിലെ ട്വിസ്റ്റ് കണ്ട് കിളിപോയ അവസ്ഥയിലാണ് കീഴ്‌വായ്പൂർ പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP