Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമത എംഎൽഎമാർക്ക് വിപ്പ് ബാധകമെന്ന് കർണാടക സ്പീക്കർ; നാളെ സഭയിൽ ഹാജരാകണമെന്ന് അന്ത്യശാസനം; അല്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടികൾ തുടങ്ങുമെന്നും മുന്നറിയിപ്പു; വിമതരുടെ ഹർജി പരിഗണിക്കാതെ നാളേക്ക് മാറ്റി സുപ്രീം കോടതിയും; കർണാടകത്തിലെ രാഷ്ട്രീയ നാടകത്തിന് ഇന്നും ക്ലൈമാക്‌സ് ആയില്ല

വിമത എംഎൽഎമാർക്ക് വിപ്പ് ബാധകമെന്ന് കർണാടക സ്പീക്കർ; നാളെ സഭയിൽ ഹാജരാകണമെന്ന് അന്ത്യശാസനം; അല്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടികൾ തുടങ്ങുമെന്നും മുന്നറിയിപ്പു; വിമതരുടെ ഹർജി പരിഗണിക്കാതെ നാളേക്ക് മാറ്റി സുപ്രീം കോടതിയും; കർണാടകത്തിലെ രാഷ്ട്രീയ നാടകത്തിന് ഇന്നും ക്ലൈമാക്‌സ് ആയില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർണാടകത്തിലെ രാഷ്ട്രീയ നാടകത്തിന് ഇന്നും ക്ലൈമാക്‌സ് ആയില്ല. വിമത എംഎൽഎമാരോട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാൻ കർണാടക സ്പീക്കർ കെ.ആർ.രമേശ് കുമാറിന്റെ അന്ത്യശാസനം നൽകി. ഇതോടെ ഇന്ന് വിധാൻ സൗധയിൽ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടക്കാനുള്ള സാധ്യത മങ്ങി. ഇതിനിടെ വിമത എംഎൽഎമാരോട് സഭയിൽ ഹാജരാകാൻ സ്പീക്കർ നിർദ്ദേശം നൽകി. അയോഗ്യതാ നടപടികൾക്കു മുന്നോടിയായാണ് നിർദ്ദേശം. കോൺഗ്രസിന്റെ 13 ഉം ജെഡിഎസിന്റെ മൂന്നും എംഎൽഎമാരുമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജി സമർപ്പിച്ചത്. ഇവരോട് നേരിട്ട് ഹാജരാകാൻ സ്പീക്കർ നിർദേശിച്ചിരുന്നു.

തങ്ങളുടെ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ജെഡിഎസും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ ഇവരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിമതരിൽ 13 പേർ കോൺഗ്രസിലേയും മൂന്ന് പേർ ജെഡിഎസിലേയും എംഎൽഎമാരാണ്. ഇരുകക്ഷികളിലേയും നിയമസഭാ പാർട്ടി നേതാക്കളാണ് സ്പീക്കർക്ക് പരാതി നൽകിയിരുന്നത്. ഇതിനിടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താൻ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല. നാളെ പരിഗണിക്കാൻ ശ്രമിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

അതിനിടെ വിശ്വാസവോട്ടെടുപ്പ് ഇന്ന് വൈകിട്ട് ആറിനകം തന്നെ നടത്തുമെന്ന് സ്പീക്കർ പറഞ്ഞെങ്കിലു അതിനുള്ള സാധ്യത കുറയുകയാണ്. വിമതർ ഹാജരായില്ലെങ്കിൽ അവർക്ക് ആബ്‌സന്റ് മാർക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നു വീണ്ടും സഭ ചേർന്നു. എന്നാൽ കോൺഗ്രസ് ദൾ സർക്കാർ വിശ്വാസവോട്ടു തേടുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഭരണത്തിൽ കടിച്ചുതൂങ്ങാൻ താൽപര്യമില്ലെന്നും നിയമസഭ ചേരുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി കുമാരസ്വാമി ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് സമയം തേടുകയും ധാർമികതയെക്കുറിച്ച് സംസാരിക്കുന്ന ബിജെപി, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തത്ത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്ന് രാജ്യത്തെയും അറിയിക്കുകയുമാണ് തന്റെ ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമിക്ക് അനുകൂലമായി വോട്ടു ചെയ്യാൻ ബിഎസ്‌പി എംഎഎൽഎ എൻ.മഹേഷിന് പാർട്ടി അധ്യക്ഷ മായാവതി നിർദ്ദേശം നൽകി. വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാനും നിഷ്പക്ഷത പുലർത്താനും നിർദ്ദേശം ലഭിച്ചതായി മഹേഷ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മായാവതി ട്വീറ്ററിലൂടെ നിർദ്ദേശം നൽകിയത് സർക്കാരിനു ആശ്വാസത്തിനു വകയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP