Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എസ്.യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തം; പൊലീസിന് നേരെ കുപ്പിയെറിഞ്ഞതോടെ ലാത്തി വീശി, കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു; എട്ടു ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിച്ച് കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷ സാഹചര്യങ്ങൾക്ക് കോളേജ് തുറക്കുകയും കെ.എസ്.യു യൂണിറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തതോടെ ക്ലൈമാക്‌സായി

കെ.എസ്.യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തം; പൊലീസിന് നേരെ കുപ്പിയെറിഞ്ഞതോടെ ലാത്തി വീശി, കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു; എട്ടു ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിച്ച് കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷ സാഹചര്യങ്ങൾക്ക് കോളേജ് തുറക്കുകയും കെ.എസ്.യു യൂണിറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തതോടെ ക്ലൈമാക്‌സായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലടിച്ചും നെഞ്ചിൽ കുത്തുകയും ചെയ്തതോടെ യൂണിവേഴ്‌സിറ്റി കോളേജിൽ തുടങ്ങിയ സംഘർഷങ്ങൾക്ക് ഒടുവിൽ അന്ത്യമാകുന്നു. യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായതോടെ നിരാഹാര സമരം കെഎസ. യു അധ്യക്ഷൻ കെ എം അഭിജിത്ത് അവസാനിപ്പിച്ചതോടയാണ് വിഷയത്തിന് അന്ത്യമാകുന്നത്.

സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന് നേരെ സമരക്കാർ കുപ്പികളും കല്ലും മരകഷണങ്ങളും വലിച്ചെറിഞ്ഞു. സമരക്കാർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. കോൺഗ്രസ് പ്രവർത്തകർക്കും എസി. ഉൾപ്പെടെ പൊലീസുകാർക്കും പരുക്കേറ്റു. നിരാഹാരമനുഷ്ഠിച്ചിരുന്ന കെഎം അഭിജിത് ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലാക്കി. എട്ട് ദിവസമായി അഭിജിത്ത് നിരാഹാര സമരത്തിലായിരുന്നു.

പൊലീസ് ബാരിക്കേഡ് മറികടക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്്. തിരിഞ്ഞോടിയ പ്രവർത്തകർ കൂട്ടമായെത്തി പൊലീസിന് നേരെ ആക്രമണം തുടരുകയായിരുന്നു. പിന്നാലെയാണ് പൊലിസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശിയത്. പൊലീസ് അക്രമണത്തിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.

മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംപിയുമായ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി വിമർശനങ്ങളാണ് ഉയർത്തിയത്. കെഎസ് യു പ്രസിഡന്റ് എട്ടുദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടാത്തത് പിണറായിയുടെ അഹങ്കരമാണെന്ന് ഡീൻ പറഞ്ഞു. പിഎസ് സിയിൽ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നതെന്നും ഡീൻ പറഞ്ഞു

വൻ പൊലീസ് സന്നാഹത്തെയാണ് മാർച്ചിനെ നേരിടാൻ അണിനിരത്തിയത്. സമരക്കാർക്കു നേരെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. ഒട്ടേറെ പ്രവർത്തകർക്കു പരിക്കേറ്റിട്ടുണ്ട്. മാർച്ചിനു തൊട്ടുമുൻപ് 18 വർഷത്തിനുശേഷം ആദ്യമായി യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിക്കുന്നതായി കെ.എസ്.യു അറിയിച്ചിരുന്നു. അമൽ ചന്ദ്രൻ പ്രസിഡന്റായുള്ള കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയാണ് രൂപീകരിച്ചത്.

മുന്നിട്ടിറങ്ങാൻ പലർക്കും ഭയമാണെന്നും യൂണിറ്റ് രൂപീകരിച്ചാൽ ഒപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന് കോളേജിലെ വിദ്യാർത്ഥികൾ പറഞ്ഞതായും ഭാരവാഹികൾ അറിയിച്ചു. യൂണിവേഴ്സിറ്റി കോളജിൽ ഒരു സംഘടന മതിയെന്ന എസ്എഫ്ഐ വാദം അംഗീകരിക്കാൻ കഴിയില്ലെന്നു കെഎസ്‌യു നേതൃത്വം വ്യക്തമാക്കി.കൂടുതൽ കുട്ടികൾ കെഎസ്‌യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസിൽ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി

അമൽ ചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയിൽ ഏഴ് അംഗങ്ങളാണുള്ളത്. രണ്ട് പെൺകുട്ടികളും കമ്മിറ്റിയിലുണ്ട്. വൈസ് പ്രസിഡന്റായി ആര്യ എസ് നായർ, സെക്രട്ടറി അച്ച്യുത്, ട്രഷറർ അമൽ.പി.ടി, ജോ.സെക്രട്ടറി ഐശ്വര്യ ജോസഫ്, ബോബൻ, സാബി എന്നിവരാണ് ഭാരവാഹികൾ. യൂണിയൻ രൂപീകരിച്ച ശേഷം വിദ്യാർത്ഥികളായ ഇവർ കോളേജ് കാമ്പസിനുള്ളിൽ പ്രവർത്തിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷക്കിടെ ഐഡി കാർഡുകൾ കാണിച്ച ശേഷമാണ് ഇവർക്ക് കാമ്പസിൽ പ്രവേശിക്കാൻ സാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP