Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളിലെ കാൻസർ ബാധയുടെ കാരണം കാപ്പിക്കുരു സംസ്‌കരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം എന്ന് ജനങ്ങൾ; ടിസിഈ എന്നറിയപ്പെടുന്ന ട്രൈ ക്ലോറോ എത്തിലീൻ വെള്ളത്തിൽ കലരാതിരിക്കാൻ കഴിഞ്ഞ 30 വർഷമായി ശ്രദ്ധിക്കുന്നു എന്ന് നെസ്ലേ കമ്പനി; വീണ്ടും പരിശോധന നടത്തണമെന്ന് ജലവകുപ്പ്; കാലിഫോർണിയൻ നഗരങ്ങളിൽ പടരുന്ന കാൻസറിനെ തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

കുട്ടികളിലെ കാൻസർ ബാധയുടെ കാരണം കാപ്പിക്കുരു സംസ്‌കരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം എന്ന് ജനങ്ങൾ; ടിസിഈ എന്നറിയപ്പെടുന്ന ട്രൈ ക്ലോറോ എത്തിലീൻ വെള്ളത്തിൽ കലരാതിരിക്കാൻ കഴിഞ്ഞ 30 വർഷമായി ശ്രദ്ധിക്കുന്നു എന്ന് നെസ്ലേ കമ്പനി; വീണ്ടും പരിശോധന നടത്തണമെന്ന് ജലവകുപ്പ്; കാലിഫോർണിയൻ നഗരങ്ങളിൽ പടരുന്ന കാൻസറിനെ തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ: കാലിഫോർണിയയിലെ റിപോൺ നഗരത്തിൽ നാല് വർഷത്തിനിടെ കാൻസർ ബാധിതർ ആയത് ഏഴ് കുട്ടികളാണ്. കുട്ടികളിൽ പടരുന്ന കാൻസറിനു കാരണമാകുന്നകത് കുടിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശമായിരിക്കുമെന്ന സംശയത്തിൽ ഉറക്കം നഷ്ടപ്പെടുന്ന മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. അമേരിക്കയിലുടനീളം റിപ്പോൺ പോലെയുള്ള ചെറുനഗരങ്ങളിലെ ജനങ്ങൾ തങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിൽ മാരകമായ വിഷവസ്തക്കൾ കലർന്നിട്ടുണ്ടാകുമെന്ന ഭീതിയിലാണ്.

റിപ്പോണിൽ മുൻപ് ഒരു നെസ്ലേ പ്ലാന്റ് പ്രവർത്തിച്ചിരുന്നു. കാപ്പിക്കുരുവിൽ നിന്നും കാഫീൻ നീക്കം ചെയ്യാൻ TCE എന്നറിയപ്പെടുന്ന ട്രൈക്ലോറോഎത്തിലീൻ എന്ന രാസപദാർഥമാണ് 1970കൾ വരെ ഈ പ്ലാന്റിൽ ഉപയോഗിച്ചിരുന്നത്. മലിനജലം പുറന്തള്ളിയിരുന്നത് നഗരത്തിലെ ഓടകളിലേക്കും. നഗരത്തിലെ അഞ്ചു ജലസംഭരണികളിൽ ഒന്നിൽ TCE യുടെ സാന്നിധ്യം അടുത്തിടെ കണ്ടെത്തിയിരുന്നു. വെള്ളത്തിലെ ടിസിഈ യുടെ അളവ് അനുവദനീയമായ പരിധിയുടെ 90% വും കഴിഞ്ഞവേനലിൽ തന്നെ പിന്നിട്ടിരുന്നുവെന്നാണ് റിപ്പോണിലെ നഗരസഭ പറയുന്നത്. നാലു മാസങ്ങൾക്കു ശേഷം സംഭരിണി അടച്ചു പൂട്ടി. കാലിഫോർണിയയിലെ നിയമങ്ങൾക്കനുസരിച്ച് അനുവദനീയമായ തോതിനപ്പുറം ടിസിഇ വെള്ളത്തിൽ കലരാതിരിക്കാൻ മുപ്പത് വർഷങ്ങളായി തങ്ങൾ ശ്രദ്ധിക്കുന്നുവെന്നാണ് നെസ്ലേയുടെ പ്രതികരണം.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ശാസ്ത്രജ്ഞയായ വീണ സിഗ്ലയുടെ അഭിപ്രായത്തിൽ പക്ഷെ ടിസിഈ പോലുള്ള രാസവസ്തുക്കളോട് ഏതവളവിൽ സമ്പർക്കമുണ്ടാകുന്നതും സുരക്ഷിതമല്ല. കുടിവെള്ളത്തെ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണെന്നും ഗർഭിണികളായ സ്ത്രീകളിലും കുട്ടികളിലും ടിസിഈ കൂടുതൽ അപകടകരമായി ബാധിക്കുമെന്ന പിന്നീടുണ്ടായ കണ്ടെത്തലുകൾ ഈ നിയമങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും സിഗ്ല പറയുന്നു.

ദശലക്ഷക്കണക്കിനു പൗണ്ട് ടിസിഈ ആണ് ഓരോ വർഷവും വ്യവസാ മേഖലകളിൽ ഉപയോഗിക്കപ്പെടുന്നത്. മണ്ണിലൂടെയും വെള്ളത്തിലൂടെയും ഈ രാസപദാർഥം സമീപമുള്ള ജനവാസ കേന്ദ്രങ്ങളിലേക്കു പടരുന്നു. മണമില്ലാത്ത സുതാര്യമായ ബാഷ്പമായും വീടുകൾക്കു മേലെ ടിസിഈ നീങ്ങാം. ടിസിഈയുടെ സാന്നിധ്യം പല വിധത്തിൽ കാൻസറിനു കാരണമാകാം. ടിസിഈ യുടെ അംശമുള്ള വായു ശ്വസിക്കുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ അതുകൊണ്ടു തന്നെ ആശഭങ്കയുയർത്തുന്നുവെന്നും സിഗ്ല പറഞ്ഞു.

കഴിഞ്ഞ വർഷം ഇന്ത്യാനയിലെ ഫ്രാങ്ക്ലിൻ എന്ന നഗരത്തിൽ നിരവധി കുട്ടികളിൽ കാൻസർ കണ്ടെത്തിയിരുന്നു. ടിസിഈ ബാഷ്പം അടക്കമുള്ള വിഷവസ്തുക്കളുടെ സാന്നിധ്യം ഇവിടെയുള്ള വീടുകളിൽ തിരിച്ചറിഞ്ഞു. പ്രവർത്തനം നിലച്ച പഴയൊരു വ്യവസായ ശാലയക്കു സമീപമായിരുന്നു ഈ വീടുകൾ. മിന്നസോട്ടയിലെ ഒരു നഗരത്തിൽ മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനി അനുവദനീയമായ അളവിന് ഏഴിരട്ടി ടിസിഈ വർഷങ്ങളായി അന്തരീക്ഷത്തിലേക്ക് തങ്ങൾ പുറന്തള്ളിയിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയത് വൻവിവാദമായിരുന്നു. ഈ നഗരത്തിൽ കാൻസർ ബാധിതരായവരും ബന്ധുക്കളും കടുത്ത പ്രതിഷേധങ്ങളിലേക്ക് തിരിഞ്ഞു.

റിപ്പോണിൽ കുടിവെള്ളത്തോടൊപ്പം അന്തരീക്ഷ ബാഷ്പവും പരിശോധനാവിധേയമാക്കണമെന്നാണ് കുടുംബങ്ങൾ ആവശ്യപ്പെടുന്നത്. തങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടുന്നതുവരെ പോരാടുവാനാണ് ഇവരുടെ തീരുമാനം. പക്ഷേ പ്രദേശത്തെ കാൻസറിനു കാരണം ടിസിഈ ആണെന്ന് വ്യക്തമായി സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പുതുക്കിയ നിരക്കുകൾക്കുള്ളിലാണ് ടിസിഈ എന്ന് ഉറപ്പിക്കുവാൻ വീണ്ടും പരിശോധനകൾ നടത്തണമെന്ന് ജല വകുപ്പ് നെസ്ലേയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള നടപടികളിലേക്ക് തങ്ങൾ കടക്കുകയാണെന്ന് നെസ്ലേ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP