Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇതെന്റെ രാജ്യമാണ്.. ഞങ്ങൾ മാത്രം മതി ഇവിടെ! ഡൊണാൾഡ് ട്രംപിന്റെ സെൻഡ് ഹെർ ബാക്ക് മുദ്രാവാക്യം ഏറ്റെടുത്ത് കുടിയേറ്റക്കാരെ ഓടിക്കാൻ വെള്ളക്കാർ തെരുവിൽ; ന്യൂയോർക്ക് തെരുവിലൂടെ നടന്നുപോയ ഹിന്ദു പുരോഹിതനെ അതിക്രൂരമായി മർദ്ദിച്ചു വംശീയവാദി; ഉത്തരവാദിത്തം ട്രംപിനെന്നു പറഞ്ഞ് കടുത്ത ഭാഷയിൽ പ്രതിഷേധിച്ചു ശശി തരൂർ; അമേരിക്കൻ സെനറ്റർമാരോട് പോലും മുൻതലമുറക്കാരുടെ ദേശത്തേക്കു മടങ്ങാൻ പറയുന്ന ട്രംപിന്റെ നാട്ടിൽ സംഭവിക്കുന്നത്

ഇതെന്റെ രാജ്യമാണ്.. ഞങ്ങൾ മാത്രം മതി ഇവിടെ! ഡൊണാൾഡ് ട്രംപിന്റെ സെൻഡ് ഹെർ ബാക്ക് മുദ്രാവാക്യം ഏറ്റെടുത്ത് കുടിയേറ്റക്കാരെ ഓടിക്കാൻ വെള്ളക്കാർ തെരുവിൽ; ന്യൂയോർക്ക് തെരുവിലൂടെ നടന്നുപോയ ഹിന്ദു പുരോഹിതനെ അതിക്രൂരമായി മർദ്ദിച്ചു വംശീയവാദി; ഉത്തരവാദിത്തം ട്രംപിനെന്നു പറഞ്ഞ് കടുത്ത ഭാഷയിൽ പ്രതിഷേധിച്ചു ശശി തരൂർ; അമേരിക്കൻ സെനറ്റർമാരോട് പോലും മുൻതലമുറക്കാരുടെ ദേശത്തേക്കു മടങ്ങാൻ പറയുന്ന ട്രംപിന്റെ നാട്ടിൽ സംഭവിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ന്യൂയോർക്കിലെ തെരുവിൽ മതപരമായ വസ്ത്രത്തിൽ നടന്നിരുന്ന ഹിന്ദു പുരോഹിതന് ക്രൂര മർദ്ദനം. ന്യൂയോർക്കിലെ ശിവ ശക്തി പീഠ് ക്ഷേത്രത്തിലെ പുരോഹിതനായ സ്വാമി ഹരീഷ് ചന്ദർ പുരിയാണ് മർദ്ദനത്തിനിരയായത്. ക്ഷേത്രത്തിനു സമീപമുള്ള തെരുവിലൂടെ മതപരമായ വസ്ത്രങ്ങൾ അണിഞ്ഞു നടക്കുകയായിരുന്ന ഇദ്ദേഹത്തെ ഒരു വെള്ളക്കാരൻ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. തുടർച്ചായി ഇയാൾ ഹരീഷ് ചന്ദർ പുരിയെ പ്രഹരിച്ചു. ഇതെന്റെ നാടാണെന്ന് അലറിക്കൊണ്ടായിരുന്നു മർദ്ദനം എന്ന് സംഭവത്തിനു സാക്ഷികളായവർ പറയുന്നു. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുരോഹിതൻ ഇപ്പോൾ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട് 52 വയസ്സുള്ള സെർജിയോ ഗുവെയിയ എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസ് പ്രതിനിധി സഭയിലെ സ്‌ക്വാഡ് എന്നറിയപ്പെടുന്ന ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ വിമർശകരായ നാല് വനിതാ അംഗങ്ങൾക്കെതിരെ വംശീയ ആക്രമണവുമായി ട്രംപ് കടന്നു വന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. ഈ രാജ്യത്ത് നിങ്ങൾ സന്തുഷ്ടരല്ലങ്കിൽ ഇവിടം വിട്ടു പോകണമെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ട്വിറ്ററിലെ കടന്നാക്രമണത്തിനു ശേഷം താൻ നടത്തിയ റാലിയിലും ട്രംപ് ആക്രമണം തുടർന്നു. ഈ റാലിയിൽ സൊമാലിയൻ വംശജയായ ഇലാൻ ഒമറിനോട് മടങ്ങിപ്പോകുവാൻ ഉള്ള ട്രംപിന്റെ ആഹ്വാനം അവളെ തിരച്ചയയ്ക്കൂ എന്ന മുദ്രാവാക്യമായി ജനക്കൂട്ടം ഏറ്റുവിളിച്ചത് ട്രംപ് ഭരണകൂടത്തിന് കീഴിൽ വംശവെറി വളരുന്നതിന്റെ പേടിപ്പെടുത്തുന്ന സൂചനയായിരുന്നു.

അമേരിക്കയിൽ വെളുത്ത വർഗക്കാരായ സ്വദേശികൾ മാത്രം മതി, മറ്റുള്ളവരൊന്നും അമേരിക്കക്കാർ അല്ല എന്ന നിലപാട് പ്രത്യക്ഷമായി തന്നെ ട്രംപ് ഉയർത്തിപ്പിടിക്കുന്നത് അടുത്തു വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നാണ് സൂചന. വീണ്ടും തിരഞ്ഞെടുക്കപ്പെടുവാൻ താൻ നേരിടുന്ന നൂറായിരം ആരോപണങ്ങളിൽ നിന്നും ഭരണപ്രതിസന്ധിയിൽ നിന്നും ട്രംപിന് ജനശ്രദ്ധ തിരിക്കേണ്ടിയിരിക്കുന്നു.

ട്രംപ് മറയില്ലാതെ തന്നെ വംശീയത പറഞ്ഞു തുടങ്ങുമ്പോൾ അമേരിക്കയിലെ ഇന്ത്യൻ വംശജകർ അടക്കമുള്ള സമൂഹങ്ങൾ ഭീതിയുടെ നിഴലിലാവുകയാണ്. ട്രംപിന്റെ വാക്കുകളിൽ നിന്നും ഊർജം ഉൾക്കൊണ്ട് തെരുവിലേക്കിറങ്ങുന്ന വംശീയ വാദികൾ ആക്രമണത്തിന്റെ വഴിയിലേക്ക് സ്വാഭാവികമായി നീങ്ങുന്നുവെന്നാണ് സ്വാമി ഹരീഷ് ചന്ദർ പുരിക്കു നേരിടേണ്ടി വന്ന ആക്രമണം സൂചിപ്പിക്കുന്നത്.

ആക്രമണത്തെ അപലപിച്ച ശശി തരൂർ രൂക്ഷമായ ഭാഷയിൽ ട്രംപിനെ വിമർശിച്ചു കൊണ്ടു മുന്നോട്ടു വന്നു. യുഎസ് പ്രസിഡന്റ് തന്നെ കുടിയേറ്റക്കാരെ ലക്ഷ്യം വയ്ക്കുകയും തന്റെ റാലികളിൽ വംശീയത നിറഞ്ഞ മുദ്രാവാക്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് നിഷ്‌കളങ്കരായ മനുഷ്യർ ആണെന്ന് തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP