Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യു.പിയിലെ സോൻഭദ്രയിൽ ആദിവാസികളെ ദാരുണമായി കൂട്ടക്കൊല നടത്തി ഗ്രാമത്തലവൻ; നടുക്കുന്ന വീഡിയോ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ; മർദ്ദനമുൾപ്പടെ കർഷകർ ഇരയാകുന്നത് ക്രൂര പീഡനങ്ങൾക്ക്

യു.പിയിലെ സോൻഭദ്രയിൽ ആദിവാസികളെ ദാരുണമായി കൂട്ടക്കൊല നടത്തി ഗ്രാമത്തലവൻ; നടുക്കുന്ന വീഡിയോ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ; മർദ്ദനമുൾപ്പടെ കർഷകർ ഇരയാകുന്നത് ക്രൂര പീഡനങ്ങൾക്ക്

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: യു.പിയിലെ സോൻഭദ്രയിൽ ആദിവാസികളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നു. പാടത്ത് വച്ച് ഗ്രാത്തലവനും ആദിവാസി കർഷകരും തമ്മിൽ തർക്കമുണ്ടാകുന്നതിന്റെയും പിന്നീട് വെടിവയ്‌പ്പ് ഉണ്ടാകുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് അക്രമി സംഘം കർഷകരെ ക്രൂരമായി മർദ്ദിക്കുന്നത്. പൊലീസിനെ വിളിക്കൂ എന്ന് ഒരു യുവതി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഘർഷമുണ്ടായത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 10 ആദിവാസി കർഷകരെയാണ് ഗ്രാമമുഖ്യൻ യാഗ്യ ദത്തും മറ്റ് അക്രമികളും ചേർന്ന് ആദിവാസികളെ വെടിവച്ച് കൊന്നത്.

ആദിവാസികൾ തലമുറകളായി കൃഷി ചെയ്തിരുന്ന 36ഏക്കർ ഭുമി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമമുഖ്യനും സംഘവും അക്രമം നടത്തിയത്. ഭൂമി വിട്ടുനൽകില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് ഗ്രാമമുഖ്യൻ അക്രമം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP