Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തരകാശിയിൽ ഒരു പെൺകുഞ്ഞ് ജനിച്ചിട്ട് മൂന്ന് മാസം; പിറക്കുന്നതെല്ലാം ആൺകുട്ടികൾ; പെൺഭ്രൂണഹത്യ എന്ന് ആരോപണം; കാരണമെന്തെന്നറിയാതെ ഇരുട്ടിൽ തപ്പി ഭരണകൂടം

ഉത്തരകാശിയിൽ ഒരു പെൺകുഞ്ഞ് ജനിച്ചിട്ട് മൂന്ന് മാസം; പിറക്കുന്നതെല്ലാം ആൺകുട്ടികൾ; പെൺഭ്രൂണഹത്യ എന്ന് ആരോപണം; കാരണമെന്തെന്നറിയാതെ ഇരുട്ടിൽ തപ്പി ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

ഉത്തരാഖണ്ഡ്: കഴിഞ്ഞ മൂന്ന് മാസമായി ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ ഒരു പെൺകുഞ്ഞ് പോലും ജനിച്ചിട്ടില്ല. 216 കുട്ടികൾ ഈ മൂന്ന് മാസത്തിനിടയിൽ ജനിച്ചപ്പോൾ അതിൽ ഒരു പെൺകുഞ്ഞ് പോലുമില്ല. ജനന സമയത്തുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ലിംഗാനുപാതത്തിൽ നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇതു വരെയും ജില്ലാ ഭരണകൂടത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പെൺകുഞ്ഞുങ്ങളുടെ ജനന സംഖ്യ പൂജ്യമോ അല്ലെങ്കിൽ ഒറ്റ അക്ക സംഖ്യയോ ആണെന്ന് കണ്ടെത്തിയ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് ലിംഗാനുപാതത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇതിനു വേണ്ടി വിശദമായ പഠനവും സർവേയും നടത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞിട്ടുണ്ട്. സ്ഥലത്തെ ആശാ തൊഴിലാളികളുമായി അടിയന്തര യോഗം ചേർന്ന് ഈ പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കാനും ഡാറ്റയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാൽ ഒരു പെൺകുഞ്ഞ് പോലും ജനിക്കാത്തത് യാദൃശ്ചികമല്ലെന്നും പെൺ ഭ്രൂണഹത്യ ഇവിടെ നടക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ടെന്നും സാമൂഹിക പ്രവർത്തക കൽപ്പന താക്കൂർ ആരോപിച്ചു. സർക്കാരും ഭരണകൂടവും ഈ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് അവർ പറയുന്നു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പല രീതിയിലുള്ള എതിർപ്പുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതു പോലെ ഒരു പ്രശ്‌നം ഉണ്ടായിട്ടും സർക്കാർ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തത് കേന്ദ്രത്തിന്റെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയരുന്നതിന് കാരണമാകുന്നു. പെൺകുട്ടികളുടെ ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും പെൺഭ്രൂണഹത്യ ഇപ്പോഴും ഇന്ത്യയിൽ യഥേഷ്ടം നടക്കുന്നുണ്ടെന്ന് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉത്തരാഖണ്ഡിലെ ലിംഗാനുപാതത്തിന്റെ കാര്യത്തിൽ ഒൻപതാം സ്ഥാനമാണ് ഉത്തരകാശിക്കുള്ളത്. 1000 പുരുഷന്മാർക്ക് 958 സ്ത്രീകൾ എന്ന നിലയിലാണ് ഇപ്പോൾ ഇവിടത്തെ അനുപാതം. ഏറ്റവും കുറഞ്ഞ ലിംഗാനുപാതമുള്ളത് ഹരിയാനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP