Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു; ഇനി അവൾ മറ്റെരുത്തന്റെ ഭാര്യയാകുന്നത് കാണാൻ വയ്യ; കാമുകിയുടെ വിവാഹം നിശ്ചയിച്ചതിൽ മനംനൊന്ത യുവാവ് ഫേസ്‌ബുക്ക് ലൈവിൽ ആത്മഹത്യ ചെയ്തു; തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് ആത്മഹത്യക്കുറിപ്പും  

അവളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു; ഇനി അവൾ മറ്റെരുത്തന്റെ ഭാര്യയാകുന്നത് കാണാൻ വയ്യ; കാമുകിയുടെ വിവാഹം നിശ്ചയിച്ചതിൽ മനംനൊന്ത യുവാവ് ഫേസ്‌ബുക്ക് ലൈവിൽ ആത്മഹത്യ ചെയ്തു; തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് ആത്മഹത്യക്കുറിപ്പും   

മറുനാടൻ ഡെസ്‌ക്‌

ആഗ്ര: കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. 22കാരനായ യുവാവാണ് ആത്മഹത്യ ചെയ്തത്. ഫേസ്‌ബുക്കിൽ ലൈവിൽ ആത്മഹത്യ പ്രദർശിപ്പിച്ചുകൊണ്ടാണ് യുവാവ് ജീവനൊടുക്കിയത്. ആഗ്ര ജില്ലയിലെ അച്നെര പൊലീസ് സ്റ്റേഷൻ പരിധിയിലെ റായ്ഭ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് ശ്യാം സികർവാർ എന്ന യുവാവ് ജീവനൊടുക്കിയത്. ശനിയാഴ്ചയായിരുന്നു സംഭവം കാമുകിയുടെ വിവാഹം ഈ അടുത്ത് നിശ്ചയിച്ചിരിന്നു. ഇതോടെ ശ്യാം ദുഃഖിതനായിരുന്നു.

അവളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എനിക്ക് അവൾ മറ്റൊരാളുടേതാവുന്നത് കണ്ടിട്ട് ഇവിടെ ജീവിക്കാൻ ആവില്ല. അവൾ പോകുന്ന വിഷമം താങ്ങാനാവത്തതിന്റെ സമ്മർദ്ദത്തിൽ എന്റെ ജോലി സ്ഥലത്ത് വച്ച് എനിക്കൊരു അപകടം സംഭവിക്കുകയും അതിൽ എന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തുവെന്നും അത്മഹത്യക്കുറിപ്പിൽ യുവാവ് കുറിക്കുന്നു.

ശ്യാം എഴുതിയ നാല് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് ശ്യാം ബന്ധുക്കളെയും ചില സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഏതാനും സുഹൃത്തക്കൾ ഫേസ്‌ബുക്ക് ലൈവിൽ ശ്യാമിന്റെ ആത്മഹത്യ കാണുകയും ചെയ്തിരുന്നു. എന്നാൽ ശ്യാമിനെ പിന്തിരിപ്പിക്കാൻ ആരും തയ്യാറായില്ല. കുറിപ്പിൽ മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നും അതിന് മാതാപിതാക്കൾ തയാറാവണമെന്നും ശ്യാം ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP