Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രണ്ണൻ കോളെജ് പ്രിൻസിപ്പാളിനെതിരെ വധഭീഷണി; 10 എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസ്; ഫൽഗുനന്റെ പരാതിയിൽ കേസെടുത്തത് ധർമ്മടം പൊലീസ്; വീണ്ടും കൊടിമരം സ്ഥാപിച്ചത് തന്റെ അനുമതിയോടെ അല്ലെന്നും പ്രിൻസിപ്പാൾ; യൂണിവേഴ്‌സിറ്റിക്ക് പിന്നാലെ ബ്രണ്ണനിലും സംഘർഷ സാധ്യത

ബ്രണ്ണൻ കോളെജ് പ്രിൻസിപ്പാളിനെതിരെ വധഭീഷണി; 10 എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസ്; ഫൽഗുനന്റെ പരാതിയിൽ കേസെടുത്തത് ധർമ്മടം പൊലീസ്; വീണ്ടും കൊടിമരം സ്ഥാപിച്ചത് തന്റെ അനുമതിയോടെ അല്ലെന്നും പ്രിൻസിപ്പാൾ; യൂണിവേഴ്‌സിറ്റിക്ക് പിന്നാലെ ബ്രണ്ണനിലും സംഘർഷ സാധ്യത

മറുനാടൻ ഡെസ്‌ക്‌

തലശ്ശേരി: ബ്രണ്ണൻ കോളെജ് പ്രിൻസിപ്പാളിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പത്ത് എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രിൻസിപ്പാൾ ഫൽഗുനന്റെ പരാതിയിൽ ധർമ്മടം പൊലീസാണ് കേസെടുത്തത്.കോളേജിൽ എബിവിപി യുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് ഭീഷണിയെന്നാണ് പരാതി.

നേരത്തെ ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയതിന് പിന്നാലെ എ.ബി.വി.പി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നെന്ന് കോളെജ് പ്രിൻസിപ്പാൾ കെ.ഫൽഗുനൻ പറഞ്ഞിരുന്നു. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.കോളെജിൽ സ്ഥാപിച്ചിരുന്ന എ.ബി.വി.പിയുടെ കൊടിമരം ബുധനാഴ്ച പ്രിൻസിപ്പാൾ എടുത്തുമാറ്റിയിരുന്നു. ഇന്ന് എ.ബി.വി.പി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

കൊടിമരം വീണ്ടും സ്ഥാപിക്കാനായി എത്തിയ എ.ബി.വി.പി പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു. ഫ്രെറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന ജാഥ ബ്രണ്ണൻ കോളേജിന് സമീപത്ത് എത്താറായപ്പോഴായിരുന്നു എ.ബി.വി.പിക്കാർ കൊടിമരം സ്ഥാപിക്കാനായി എത്തിയത്.ക്യാംപസിലെ എബിവിപിയുടെ കൊടിമരം പ്രിൻസിപ്പാൾ നീക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊടിമരം ക്യാംപസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ക്യാംപസിൽ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് വീഡിയോ വൈറലായതിന് പിന്നാലെ പ്രിൻസിപ്പാൾ പ്രതികരിച്ചിരുന്നു. എസ്എഫ്‌ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവർത്തകർ സമീപിച്ചിരുന്നു. ക്യാംപസിൽ പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ അവർക്ക് അനുമതി നൽകി. പക്ഷേ അനുമതി നൽകുമ്പോൾ തന്നെ അരമണിക്കൂറിനുള്ളിൽ കൊടിമരം മാറ്റണമെന്ന നിബന്ധന താൻ വച്ചിരുന്നു.

നേതാക്കൾ അത് സമ്മതിച്ചതുമാണ്'. എന്നാൽ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കൾ നിലപാട് മാറ്റി. ഇത് ക്യാംപസിൽ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചത്. സംഘർഷാവസ്ഥ വന്നതോടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ ക്യാംപസിൽ പൊലീസിനെ കയറ്റരുതെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് കൊടിമരം നീക്കം ചെയ്ത് ക്യാംപസിന് പുറത്ത് പൊലീസിന് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP