Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോൾ വിവാഹ വീട് സാക്ഷിയായത് ഒരു ദുരന്തത്തിന്; ആഹ്ലാദത്തിനും പൊട്ടിച്ചിരികൾക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകൾക്കുള്ളിൽ അലമുറയുടെ വേദിയായി; നിജാസ് അപകടത്തിൽ മരിച്ചത് സഹോദരൻ മുനീറിന്റെ വിവാഹം നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ; വിവാഹം കഴിയും വരെ നിജാസിന്റെ വേർപാട് വീട്ടുകാരെ അറിയിക്കാതെ ബന്ധുക്കളും വിഷമം താങ്ങി

മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോൾ വിവാഹ വീട് സാക്ഷിയായത് ഒരു ദുരന്തത്തിന്; ആഹ്ലാദത്തിനും പൊട്ടിച്ചിരികൾക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകൾക്കുള്ളിൽ അലമുറയുടെ വേദിയായി; നിജാസ് അപകടത്തിൽ മരിച്ചത് സഹോദരൻ മുനീറിന്റെ വിവാഹം നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ; വിവാഹം കഴിയും വരെ നിജാസിന്റെ വേർപാട് വീട്ടുകാരെ അറിയിക്കാതെ ബന്ധുക്കളും വിഷമം താങ്ങി

മറുനാടൻ ഡെസ്‌ക്‌

കൊട്ടിയം; മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോൾ ആഹ്ലാദത്തിനും പൊട്ടിച്ചിരികൾക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകൾക്കുള്ളിൽ സങ്കടങ്ങളുടെയും വിങ്ങിപ്പൊട്ടലുകളുടെയും വേദിയായി. ഉമയനല്ലൂർ കാഞ്ഞാന്തല പനവിള ലക്ഷംവീട്ടിൽ മുനീർ മൻസിലിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഉമയനല്ലൂർ കാഞ്ഞാന്തല പനവിള ലക്ഷം വീട് കോളനിയിൽ നിജാസ്(20)ആണ് ജ്യേഷ്ഠന്റെ വിവാഹ ദിവസം പുലർച്ചെ തെന്മലയിൽ വാഹനാപകടത്തിൽ മരിച്ചത്. മരണ വാർത്ത അടുത്ത ബന്ധുക്കൾ മാത്രമാണ് അറിഞ്ഞത്.

വിവാഹച്ചടങ്ങുകൾ കഴിയും വരെ നിജാസിന്റെ വേർപാട് വീട്ടുകാരെ അറിയിക്കേണ്ട എന്നായിരുന്നു മറ്റു ബന്ധുക്കളുടെ തീരുമാനം. സൽക്കാരച്ചടങ്ങുകൾ കഴിഞ്ഞ് രാത്രിയാണു നിജാസ് സുഹൃത്തുക്കൾക്കൊപ്പം തെന്മലയ്ക്കു പോയത്. നിജാസിനും സുഹൃത്തുക്കൾക്കും അപകടം സംഭവിച്ചെന്ന വിവരം പുലർച്ചെ ബന്ധുക്കൾ പലരും അറിഞ്ഞങ്കിലും മരണ വിവരം പുറത്തു വിട്ടില്ല.

ശനിയാഴ്ച രാത്രിയിൽ വിവാഹസത്കാരം നടന്നുകൊണ്ടിരിക്കെയാണ് നിജാസ് കൂട്ടുകാരോടൊപ്പം കാറിൽ കുറ്റാലത്തേക്ക് വിനോദയാത്ര പോയത്. ഞായറാഴ്ച രാവിലെ തിരികെ എത്താമെന്ന തരത്തിലായിരുന്നു യാത്ര. എന്നാൽ, അർധരാത്രിയോടെ ഇവർ സഞ്ചരിച്ച വാഹനം കുറ്റാലത്തിനു സമീപം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. അപകടത്തിൽ നിജാസ് തത്ക്ഷണം മരിക്കുകയായിരുന്നു.

നിജാസ് പരുക്കേറ്റ് ആശുപത്രിയിലാണെന്ന് അറിഞ്ഞ മുനീറും വീട്ടുകാരും വിഷമം ഉള്ളിലൊതുക്കിയാണു വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. ചടങ്ങിനു ശേഷം വൈകിട്ടോടെയാണ് നിജാസിന്റെ മരണവാർത്ത വീട്ടുകാരെ അറിയിച്ചത്. തലേദിവസം വരെ വിവാഹ ചടങ്ങിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമായിരുന്ന വീടും പരിസരവും നിമിഷങ്ങൾക്കകം മൂകമായി.

വിവാഹത്തിനൊരുക്കിയ പന്തലിലേക്ക് നിജാസിന്റെ ചേതനയറ്റ ശരീരം വൈകിട്ട് 6 ന് എത്തിച്ചപ്പോൾ സഹോദരൻ മുനീറിന്റെയും മാതാപിതാക്കളുടെയും നിലവിളി ഉയർന്നു. വലിയ സുഹൃദ്വലയത്തിനുടമയായിരുന്ന നിജാസിന്റെ മൃതദേഹം കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമായി വൻ ജനാവലിയാണെത്തിയത്. ഉമയനല്ലൂരിലെ മൊബൈൽ വിൽപ്പനശാലയിലെ ജീവനക്കാരനായിരുന്നു നിജാസ്. രാത്രി ഏഴിന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി.തെന്മലയിൽ നിന്നുള്ള മടക്കയാത്രയിൽ ഇവരുടെ കാറും ശബരിയിൽ ചരക്കിറക്കിയ ശേഷം തിരികെ പോയ വാനും കൂട്ടിയിടിക്കുകയായിരുന്നു. മേവറം സ്വദേശികളായ അനീഷ്(22), അമൻ(20), റനീസ്(22), സെയ്ദാലി(23) എന്നിവർക്കാണു പരുക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP