Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓച്ചിറയിൽ 14കാരി ഇരയായത് രണ്ടാനച്ഛന്റെ ക്രുരമായ ലൈംഗിക പീഡനത്തിന്; ക്രൂരത വിശദീകരിച്ച കുട്ടിയുടെ മൊഴി കേട്ട് വനിത പൊലീസ് ഉദ്യോഗസ്ഥ ബോധം കെട്ട് വീണു; ആദ്യ പീഡനം അമ്മയുടെ പ്രസവ സമയത്ത്; ഒരിക്കൽ പെൺകുട്ടി ഗർഭിണിയായതായും വിവരം; അനാഥാലയത്തിൽ കഴിഞ്ഞിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത് എല്ലാ ആഴ്ചയിലും വീട്ടിൽ വിളിച്ചുകൊണ്ടുവന്ന്; അമ്മയ്ക്കും പങ്കുണ്ടോയെന്ന് അന്വേഷണം

ഓച്ചിറയിൽ 14കാരി ഇരയായത് രണ്ടാനച്ഛന്റെ ക്രുരമായ ലൈംഗിക പീഡനത്തിന്; ക്രൂരത വിശദീകരിച്ച കുട്ടിയുടെ മൊഴി കേട്ട് വനിത പൊലീസ് ഉദ്യോഗസ്ഥ ബോധം കെട്ട് വീണു; ആദ്യ പീഡനം അമ്മയുടെ പ്രസവ സമയത്ത്; ഒരിക്കൽ പെൺകുട്ടി ഗർഭിണിയായതായും വിവരം; അനാഥാലയത്തിൽ കഴിഞ്ഞിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത് എല്ലാ ആഴ്ചയിലും വീട്ടിൽ വിളിച്ചുകൊണ്ടുവന്ന്; അമ്മയ്ക്കും പങ്കുണ്ടോയെന്ന് അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

ഓച്ചിറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളോളം ക്രൂര പീഡനത്തിരയായ കുട്ടി ഒരു തവണ ഗർഭിണിയായെന്നും പൊലീസ്. 14കാരിയെ പീഡിപ്പിച്ചതിന് വള്ളിക്കുന്ന കടുവിനാൽ സ്വദേശി ഷാജിയാണ്(42) അറസ്റ്റിലായത്. അതി ക്രൂരമായ പീഡനം അനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെയ സിവിൽ പൊലീസ് ഓഫീസർ ബോധരഹിതയായി വീണെന്നും വിവരമുണ്ട്.

വള്ളിക്കുന്നത്ത് ഭാര്യയും രണ്ട് മക്കളുമുള്ള ഷാജിക്ക്. ഏറെ നാളായി മറ്റൊരു സ്ത്രീയുമായും അടുപ്പമുണ്ടായിരുന്നു. വീട്ടിൽ നിന്ന് വഴക്കുണ്ടാക്കി വന്ന ഷാജി കഴിഞ്ഞ അഞ്ച് വർഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിക്കൊപ്പമാണ് താമസം. ഈ രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെയാണ് കഴിഞ്ഞ നാല് വർശഷമായി ഇയാൾ പീഡിപ്പിച്ചിരുന്നത്. ഒരു പ്രാവശ്യം പെൺകുട്ടി ഗർഭിണിയായതായും പൊലീസ് പറയുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഒരു അനാഥാലയത്തിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. കഴിഞ്ഞ നാല് വർഷമായി എല്ലാ ആഴ്ചയിലും വീട്ടിൽ വിളിച്ചുകൊണ്ടുവന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗതികെട്ടതിനെ തുടർന്ന് വീട്ടിൽ പോകാൻ പെൺകുട്ടി മടി കാണിച്ചതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ ഇടപെടലിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ വർഷങ്ങളോളം ഇത് തുടരുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP