Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒളിച്ചുകളിക്കിടെയുള്ള അപകടം കവർന്നത് നാലാം ക്ലാസുകാരന്റെ ജീവൻ; ഷാൾ കഴുത്തിൽ കുരുങ്ങിയത് സഹോദരങ്ങൾക്കൊപ്പം കളിക്കവെ; നടുക്കുന്ന വേദനയായി റോഷൻ

ഒളിച്ചുകളിക്കിടെയുള്ള അപകടം കവർന്നത് നാലാം ക്ലാസുകാരന്റെ ജീവൻ; ഷാൾ കഴുത്തിൽ കുരുങ്ങിയത് സഹോദരങ്ങൾക്കൊപ്പം കളിക്കവെ; നടുക്കുന്ന വേദനയായി റോഷൻ

മറുനാടൻ ഡെസ്‌ക്‌

ചെറുതോണി: നാലാംക്ലാസ് വിദ്യാർത്ഥി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി നെല്ലിക്കുന്നേൽ ജിതേഷിന്റെ മകൻ റോഷനാ(9)ണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനുള്ളിൽ സഹോദരങ്ങളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒൻപതു വയസ്സുകാരനായ റോഷൻ.

ഒളിക്കുവാനായി മുറിക്കുള്ളിൽ കയറിയ റോഷൻ സഹോദന്മാർ വിളിച്ചപ്പോൾ പ്രതികരിച്ചില്ല. പുറത്തായിരുന്ന വല്ല്യമ്മ കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തി മുറി തുറന്നപ്പോൾ കുട്ടിയെ കണ്ടത് കട്ടിലിൽ മുട്ടുമടക്കിയിരിക്കുന്ന നിലയിലാണ്. ജനലിൽ കിടന്നിരുന്ന ഷാൾ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മക്കുവള്ളി എസ്.എൻ.എൽ.പി. സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു റോഷൻ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: റോഷ്‌മോൾ, റിയാ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP