Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെഗുവേരയുടെ ചിത്രം പതിച്ച കൊടി എടുത്തുമാറ്റിയത് കോളേജ് അധികൃതർ തന്നെ; തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരോടെല്ലാം വീട്ടിലേക്ക് പോകാൻ പറഞ്ഞ് പൊലീസ്; പതിനെട്ട് വർഷങ്ങൾക്ക് ശേഷം രൂപീകരിച്ച യൂണിറ്റുമായി കെ എസ് യു കോളേജിലേക്കെത്തിയത് പ്രൗഢിയോടെ; കെഎസ്‌യുവിന്റെ ഭാഗമായതിന് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പെൺകുട്ടിയെ പുറത്താക്കി കുട്ടി സഖാക്കളുടെ കലിപ്പടക്കൽ

ചെഗുവേരയുടെ ചിത്രം പതിച്ച കൊടി എടുത്തുമാറ്റിയത് കോളേജ് അധികൃതർ തന്നെ; തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരോടെല്ലാം വീട്ടിലേക്ക് പോകാൻ പറഞ്ഞ് പൊലീസ്; പതിനെട്ട് വർഷങ്ങൾക്ക് ശേഷം രൂപീകരിച്ച യൂണിറ്റുമായി കെ എസ് യു കോളേജിലേക്കെത്തിയത് പ്രൗഢിയോടെ; കെഎസ്‌യുവിന്റെ ഭാഗമായതിന് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പെൺകുട്ടിയെ പുറത്താക്കി കുട്ടി സഖാക്കളുടെ കലിപ്പടക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടിമുടി മാറ്റങ്ങളോടെ യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും ക്ലാസുകൾ ആരംഭിച്ചു. എസ് എഫ് ഐ യൂണിറ്റ് നേതാക്കൾ അവരുടെ പ്രവർത്തകനെ തന്നെ കുത്തി പരിക്കേൽപിച്ചതിനെ തുടർന്ന് നടന്ന സംഘർഷങ്ങളാണ് കോളേജ് അടച്ചിടുന്നതിൽ കൊണ്ടെത്തിച്ചത്. തുടർന്ന് 10 ദിവസത്തോളം ക്ലാസുകൾ ഉണ്ടായിരുന്നില്ല. എന്നാൽ കോളേജിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളുടേയും സമരങ്ങളുടേയും പശ്ചാത്തലത്തിൽ ശക്തമായ പൊലീസ് കാവലിലാണ് ക്ലാസുകൾ പുനരാരംഭിച്ചത്.

തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചാണ് എല്ലാ വിദ്യാർത്ഥികളേയും ജീവനക്കാരേയും കോളേജിലേക്ക് പ്രവേശിപ്പിച്ചത്. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെയൊക്കെ തിരിച്ചയച്ചു. ലഹരിക്കെതിരെയും റാഗിങ്ങിനെതിരെയുമുള്ള ലഘുലേഖകൾ നൽകിയാണ് പൊലീസ് വിദ്യാർത്ഥികളെ സ്വീകരിച്ചത്. സ്ഥിരമായി കോളേജിൽ നടമാടിക്കൊണ്ടിരുന്ന ഏകാധിപത്യ പ്രവണതയ്ക്കും ആക്രമണ സംഭവങ്ങൾക്കും അറുതി വരുത്താനെന്നോണം പൊലീസിന്റെ കാവൽ വരും ദിവസങ്ങളിലും കോളേജിലും പരിസരത്തും ഉണ്ടാകും.

കോളേജിന്റെ പ്രവേശന കവാടത്തിൽ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടി കോളേജ് അധികൃതർ തന്നെ മാറ്റി. ക്യാമ്പസിന്റെ പല ഭാഗത്തായി പതിച്ചിരുന്ന എസ് എഫ് ഐ അനുകൂല പോസ്റ്ററുകളും മറ്റും നീക്കം ചെയ്തു. കോളേജ് കൗൺസിൽ തന്നെ ഇവയെല്ലാം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്. 18 വർഷങ്ങൾക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു യൂണിറ്റ് തുടങ്ങിയ കെ എസ് യു പ്രവർത്തകരെ പൊലീസ് തന്നെയാണ് കോളേജിനകത്തേക്ക് കൊണ്ട് പോയത്.

അതേസമയം കെ സ് യു ഭാരവാഹി ആയതിന്റെ പേരിൽ ആര്യ എന്ന വിദ്യാർത്ഥിനിയെ ക്ലാസിലെ മറ്റുള്ളവർ വാട്‌സാപ് ഗ്രൂപ്പുകളിൽ നിന്നു പുറത്താക്കി എന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നു. അവസാന വർഷ ബോട്ടണി വിദ്യാർത്ഥിനിയായ ആര്യയെ ഇന്നലെയാണു ഭാരവാഹിയായി തിരഞ്ഞെടുത്തത്. എന്നാൽ ഉടൻ തന്നെ മറ്റുള്ളവർ ചേർന്ന് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. മാനസികമായി തളർത്താനുള്ള എസ് എഫ് ഐ നീക്കമാണ് ഇതെന്ന് കെ എസ് യു ഭാരവാഹികൾ പറഞ്ഞു.

അക്രമത്തിനു നേതൃത്വം നൽകിയ യൂണിറ്റ് എസ് എഫ് ഐ തന്നെ പിരിച്ചു വിടുകയും പുതിയ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു. പ്രശ്‌നങ്ങളെ തുടർന്ന് കോളേജ് പ്രിൻസിപ്പളിനെ മാറ്റിയിരുന്നു. പുതിയ പ്രിൻസിപ്പൾ സി സി ബാബു ആണ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തത്. ഇനി മുതൽ പ്രശ്്‌നങ്ങൾ ഒന്നും ഇല്ലാതെ അക്കാദമിക് തലത്തിൽ മികച്ച വിജയങ്ങൾ നേടണമെന്ന് പ്രിൻസിപ്പൾ ആവശ്യപ്പെട്ടു.

അതേസമയം ഇന്നലെ കോളേജ് വിവാദത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും പ്രശ്‌നങ്ങളെല്ലാം കലങ്ങി തെളിഞ്ഞ പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായതോടെ നിരാഹാര സമരം കെഎസ. യു അധ്യക്ഷൻ കെ എം അഭിജിത്ത് അവസാനിപ്പിച്ചതോടയാണ് വിഷയത്തിന് അന്ത്യമാകുന്നത്.

പൊലീസും സമരക്കാരും തമ്മിൽ കല്ലേറും കുപ്പിയെറിയലും ജലപീരങ്കി പ്രയോഗവും ഉണ്ടായെങ്കിലും അൽപ സമയത്തിനു ശേഷം ദിവസങ്ങളായി നടന്നു കൊണ്ടിരുന്ന നിരാഹാരസമരത്തിനും പ്രതിഷേധങ്ങൾക്കും അന്ത്യമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP