Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 70% തൊഴിൽ സംവരണം; വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്താൻ കമ്പനികൾ തന്നെ പരിശീലനവും നൽകണം; തദ്ദേശീയർക്ക് സംവരണം അനുവദിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രപ്രദേശ്; തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ജഗൻ മോഹൻ റെഡ്ഡി

സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 70% തൊഴിൽ സംവരണം; വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്താൻ കമ്പനികൾ തന്നെ പരിശീലനവും നൽകണം; തദ്ദേശീയർക്ക് സംവരണം അനുവദിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രപ്രദേശ്; തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ജഗൻ മോഹൻ റെഡ്ഡി

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് സംവരണം അനുവദിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രപ്രദേശ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യവസാ യൂണിറ്റുകളിലും ഫാക്ടറികളിലും സംവരണം ഏർപ്പെടുത്തും. ഈ കമ്പനികൾക്ക് സർക്കാർ സഹായം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണനയിലുണ്ടാകില്ല. വ്യാവസായിക യൂണിറ്റുകൾ, ഫാക്ടറികൾ, സംയുക്ത സംരഭങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വൻ പദ്ധതികൾ എന്നിവയിൽ 75% തൊഴിൽ സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ ആന്ധ്ര അസംബ്ലി തിങ്കളാഴ്ചയാണ് പാസ്സാക്കിയത്.

സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ നാട്ടകാർക്കായി സംവരണം കൊണ്ടുവരുമെന്ന് പല സംസ്ഥാന സർക്കാരുകളും വാഗ്ദാനം ചെയ്തിരുന്നു. ജൂലൈ 9 നാണ് സ്വകാര്യ മേഖലയിലെ 70% ജോലികളും തദ്ദേശീയർക്ക് സംവരണം ചെയ്യുമെന്ന് മധ്യപ്രദേസ് ഗവൺമെന്റ് അറിയിക്കുന്നത്. 2018 ഡിസംബറിൽ അധികാരത്തിലെത്തിയ ഉടനെ സാമ്പത്തികമായും അല്ലാതെയും ഗവൺമെന്റ സഹായങ്ങൾ സ്വീകരിക്കുന്ന കമ്പനികളിൽ 70% തൊഴിലും നാട്ടുകാർക്കു തന്നെ നൽകണമെന്നു നിഷ്‌കർഷിക്കുന്ന വ്യവസായ നയം മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് പ്രഖ്യാപിച്ചിരുന്നു. തദ്ദേശീയരായവർക്ക് സംവരണം നൽകണമെന്ന ആവശ്യം കർണാടകയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും നിലനിൽക്കുന്നുണ്ട്.

പരിചയക്കുറവ് കാരണമാക്കി നാട്ടുകാർക്ക് തൊഴിൽ നിഷേധിക്കുന്നത് തടയാനുള്ള വകുപ്പുകളും നിയമത്തിലുണ്ട്. വൈദഗ്ദ്ധ്യമില്ലെങ്കിൽ കമ്പനികൾ തന്നെ പരിശീലനം നൽകിയതിനു ശേഷം നിയമനം നടത്തണം. ഇതിന് ഗവൺമെന്റിന്റെ സഹായവുമുണ്ടാകും. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്താനാവത്തതിനാലാണ് തദ്ദേശീയരെ ജോലിക്കെടുക്കാത്തതെന്ന ന്യായത്തിനു പിറകിൽ ഒളിച്ചിരിക്കാൻ ഇതോടെ കമ്പനികൾക്ക് കഴിയാതെ വരും.

നിയമം പ്രാബല്യത്തിൽ വന്ന് മൂന്നു വർഷത്തിനുള്ളിൽ തന്നെ എല്ലാ നിബന്ധനകളും പാലിക്കാൻ കമ്പനികൾ നിർബന്ധിതരാകും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണങ്ങൾക്കിടെ ജഗൻ മോഹൻ റെഡ്ഡി തദ്ദേശീയർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ആന്ധ്രപ്രദേശിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഈ നിയമം പ്രതികൂലമായി ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP