Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ പൊലീസിനെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് ആരുമില്ലേ? പ്രകോപനമില്ലാതെ പൊലീസ് സമരക്കാരെ അക്രമിച്ചെന്ന് സിപിഐ; സംസ്ഥാനത്ത് ഇപ്പോഴുള്ളത് ഭരണപക്ഷത്ത് ഇരിക്കുമ്പോഴും സമരം ചെയ്യേണ്ട അവസ്ഥ; എഐഎസ്എഫ് എസ്എഫ്ഐ സംഘർഷത്തിലെ പ്രതിഷേധ മാർച്ചിൽ പ്രതികരണവുമായി എൽദോ എബ്രഹാം; വിദ്യാർത്ഥി സംഘർഷങ്ങൾ സിപിഎം സിപിഐ ബന്ധത്തിലേൽപ്പിക്കുന്നത് കനത്ത വിള്ളലോ?

ഈ പൊലീസിനെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് ആരുമില്ലേ? പ്രകോപനമില്ലാതെ പൊലീസ് സമരക്കാരെ അക്രമിച്ചെന്ന് സിപിഐ; സംസ്ഥാനത്ത് ഇപ്പോഴുള്ളത് ഭരണപക്ഷത്ത് ഇരിക്കുമ്പോഴും സമരം ചെയ്യേണ്ട അവസ്ഥ; എഐഎസ്എഫ് എസ്എഫ്ഐ സംഘർഷത്തിലെ പ്രതിഷേധ മാർച്ചിൽ പ്രതികരണവുമായി എൽദോ എബ്രഹാം; വിദ്യാർത്ഥി സംഘർഷങ്ങൾ സിപിഎം സിപിഐ ബന്ധത്തിലേൽപ്പിക്കുന്നത് കനത്ത വിള്ളലോ?

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: കൊച്ചിയിൽ സിപിഐ മാർച്ചിനിടയിൽ നടന്ന സംഘർഷത്തിൽ ലാത്തിയടിയേറ്റ മൂവാറ്റുപുഴ എംഎൽഎ എൽദോ അബ്രഹാം പൊലീസിനെതിരെ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് ആരും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടതെന്നും എം എൽ എ ആരോപിച്ചു. സിപിഐ സമരത്തിനിറങ്ങുന്നതുകൊടിയുടെ നിറം നോക്കിയല്ലെന്നും ഭരണപക്ഷത്തിരിക്കുമ്പോഴും സമരം ചെയേണ്ട അവസ്ഥയാണെന്നും എൽദോ എബ്രഹാം പ്രതികരിച്ചു. വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സർക്കിൾ ഇൻസ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാർച്ചിലാണ് സംഘർഷം നടന്നത്. ഐജി ഓഫീസിലേക്കാണ് മാർച്ച് നടന്നത്.

വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും പക്ഷാപാതപരമായി പെരുമാറിയെന്നും പറഞ്ഞാണ് എൽദോ എബ്രഹാം ഉൾപ്പെടെ ഉള്ളവർ ഐ ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഇരുന്നൂറോളം പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തിരുന്നു.

മാർച്ചിനെത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. എൽഎൽഎയുടെ പുറത്താണ് ലാത്തിയടിയേറ്റത്. തുടർന്ന് എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.

വൈപ്പിൻ ഗവൺമെന്റ് കോളേജിൽ കഴിഞ്ഞയാഴ്ചയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൽ രണ്ട് എഐഎസ്എഫ് യൂണിറ്റ് ഭാരവാഹികൾക്ക് മർദ്ദനമേറ്റിരുന്നു. എഐഎസ്എഫ് യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ സംഘർഷം. ഇതിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവർത്തകർ ആശുപത്രിയിൽ തടയുകയും ചെയ്തു. ഇതോടെ സിപിഎം - സിപിഐ ബന്ധത്തിൽ ഉലച്ചിലുണ്ടായി.

എസ് എഫ് ഐ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നതാണ് എ ഐ എസ് എഫ് പ്രധാനമായും ഉയർത്തുന്ന പ്രശ്‌നം. സംസ്ഥാന തലത്തിൽ തന്നെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വങ്ങൾ ശ്രമിക്കുന്നതിനിടെയാണ് വൈപ്പിനിലെ സംഘർഷം മറ്റൊരു പ്രശ്‌നമാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP