Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആടൈ കണ്ടിറങ്ങിയവരോട് നേരിട്ടെത്തി അഭിപ്രായം ചോദിച്ച് അമലാ പോൾ; മുടി മുറിച്ച് തൊപ്പിയുമണിഞ്ഞെത്തിയ നടിയെ മനസിലാകാതെ ആരാധകർ;ആടൈ' പ്രേക്ഷകർക്ക് അമലാ പോളിന്റെ വക സർപ്രൈസ് നല്കുന്ന വീഡിയോ വൈറൽ

ആടൈ കണ്ടിറങ്ങിയവരോട് നേരിട്ടെത്തി അഭിപ്രായം ചോദിച്ച് അമലാ പോൾ; മുടി മുറിച്ച് തൊപ്പിയുമണിഞ്ഞെത്തിയ നടിയെ മനസിലാകാതെ ആരാധകർ;ആടൈ' പ്രേക്ഷകർക്ക് അമലാ പോളിന്റെ വക സർപ്രൈസ് നല്കുന്ന വീഡിയോ വൈറൽ

മലാപോളിന്റെ കരിയറിലെ തന്നെ മികച്ച വേഷം എന്ന് കരുതാവുന്ന ആടൈ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അമല പോൾ നഗ്‌നയായി അഭിനയിക്കുന്നുവെന്ന രീതിയിലാണ് തുടക്കത്തിൽ സിനിമ അറിയപ്പെട്ടതെങ്കിലും റിലീസായതോടെ അതെല്ലാം മാറി. നല്ലൊരു ആശയം കൈമാറുന്ന ചിത്രത്തിൽ അമലയുടെ അഭിനയത്തെ വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ.ഇപ്പോഴിതാ സിനിമയുടെ പ്രേക്ഷകർക്ക് തന്റെ വക ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് അമല.

പ്രേക്ഷകരുടെ പ്രതികരണം അറിയാൻ തിയേറ്ററുകളിൽ നേരിട്ട് എത്തിയിരിക്കുകയാണ് നടി. സിനിമ കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകരോട് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന റിപ്പോർട്ടറായാണ് അമല എത്തിയത്.മുടി മുറിച്ച് തൊപ്പിയും വെച്ചിരിക്കുന്നതിനാൽ അമലയെ അത്ര പെട്ടന്നു തിരിച്ചറിയുക എളുപ്പമല്ലായിരുന്നു.

ചിത്രം കണ്ടിറങ്ങുന്നവർ അമലയുടെ പ്രകടനത്തെ കുറിച്ചാണ് കൂടുതലും പ്രശംസിക്കുന്നത്. കുടുംബ സമേതം കാണാൻ പറ്റിയ സിനിമയാണിതെന്നും പ്രേക്ഷകർ പറയുന്നു. അമലാ പോളിനു പുറമെ സിനിമയുടെ സംവിധായകൻ രത്നകുമാറും നടന്മാരായ രോഹിത്തും ഗോപിയും തിയേറ്ററിൽ എത്തിയിരുന്നു.വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP