Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഷൂട്ടിങ് സെറ്റിലെ അപകടം തുടർക്കഥയാകുന്നു; പരമ്പരയിലെ ഒമ്പതാം ചിത്രം വാർണർ ബ്രദേഴ്‌സിന്റെ ഷൂട്ടിനിടെ വിൻഡീസലിന്റെ ഡ്യൂപ്പ് വീണത് 3 അടി താഴ്‌ച്ചയിലേക്ക്; സ്റ്റണ്ട് താരം വീണ് പരുക്കേറ്റ് ചികിത്സയിലായതോടെ ചിത്രീകരണം നിർത്തിവച്ചു

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഷൂട്ടിങ് സെറ്റിലെ അപകടം തുടർക്കഥയാകുന്നു; പരമ്പരയിലെ ഒമ്പതാം ചിത്രം വാർണർ ബ്രദേഴ്‌സിന്റെ ഷൂട്ടിനിടെ വിൻഡീസലിന്റെ ഡ്യൂപ്പ് വീണത് 3 അടി താഴ്‌ച്ചയിലേക്ക്; സ്റ്റണ്ട് താരം വീണ് പരുക്കേറ്റ് ചികിത്സയിലായതോടെ ചിത്രീകരണം നിർത്തിവച്ചു

രാധകരുടെ ഇഷ്ടസിനിമയായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണത്തിനിടെ അപകടം തുടർക്കഥയാകുന്നു. പരമ്പരയിലെ ഒമ്പതാം ചിത്രം വാർണർ ബ്രദേഴ്‌സിന്റെ ഷൂട്ടിങ് സെറ്റിൽ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ സ്റ്റണ്ട് താരം തലയ്ക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലായി.

ലീവ്‌സ്‌ഡെന്നിലെ സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു അപകടം. സാഹസീകമായ സ്റ്റണ്ടുരംഗം ചിത്രീകരിക്കുന്നതിനിടയിൽ ആണ് വിൻഡീസലിന്റെ ഡ്യൂപ്പ് 30 അടി താഴ്‌ച്ചയിലേയ്ക്ക് വീണത്. തലയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചു.

സ്റ്റണ്ട്മാന്റെ പേരു വിവരവും പുറത്തുവിട്ടിട്ടില്ല. അപകടം നടക്കുമ്പോൾ സ്റ്റണ്ട്മാന്റെ കുടുംബവും സെറ്റിലുണ്ടായിരുന്നു. ഇവർ നോക്കി നിൽക്കേയാണ് സംഭവം ഉണ്ടായത്. സംഭവത്തിന് സാക്ഷ്യം വഹിച്ച വിൻഡീസൽ ഞെട്ടിത്തരിച്ചതായും കരഞ്ഞുപോകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്നപ്പോൾ തന്നെ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് എയർ ആംബുലൻസിൽ റോയൽ ലണ്ടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വിൻഡീസലിന്റെ സിനിമയിൽ സ്റ്റണ്ട് മാൻ അപകടത്തിൽ പെടുന്ന സംഭവം ഇതാദ്യമല്ല. നേരത്തേ 2002 ൽ പുറത്തു വന്ന ട്രിപ്പിൾ എക്സ് സിനിമയുടെ സെറ്റിൽ വെച്ച് വിൻഡീസലിന്റെ ഡ്യൂപ്പ് ഹാരി ഒ കോണർ അപകടത്തിൽ പെട്ട് മരിച്ചിരുന്നു. ചെക്ക് തലസ്ഥാനമായ പ്രാഗിലെ സെറ്റിൽ വെച്ച് പാരാഗ്ളൈഡിങ് ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പകരം ഇക്കാര്യം ചെയ്ത ഒകോണർ മരണത്തിന് കീഴടങ്ങിയത്.

2013 ൽ സിനിമയിലെ താരമായ പോൾ വാൾക്കറും അപകടത്തിൽ മരിക്കുന്നത് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയ്ക്കിടയിലായിരുന്നു. അന്ന് പോൾ വാർക്കർ വന്ന വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൽ ആദ്യ സംഘട്ടന രംഗം സ്റ്റണ്ട്മാൻ വിജയകരമായി പൂർത്തിയായിരുന്നു. രണ്ടാമത്തെ സ്റ്റണ്ടു രംഗമാണ് അപകടത്തിൽ കലാശിച്ചത്. സംഭവം നടക്കുമ്പോൾ 100 ലധികം ക്രൂ മെമ്പേഴ്സ് സെറ്റിൽ ഉണ്ടായിരുന്നു.

ഹാരിപോർട്ടറിന്റെ എട്ടു ചിത്രങ്ങളും ജെയിംസ് ബോണ്ട്, മിഷൻ ഇംപോസിബിൾ ചിത്രങ്ങളും ചിത്രീകരിച്ച സ്റ്റുഡിയോയാണ് ഇത്. വിൻഡീസൽ കൂടി നിർമ്മാണ പങ്കാളിയാകുന്ന ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ പുതിയ ചിത്രം അടുത്ത വർഷം ഏപ്രിലിലാണ് റിലീസ് ചെയ്യാനിരിക്കുന്നത്. വിൻഡീസലിനെ കൂടാതെ ഡൊമിനിറ്റ് ടൊറേറ്റോ, ഹെലൻ മിരൻ, ചാർലിസ് തെറോൺ എന്നിവരാണ് സിനിമയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP