Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹജീവിതം പരാജയപ്പെട്ടതോടെ ഞാനാകെ തകർന്നു; ലോകം മുഴുവൻ എതിരായതോടെ ഒറ്റപ്പെട്ടു; 2016 ൽ നടത്തിയ ഹിമാലയൻ യാത്ര കാഴ്‌ച്ചപ്പാട് മാറ്റി;ആഡംബര ജീവിതത്തിന് പിന്നാലെയുള്ള പോക്ക് നിർത്തി; ഇപ്പോൾ ബ്യൂട്ടിബാർലറിൽ പോലും പോകാറില്ല; വിവാദമായ ബെൻസ് വിറ്റു: മാസം ഇരുപതിനായിരം രൂപയിൽ കൂടുതൽ ചെലവാക്കാറില്ല; പോണ്ടിച്ചേരിയിലെ ലളിത ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് അമലാ പോൾ

വിവാഹജീവിതം പരാജയപ്പെട്ടതോടെ ഞാനാകെ തകർന്നു; ലോകം മുഴുവൻ എതിരായതോടെ ഒറ്റപ്പെട്ടു; 2016 ൽ നടത്തിയ ഹിമാലയൻ യാത്ര കാഴ്‌ച്ചപ്പാട് മാറ്റി;ആഡംബര ജീവിതത്തിന് പിന്നാലെയുള്ള പോക്ക് നിർത്തി; ഇപ്പോൾ ബ്യൂട്ടിബാർലറിൽ പോലും പോകാറില്ല; വിവാദമായ ബെൻസ് വിറ്റു: മാസം ഇരുപതിനായിരം രൂപയിൽ കൂടുതൽ ചെലവാക്കാറില്ല; പോണ്ടിച്ചേരിയിലെ ലളിത ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് അമലാ പോൾ

റെ നാളത്തെ കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ആടൈ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. രത്നകുമാർ സംവിധാനം ചെയ്ത ചിത്രം അമല പോളിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.കാമിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അമല അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നടിയുടെ കഥാപാത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം നേടി തിയേറ്ററിൽ ചിത്രം വിജയകരമായി മുന്നേറവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അമലാ പോൾ മനസ് തുറന്നിരിക്കുകയാണ്. ഇന്ത്യൻ എക്സ്‌പ്രസിന് നല്കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

വിവാഹമോചനത്തിന് ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും അമല പറയുന്നു. പതിനേഴാം വയസ്സിൽ സിനിമയിലേക്ക് വന്നയാളാണ് ഞാൻ. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാൻ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. ഈ ലോകം മുഴുവൻ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകൾ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു

ഇതിനിടെ, 2016 ൽ നടത്തിയ ഒരു ഹിമാലയൻ യാത്രയാണ് ജീവിതം മാറ്റി മറിച്ചത്. ഒരു ബാക്ക്പാക്കിൽ വസ്ത്രങ്ങളും സൺസ്‌ക്രീനും ലിപ് ബാമുമായി ഇറങ്ങിയത് ഇപ്പോഴും ഓർമ്മയുണ്ട്. മൊശെബൽ ഫോൺ പോലും ഉപയോഗിക്കാതെ ടെന്റിൽ ഉറങ്ങി. അവിടെ ഞാൻ എന്നെ തന്നെ കണ്ടെത്തുകയായിരുന്നു.

ഒരു മാസം 20,000 രൂപയാണ് എന്റെ ജീവിതച്ചെലവ്. ബെൻസ് വിറ്റു. അത് എന്റെ അഹംബോധത്തെ വെറുതെ ഊട്ടി വളർത്തുന്ന ഒന്നായിരുന്നു. സൈക്കിളിൽ യാത്ര ചെയ്ത് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങും. യോഗയും പൂന്തോട്ടവുമാണ് ജീവിക്കാനുള്ള ഊർജ്ജം തന്നിരുന്നത്.

എനിക്ക് ഹിമാലയത്തിൽ ജീവിക്കാനായിരുന്നു ആഗ്രഹം. അതിന് കഴിയാത്തതുകൊണ്ട് പോണ്ടിച്ചേരി തെരഞ്ഞെടുത്തു. അവിടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കും, നൃത്തം ചെയ്യും, പാട്ടുപാടും,ഗിത്താർ വായിക്കും. ആയുർവേദ ഭക്ഷണ രീതിയാണ് പിന്തുടരുന്നത്.

ഇപ്പോൾ ബ്യൂട്ടി പാർലറിൽ പോലും പോകാറില്ല. മുൾട്ടാണിമിട്ടിയും ചെറുപയർപൊടിയും മാത്രമാണണ് സൗന്ദര്യവർധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്. എല്ലാ ദിവസവും കടൽത്തീരത്ത് പോകും. ശുദ്ധവായു ആസ്വദിക്കും. ഇപ്പോൾ ഞാൻ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു.

'ആടൈ'യുടെ തിരക്കഥ അദ്ദേഹത്തിന് വായിക്കാൻ കൊടുത്തിരുന്നു. സ്വയം തീരുമാനങ്ങൾ എടുക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സിനിമ കണ്ടതിന് ശേഷം അദ്ദേഹം പറഞ്ഞു... 'നീ മോശം നടിയാണെന്ന്'. എന്റെ എല്ലാ തീരുമാനങ്ങൾക്കും അദ്ദേഹത്തിന്റെ നല്ല പിന്തുണയുണ്ട്. അയാളുടെ സ്നേഹം എന്റെ മനസ്സിലെ വിഷമങ്ങൾ ഇല്ലാതാക്കിയെന്നും അമല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP