Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പട്ടേലിനെ മറിക്കടക്കാൻ അയോധ്യയിൽ ഒരുങ്ങുന്നത് 'ശ്രീരാമൻ'; യോഗി സർക്കാർ ലക്ഷ്യമിടുന്നത് ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമ; 251 മീറ്റർ ഉയരത്തിൽ പ്രതിമ നിർമ്മിക്കുന്നത് സരയൂ നദിതീരത്ത് 100 ഏക്കർ ഭൂമിയിൽ; യോഗി ആദിത്യ നാഥിന്റെ പ്രഖ്യാപനം മന്ത്രിസഭ യോഗത്തിന് ശേഷം

പട്ടേലിനെ മറിക്കടക്കാൻ അയോധ്യയിൽ ഒരുങ്ങുന്നത് 'ശ്രീരാമൻ'; യോഗി സർക്കാർ ലക്ഷ്യമിടുന്നത് ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമ; 251 മീറ്റർ ഉയരത്തിൽ പ്രതിമ നിർമ്മിക്കുന്നത് സരയൂ നദിതീരത്ത് 100 ഏക്കർ ഭൂമിയിൽ; യോഗി ആദിത്യ നാഥിന്റെ പ്രഖ്യാപനം മന്ത്രിസഭ യോഗത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

ലക്നൗ : അയോദ്ധ്യയിൽ ഉയരാൻ പോകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശ്രീരാമ പ്രതിമയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 251 മീറ്റർ ഉയരമുള്ള പ്രതിമ നിർമ്മിക്കാനാണ് ഉദ്ദേശ്യം. അങ്ങനെയെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ പ്രതിമയെന്ന ഖ്യാതി അയോദ്ധ്യയിലെ രാമ പ്രതിമയ്ക്കാകും. തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു ആദിത്യനാതിന്റെ പ്രഖ്യാപനം.

ഗുജറാത്തിലെ 183 മീറ്റർ ഉയരത്തിൽ നിർമ്മിച്ച പട്ടേൽ പ്രതിമയേക്കാൾ ഉയരത്തിലായിരിക്കും രാമ പ്രതിമ യുപിയിൽ നിർമ്മിക്കാനൊരുങ്ങുന്നത്. 100ഏക്കർ ഭൂമിയിലാണ് പ്രതിമയുടെ നിർമ്മാണം നടക്കുക എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. സാങ്കേതിക സഹായങ്ങൾക്കായി യുപി സർക്കാർ ഗുജറാത്തിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'രാമഭഗവാൻ എന്ന ആശയത്തിൽ നിന്നു കൊണ്ട് ഡിജിറ്റൽ മ്യൂസിയം, വായനശാല, പാർക്കിങ്, ഭക്ഷണശാല എന്നിവയടക്കം അടിസ്ഥാന സൗകര്യങ്ങൾ അവിടെയുണ്ടാവേണ്ടതുണ്ട്', യോഗി ആദിത്യനാഥ് പറഞ്ഞു.ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇതെന്നാണ് യുപി സർക്കാർ അവകാശപ്പെടുന്നത്. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഉയരം 93 മീറ്ററാണ്. ചൈനയിലെ ഗൗതമബുദ്ധ പ്രതിമയുടെ ഉയരം 208ഉം മുബൈയിലെ ഛത്രപതി ശിവജി പ്രതിമയുടെ ഉയരം 212 മീറ്ററുമാണ്.

ഭരണഘടനാ തത്വങ്ങൾ പാലിച്ച് സരയൂ തീരത്ത് ക്ഷേത്ര നിർമ്മാണം നടത്തുമെന്ന് കഴിഞ്ഞ വർഷം യോഗി പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്ഥലം കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണത്തിന്റെ പ്രാരംഭഘട്ടമെന്നോണം ശ്രീരാമന്റെ അഞ്ച് അവതാരങ്ങളിൽ ഒന്നായ കോദാണ്ഡ രാമരൂപവും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു. ഈട്ടിത്തടിയിൽ നിർമ്മിച്ച ശിൽപത്തിന് ഏഴടിയോളം ഉയരമുണ്ട്.

നിർമ്മാണം ഉടൻ തന്നെ തുടങ്ങുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. അയോധ്യയുടെ സമഗ്രവികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാമന്റെ ജീവിഥകഥകൾ സംബന്ധിച്ച ഡിജിറ്റൽ മ്യൂസിയം, ഇന്റർപ്രട്ടേഷൻ സെന്റർ, ലൈബ്രറി, പാർക്കിങ്, ഫുഡ്പ്ലാസ തുടങ്ങിയവയുൾപ്പെടുന്നതാണ് നിർദിഷ്ട പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP