Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നായകന്മാർക്കു ചുറ്റും തന്നെയാണ് ഇപ്പോഴും ഇൻഡസ്ട്രി കറങ്ങുന്നത്; അവർക്കു മാത്രമേ സാറ്റലൈറ്റ് വാല്യൂ ഉള്ളൂ;പാർവ്വതിക്ക് കഴിവുണ്ടായിട്ടും ഉയരെയിൽ ടൊവിനോയും ആസിഫലിയും ഇടം പിടിച്ചു; മലയാള സിനിമയിലെ വിവേചനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഹണി റോസും

നായകന്മാർക്കു ചുറ്റും തന്നെയാണ് ഇപ്പോഴും ഇൻഡസ്ട്രി കറങ്ങുന്നത്; അവർക്കു മാത്രമേ സാറ്റലൈറ്റ് വാല്യൂ ഉള്ളൂ;പാർവ്വതിക്ക് കഴിവുണ്ടായിട്ടും ഉയരെയിൽ ടൊവിനോയും ആസിഫലിയും ഇടം പിടിച്ചു; മലയാള സിനിമയിലെ വിവേചനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഹണി റോസും

ലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് വീണ്ടുമൊരു തുറന്ന് പറച്ചിൽ കൂടിയുണ്ടായിരിക്കുന്നു. നടിയും താര സംഘടയായ അമ്മയുടെ എക്‌സിക്യൂടിവ് കമ്മിറ്റിയംഗവുമായ ഹണി റോസാണ് സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുന്നത്.

മോളിവുഡ് ഇപ്പോഴും മുൻനിര നായകന്മാർക്കു ചുറ്റും കറങ്ങി കൊണ്ടിരിക്കുകയാണെന്ന് നടി ഹണി റോസ് വെളിപ്പെടുത്തിയത്. നായകന്മാർക്കു മാത്രമേ സാറ്റലൈറ്റ് വാല്യൂ ഉള്ളൂവെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ നടി അഭിപ്രായപ്പെട്ടു.

'ഒരു സിനിമയിൽ കഥയുടെ ഇതിവൃത്തത്തിൽ നായകൻ മുന്തി നിൽക്കണമെന്നു തന്നെയാണ് പ്രേക്ഷകർക്കും താത്പര്യം. മഞ്ജു ചേച്ചിയും (മഞ്ജു വാര്യർ) പാർവതിയും സ്ത്രീകേന്ദ്രീകൃതമായ സിനിമകൾ ചെയ്തിട്ടുണ്ട്. ഉയരെയിൽ ആസിഫ് അലിയും ടൊവിനോ തോമസും അഭിനയിച്ചിട്ടുണ്ട്. പാർവതി നല്ല കഴിവുള്ള അഭിനേത്രിയാണ്. എങ്കിലും അത്തരം സിനിമകളിൽ പോലും മുൻനിരയിൽ നിൽക്കുന്ന നായകന്മാരെ തന്നെ അഭിനയിപ്പിക്കുന്നു.

എല്ലാ മേഖലയിലും ഉള്ളതു പോലെ ലിംഗവിവേചനം ഇവിടെയുമുണ്ട്. അതൊരു സത്യമാണ്. സ്ത്രീവിവേചനം പ്രമേയമാക്കി വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് എന്റെ അടുത്ത പ്രൊജക്ട്. എഴുത്തുകാരിയും ഡോക്ടറുമായ വീണയാണ് ഈ ആശയം പറഞ്ഞ് എന്നെ സമീപിച്ചത്. ഇന്ന് ഒരു സിനിമ സംവിധാനം ചെയ്യാൻ സ്ത്രീകൾ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പലതാണ്.

ലാൽ സാറിന്റെ നേതൃത്വത്തിൽ ഇനി ധാരാളം മാറ്റങ്ങളുണ്ടാവുമെന്നാണ് എന്റെ വിശ്വാസം. കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്താൻ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി സ്ത്രീയെ നിയമിക്കാനും കമ്മിറ്റി അംഗങ്ങളിൽ നാൽപതു ശതമാനമെങ്കിലും സ്ത്രീകളെ ഉൾപ്പെടുത്താനും അസോസിയേഷൻ ശ്രമിക്കുന്നുണ്ട്. ഹണി കൂട്ടിച്ചേർത്തു

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തിൽ അരങ്ങേറിയത്. മലയാളത്തിലും അന്യഭാഷചിത്രങ്ങളിലും ചിത്രങ്ങളുള്ള നടി നിലവിൽ മോഹൻലാലിനൊപ്പം ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP