Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദാബിയിൽ ചങ്ങലയില്ലാതെ നായയുമായി നടക്കാനിറങ്ങുന്നവർക്ക് പിഴ ഉറപ്പ്; ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലോ നായകളുമായി എത്തിയാലും നടപടി; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

അബുദാബിയിൽ ചങ്ങലയില്ലാതെ നായയുമായി നടക്കാനിറങ്ങുന്നവർക്ക് പിഴ ഉറപ്പ്; ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലോ നായകളുമായി എത്തിയാലും നടപടി; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

അബുദാബി:അബുദാബിയിൽ ചങ്ങലയില്ലാതെ നായയുമായി നടക്കാനിറങ്ങുന്നവർക്കും ഷോപ്പിങ്മാളുകളിലും റസ്റ്റോറന്റുകളിലും വളർത്തുമൃഗങ്ങളുായി എത്തുന്നവർക്കുമെതിരെ നടപടി കർശനമാക്കുന്നു.

ചങ്ങലയില്ലാതെ പട്ടിയുമായി നടക്കാനിറങ്ങിയാൽ 5000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഷോപ്പിങ് മാളുകളിലോ ഭക്ഷണശാലകളിലോ പട്ടിയുമായി പോകാനും അനുവാദമില്ല. വളർത്തുമൃഗങ്ങളെ തെരുവിൽ ഒറ്റയ്ക്ക് വിടുന്നത് 2000 ദിർഹം പിഴ ലഭിക്കുന്ന കുറ്റമാണ്. സംരക്ഷണ പട്ടികയിൽപ്പെടുന്ന മൃഗത്തെ വിറ്റാൽ 10,000 ദിർഹമാണ് പിഴ.

രോഗം ബാധിച്ച മൃഗത്തെ വിൽപ്പന നടത്തിയാൽ 3000 ദിർഹം പിഴ ലഭിക്കും. പട്ടികൾക്കും പൂച്ചകൾക്കും പുറമേ മറ്റ് മൃഗങ്ങളെ അനുമതിയില്ലാതെ വാസസ്ഥലങ്ങളിൽ വളർത്തുന്നത് 5000 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.18 വയസ്സിൽ താഴെ പ്രായമുള്ളവർ വളർത്തുമൃഗവുമായി പുറത്തിറങ്ങുന്നതും 3000 ദിർഹം പിഴയ്ക്കുള്ള കുറ്റമാണ്. കൃത്യമായ ഇടവേളകളിൽ മൃഗങ്ങൾക്ക് ആരോഗ്യ സുരക്ഷാ കുത്തിവെപ്പുകൾ നടത്തണമെന്ന് മുനിസിപ്പാലിറ്റി പൊതുസുരക്ഷാ വിഭാഗം മേധാവി ഡോ. സായിദ് മുഹമ്മദ് അൽ റുമൈതി പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP