Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹിന്ദു ആചാരമനുസരിച്ച് ഇടഞ്ഞ ആനയുടെ മുന്നിൽ നിന്നു രക്ഷപ്പെടുന്നവൻ ഭാവിയിൽ വലിയ ആളാകും; കാരണം അതിനെക്കാൾ വലിയ ആപത്തുണ്ടാകാനില്ല! അച്ചട്ടായത് കൃഷ്ണകുമാർ അന്ന് പറഞ്ഞ വാക്കുകൾ; തിരുവട്ടാറുടെ മുമ്പിലെ വിവാഹ പന്തലിൽ ആന വിരണ്ടപ്പോൾ പതിനാറ് കൊല്ലം മുമ്പ് പരിക്കില്ലാതെ രക്ഷപ്പെട്ടത് സാക്ഷാൽ ബോറിസ് ജോൺസൺ; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആലപ്പുഴയിലെ ബോട്ട് യാത്രയും കല്യാണം കൂടലും ചർച്ചയാകുമ്പോൾ

ഹിന്ദു ആചാരമനുസരിച്ച് ഇടഞ്ഞ ആനയുടെ മുന്നിൽ നിന്നു രക്ഷപ്പെടുന്നവൻ ഭാവിയിൽ വലിയ ആളാകും; കാരണം അതിനെക്കാൾ വലിയ ആപത്തുണ്ടാകാനില്ല! അച്ചട്ടായത് കൃഷ്ണകുമാർ അന്ന് പറഞ്ഞ വാക്കുകൾ; തിരുവട്ടാറുടെ മുമ്പിലെ വിവാഹ പന്തലിൽ ആന വിരണ്ടപ്പോൾ പതിനാറ് കൊല്ലം മുമ്പ് പരിക്കില്ലാതെ രക്ഷപ്പെട്ടത് സാക്ഷാൽ ബോറിസ് ജോൺസൺ; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആലപ്പുഴയിലെ ബോട്ട് യാത്രയും കല്യാണം കൂടലും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആന വിരട്ടിയ ബോറിസ് ജോൺസൺ. 16 വർഷം മുൻപ് എംപിയായിരിക്കെയുള്ള കേരളയാത്രയും വിരണ്ട ആനയുടെ കലിയും ബോറിസ് ജോൺസണ് ഇനിയും മറക്കാനായിട്ടില്ല. 'ഹിന്ദു ആചാരമനുസരിച്ച് ഇടഞ്ഞ ആനയുടെ മുന്നിൽ നിന്നു രക്ഷപ്പെടുന്നവൻ ഭാവിയിൽ വലിയ ആളാകും, കാരണം അതിനെക്കാൾ വലിയ ആപത്തുണ്ടാകാനില്ല'.-ഇതായിരുന്നു ബോറിസ് ജോൺസന് അന്ന് മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ നൽകിയ ഉപദേശം. ഒരു ബ്രിട്ടിഷ് പത്രത്തിലെ കോളത്തിൽ ഇക്കഥയെഴുതുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ എത്തുമ്പോൾ കൃഷ്ണകുമാർ പറഞ്ഞത് ശരിയാവുക കൂടിയാണ്.

മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയും ബോറിസ് ജോൺസന്റെ ഭാര്യ മറീന വീലറുടെ ബന്ധു കബീർ സിങ്ങുമായുള്ള വിവാഹം 2003 ജനുവരിയിൽ നാഗർകോവിൽ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിലായിരുന്നു. ബോറിസ് ജോൺസനും സംഘവും ഒരാഴ്ച മുൻപേ എത്തിയിരുന്നു. വിവാഹത്തിനിടെ, ക്യാമറയുടെ ഫ്‌ളാഷ് കണ്ട് ആന വിരണ്ടു. ആളുകൾ ഭയന്നോടുന്നതിനിടയിൽ കബീറിന്റെ അച്ഛൻ പർമീന്ദർ സിങ് ആനയുടെ കാൽച്ചുവട്ടിലുമായി. ഭാഗ്യത്തിന് രക്ഷപ്പെട്ടു. പിന്നീട് ബോറിസ് ജോൺസണും സംഘവും കുട്ടനാട്ടിൽ ബോട്ട് യാത്രയും നടത്തിയിരുന്നു. ബോട്ടിന്റെ പേര് 'രാജീവ്ജി'. മുൻപ് രാജീവ് ഗാന്ധി കുട്ടനാട്ടിലെത്തിയപ്പോൾ സഞ്ചരിച്ചത് ആ ബോട്ടിൽ ആയിരുന്നു. മുന്മന്ത്രി തോമസ് ചാണ്ടി പിന്നീടതു വാങ്ങി.

കന്യാകുമാരിയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കല്യാണച്ചടങ്ങിന് എത്തുമ്പോൾ പത്രപ്രവർത്തകനായിരുന്ന ബോറിസ് അന്ന് എംപി.യായിരുന്നു. ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വർഷങ്ങൾക്കുമുമ്പുള്ള അദ്ദേഹവുമൊത്തുള്ള ഓർമകൾ കൃഷ്ണകുമാർ പങ്കുവെച്ചത്. കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിനാണ് ബോറിസ് 2003-ൽ കേരളത്തിലും തമിഴ്‌നാട്ടിലുമായെത്തിയത്. ഐശ്വര്യയെ വിവാഹംചെയ്ത കബീർ സിങ് ബോറിസ് ജോൺസന്റെ ആദ്യഭാര്യയുടെ അനന്തരവനായിരുന്നു.

ഇരുവരും അമേരിക്കയിൽ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ടതാണ്. പരിചയം പിന്നീട് വിവാഹത്തിലെത്തി. വിവാഹവേദിയായതാകട്ടെ തിരുവട്ടാറിലെ ക്ഷേത്രവും. അവരുടെ കല്യാണദിവസം ആന വിരണ്ടു. ഒട്ടറെപ്പേർക്ക് പരിക്കേറ്റു. ബോറിസിനുമാത്രം ഒന്നുംപറ്റിയില്ല. അന്ന് കല്യാണശേഷം കോവളത്തും ആലപ്പുഴയിലുമൊക്കെ ഉല്ലാസയാത്ര നടത്തിയാണ് ബോറിസ് മടങ്ങിയത്. യാത്ര. നാലുദിവസം കേരളത്തിലുണ്ടായിരുന്നു. ബ്രിട്ടനിലെത്തുമ്പോൾ ബോറിസിനെക്കണ്ട് പഴയ ആനക്കഥയൊക്കെ പങ്കുവെക്കാമെന്ന പ്രതീക്ഷയിലാണ് കൃഷ്ണകുമാർ.

വിവാഹ ദിവസം ആന വിരണ്ടു. ആൾക്കൂട്ടത്തിന് ഇടയിലേക്ക് ഓടി. ചില വിരുന്നുകാർക്ക് പരിക്കേറ്റു. ബോറിസും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ പരിക്കൊന്നും പറ്റിയില്ല. വധുവിന്റെ അച്ഛൻ ആനയുടെ തൊട്ടടുത്തെത്തി. എന്നാൽ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു-കൃഷ്ണകുമാർ ഇതേ കുറിച്ച് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. കൃഷ്ണകുമാറിന്റെ മകളും മകനും ഇപ്പോഴുള്ളതും ബ്രിട്ടണിലാണ്. മരുമകന്റെ അമ്മായിയുടെ ആദ്യ ഭർത്താവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോൾ യുകെ സന്ദർശനത്തിന് ഒരുങ്ങുകയാണ് കൃഷ്ണകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP