Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർക്കുകളിലും ബീച്ചുകളിലും നായകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള നീക്കം; നായ ഉടമകളുടെ എതിർപ്പിനെ തുടർന്ന നിയമത്തിൽ അഴിച്ചുപണി നടത്താൻ ഓക് ലന്റ് കൗൺസിൽ

പാർക്കുകളിലും ബീച്ചുകളിലും നായകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള നീക്കം; നായ ഉടമകളുടെ എതിർപ്പിനെ തുടർന്ന നിയമത്തിൽ അഴിച്ചുപണി നടത്താൻ ഓക് ലന്റ് കൗൺസിൽ

തിരക്കേറിയ സമയങ്ങളിൽ നായകളുമായി ബിച്ചുകളിലും പാർക്കുകളിലും നടക്കാനിറങ്ങുന്നവർക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ കൗൺസിൽ തീരുമാനത്തിൽ ചില മാറ്റങ്ങൾ വരുത്തിയേക്കും. നായ ഉടമകളുടെ എതിർപ്പിനെ തുടർന്ന നിയമത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞ ദിവസം ഓക് ലന്റ് കൗൺസിലിൽ നടത്തിയ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.

ഓക്ലാൻഡിലുടനീളം രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ ചില പ്രദേശങ്ങളിൽ നിന്ന് നായ്ക്കളെ ഒഴിവാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ നിരവധി പേർ പ്രതിഷേധം അറിയിച്ച് എത്തിയിരുന്നു.പുതിയ മാറ്റം നടപ്പിലാക്കിയതനുസരിച്ച് നവംബർ 1 മുതൽ നായ്ക്കൾക്ക് മേഖലയിലെ ഭൂരിഭാഗം പാർക്കുകളിലും ബീച്ചുകളിലും നായകളുമയി വൈകുന്നേരങ്ങളിൽ പ്രവേശിപ്പിക്കാൻ അനുമതി നല്കും.

ഇന്നലെ നടന്ന കൗൺസിൽ വോട്ടിങിലൂടെ ഭൂരിപക്ഷം പേരും നിയന്ത്രണത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടാതാണ് മാറ്റത്തിന് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP