Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലിപ്പെരുന്നാൾ: സൗദിയിൽ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക 12 ദിവസം; സർക്കാർ, സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

ബലിപ്പെരുന്നാൾ: സൗദിയിൽ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക 12 ദിവസം; സർക്കാർ, സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

മറുനാടൻ ഡെസ്‌ക്‌

സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സൗദിയിൽ സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ട് ദിനം അവധി ലഭിക്കും. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നാലു ദിനമാണ് അവധി. അറഫ ദിനം മുതൽ ദുൽഹജ് 12വരെ നാലു ദിവസമാണ് അവധി ലഭിക്കുക.

സർക്കാർ ജീവനക്കാർക്ക് ഈ വർഷം 12 ദിവസമാണ് ഇത്തവണ പെരുന്നാൾ അവധി. ദുൽഹജ് നാലിന് അഥവാ ഓഗസ്റ്റ് 5ന് തിങ്കളാഴ്ച വരെ ജീവനക്കാർ ജോലിക്ക് ഹാജരാകണം. ചൊവ്വ മുതൽ ഓഗസ്റ്റ് 17 ശനിയാഴ്ച വരെയാണ് പെരുന്നാളവധി. അവധിക്കു ശേഷം ഓഗസ്റ്റ് 18ന് സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസമാണ് ബലി പെരുന്നാൾ അവധി നൽകേണ്ടത്. അറഫ ദിനം മുതൽ ദുൽഹജ് 12 വരെ നാലു ദിവസമാണ് അവധി. തൊഴിൽ നിയമ പ്രകാരമുള്ളതാണ് ഇവ. ഇതിൽ കൂടുതൽ അവധി സ്വകാര്യ മേഖലാ ജീവനക്കാർക്ക് നൽകുന്നതിന് വിലക്കില്ല. ആദ്യമായി ഹജ്ജ് നിർവഹിക്കുന്നതിനായി പോകുന്ന ജീവനക്കാർക്ക് 15 ദിനം വരെ അവധിക്ക് അർഹതയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP