Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

2000 സ്‌ക്വയർ ഫീറ്റിന്റെ ഒരു വീട് പണിയുന്ന സാധാരണക്കാർ പോലും സാധനങ്ങൾ നേരിട്ട് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ പിടിമുറുക്കി കേന്ദ്ര സർക്കാർ; 5000 രൂപയിൽ താഴെയുള്ള വസ്തുക്കൾ സമ്മാനമെന്ന് പറഞ്ഞ് നികുതി വെട്ടിക്കുന്നത് തടയാൻ ചൈനയിൽ നിന്നുള്ള എല്ലാ ഉൽപ്പനങ്ങൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തും; ആലിബാബ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കു പിടിവീഴും; ഇന്ത്യാക്കാരുടെ ചൈനീസ് പ്രേമത്തിന് കേന്ദ്രസർക്കാർ തടയിടുന്നത് ഇങ്ങനെ

2000 സ്‌ക്വയർ ഫീറ്റിന്റെ ഒരു വീട് പണിയുന്ന സാധാരണക്കാർ പോലും സാധനങ്ങൾ നേരിട്ട് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ പിടിമുറുക്കി കേന്ദ്ര സർക്കാർ; 5000 രൂപയിൽ താഴെയുള്ള വസ്തുക്കൾ സമ്മാനമെന്ന് പറഞ്ഞ് നികുതി വെട്ടിക്കുന്നത് തടയാൻ ചൈനയിൽ നിന്നുള്ള എല്ലാ ഉൽപ്പനങ്ങൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തും; ആലിബാബ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കു പിടിവീഴും; ഇന്ത്യാക്കാരുടെ ചൈനീസ് പ്രേമത്തിന് കേന്ദ്രസർക്കാർ തടയിടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എന്തിനും ഏതിനും ചൈന. ചൈനീസ് ഉത്പനങ്ങളുടെ വമ്പൻ വിപണിയാണ് ഇന്ത്യ. എന്നാൽ ഇന്ത്യയുമായി ചൈന അന്നും ഇന്നും എന്നും നല്ല നയതന്ത്രബന്ധം പുലർത്തുന്നുമില്ല. അങ്ങനെ ഇന്ത്യയ്‌ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനക്കെതിരെ വിപണിയിൽ ശക്തമായ നിയന്ത്രങ്ങൾ കൊണ്ടുവരാൻ കേന്ദ്ര നീക്കം. വീടുവിൽക്കുന്നവർ പോലും എല്ലാം ചൈനയിൽ നിന്ന് നേരിട്ട് വാങ്ങുന്നു. ഇത് മൂലം വലിയ നികുതി കുറവ് കേന്ദ്ര സർക്കാരിനുണ്ടാകുന്നു. ഇത് മനസ്സിലാക്കിയാണ് നീക്കം. ആലിബാബ പോലുള്ള ചൈനീസ് വ്യാപാര സൈറ്റുകൾ സജീവമായതും കേന്ദ്ര സർക്കാരിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണയിൽ നിന്ന് ചൈനയെ ഓടിക്കുകയാണ് ലക്ഷ്യം.

ചൈനയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് അധിക നികുതി ഈടാക്കാനാണ് നീക്കം നടത്തുന്നത്. ചൈനീസ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഓർഡർ ചെയ്ത ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ നികുതിയും കസ്റ്റംസ് തീരുവയും ചുമത്തിയേക്കുമെന്നാണ് അറിയുന്നത്. കുറഞ്ഞ വിലയ്ക്ക്, നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്യുന്ന ചൈനീസ് സാധനങ്ങൾ വാങ്ങുന്നത് തടയുകയാണ് മുഖ്യ ലക്ഷ്യം. ഇതുവഴി ചൈനയിൽ നിന്നുള്ള കള്ളക്കടത്ത് തടയാനും സാധിക്കും. പല ചൈനീസ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഇന്ത്യക്കാർ ഓർഡർ ചെയ്യുന്ന സാധനങ്ങൾ 'സമ്മാനങ്ങൾ' എന്ന ലേബലിലാണ് അയക്കുന്നത്. 5,000 രൂപയിൽ താഴെ മൂല്യമുള്ള സമ്മാനങ്ങൾക്ക് നികുതി ഇല്ല. ഇതും ഇന്ത്യയുടെ നികുതി നഷ്ടം കൂട്ടുന്നു.

2000 സ്‌ക്വയർ ഫീറ്റിന്റെ ഒരു വീട് പണിയുന്ന സാധാരണക്കാർ പോലും സാധനങ്ങൾ നേരിട്ട് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെയാണ് കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കുന്നത്. 5000 രൂപയിൽ താഴെയുള്ള വസ്തുക്കൾ സമ്മാനമെന്ന് പറഞ്ഞ് നികുതി വെട്ടിക്കുന്നത് തടയാൻ ചൈനയിൽ നിന്നുള്ള എല്ലാ ഉൽപ്പനങ്ങൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തുണമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആലിബാബ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും പിടിവീഴും. ഇന്ത്യാക്കാരുടെ ചൈനീസ് പ്രേമത്തിന് കേന്ദ്രസർക്കാർ തടയിടുന്നത് ആഭ്യന്തര ഉത്പാദനത്തിന് പുതിയ ഉണർവ്വ് നൽകാനാണ്.

ഫ്‌ളിപ്കാർട്ട്, ആമസോൺ എന്നിവയുൾപ്പടെ ഇന്ത്യൻ ഓൺലൈൻ റീട്ടെയിലർമാർ പ്രതിദിനം വിതരണം ചെയ്യുന്നത് 10 ലക്ഷം ഉൾപന്നങ്ങളാണ്. എന്നാൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനം എത്തുന്നത് 200,000 ഉൽപന്നങ്ങളാണ്. അതേസമയം, ഈ വർഷം ആദ്യത്തിൽ തന്നെ കേന്ദ്ര സർക്കാർ അവരെ നിയന്ത്രിക്കാൻ തുടങ്ങിയതോടെ ചൈനീസ് ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് കൂടുതൽ നികുതി ഏർപ്പെടുത്തുന്നത്. ഇതിലൂടെ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയും. ഇത് രാജ്യത്തിന്റെ ആഭ്യന്തര വിപണിക്ക് കരുത്താകുകയും ചെയ്യും. എന്തിന് ഏതിനും വിലകുറവായതു കൊണ്ടാണ് ആളുകൾ ചൈനീസ് ഉത്പന്നങ്ങൾക്ക് പിന്നാലെ പോകുന്നത്.

അധിക നികുതിയിൽ നിന്ന് ഒഴിവാക്കുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ചൈനയിൽ നിന്നുള്ള നിരവധി ചരക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. പല സ്മാർട് ഫോണുകളും ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളും ചൈനയിൽ നിന്ന് നേരിട്ടു ഇറക്കുമതി ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇന്ത്യയിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ചൈനയിൽ സ്മാർട് ഫോണുകൾ വിതരണം ചെയ്യുന്നത്. അധിക തീരുവ ചുമത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ചൈനീസ് റീട്ടെയിലർമാരായ ക്ലബ് ഫാക്ടറി, അലിഎക്സ്‌പ്രസ്സ്, ഷെയ്ൻ എന്നിവരെ ബാധിക്കും. ഈ ഇറക്കുമതി തടയാൻ പേയ്മെന്റ് ഗേറ്റ്‌വേകൾ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം ചൈനീസ് ഉൾപന്നങ്ങൾക്ക് ഉപഭോക്താവ് പണം നൽകുമ്പോൾ തന്നെ ഐജിഎസ്ടി, കസ്റ്റംസ് തീരുവ എന്നിവ വിലയോടൊപ്പം നൽകേണ്ടിവരും.

ചൈനീസ് ഓൺലൈൻ വിപണിയിൽ നിന്ന് വാങ്ങുന്ന വിവിധ തരം ഉൽപന്നങ്ങൾക്കായി ഒരു മിശ്രിത നികുതി ചുമത്തണോ അതോ പ്രത്യേക നികുതി ചുമത്തണോ എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. എല്ലാ ഉൽപന്ന വിഭാഗങ്ങൾക്കും ഒരു ഫ്‌ളാറ്റ് നിരക്ക് പ്രഖ്യാപിച്ചാൽ മറ്റു പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക നിയമ വിദഗ്ദ്ധർ പറയുന്നത്. ചൈനയിൽ നിന്ന് ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇകൊമേഴ്‌സ് കമ്പനികൾ വഴി ഉൾപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഈ ഉൽപന്നങ്ങളോട് മൽസരിക്കാൻ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് സാധിക്കുന്നില്ല.

ന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ചൈനീസ് കമ്പനികൾ അത്ഭുതം ജനിപ്പിക്കുന്ന കുതിപ്പാണ് ഒരുവർഷത്തിൽ ഉണ്ടാക്കിയത്. 2017ലെ ആദ്യപാദത്തിൽ തന്നെ ഇന്ത്യൻ മൊബൈൽ വിപണിയുടെ 51 ശതമാനം ചൈനീസ് കമ്പനികൾ കരസ്തമാക്കി കഴിഞ്ഞിരുന്നു. സാംസങ്ങ് മൊബൈൽസ് ആണ് ഇപ്പോഴും ഏറ്റവും കൂടുതൽ മൊബൈൽ വിൽക്കുന്നവർ. ഇവരുടെ വിപണി വിഹിതം 28 ശതമാനം വരും. എന്നാൽ ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികൾ ശരിക്കും കൈയടക്കിയിരിക്കുന്നത് ഇന്ത്യൻ ഫോൺ കമ്പനികളുടെ വിപണി വിഹിതമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് ഇടപെടൽ.

ഇന്ത്യൻ മൊബൈൽ വിപണിയിലെ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ അഞ്ച് മൊബൈൽ കമ്പനികളിൽ ഉണ്ടായിരുന്ന ഇന്ത്യൻ കമ്പനികളായ ലാവ, കാർബൺ, മൈക്രോമാക്‌സ് എന്നിവ പിന്നോട്ട് നീങ്ങിയപ്പോൾ, ആ സ്ഥാനത്തേക്ക് ചൈനീസ് കമ്പനികളായ ഷവോമി, വിവോ, ഓപ്പോ എന്നിവർ കടന്നുവന്നു. ചൈനീസ് കുത്തൊഴുക്കിലും തങ്ങളുടെ സ്ഥാനം നിലനിർത്താൻ മറ്റൊരു വിദേശ കമ്പനിയായ ലെനോവയ്ക്ക് സാധിച്ചു. ഓപ്പോ, വിവോ എന്നിവർ വൻ വർദ്ധനവാണ് വിൽപ്പനയിൽ ഉണ്ടാക്കിയത്. പരസ്യ തന്ത്രങ്ങളാണ് ഈ കമ്പനികൾക്ക് വളർച്ച ഉണ്ടാക്കുന്നത് എന്നാണ് റിപ്പോർട്ട്. വിവോ ഐപിഎല്ലിന്റെ ടൈറ്റിൽ സ്‌പോൺസർമാരായും, ഓപ്പോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസറായതും ഇരു കമ്പനികളെയും തുണയ്ക്കുന്നുണ്ട്.

ടെക്‌നോളജി പരമാവധി ഉപയോഗിക്കുക എന്നാൽ അത് വിലകുറച്ച് നൽകുക എന്ന നയവും, ബ്രാന്റ് ഉണ്ടാക്കിയെടുക്കാൻ നടത്തുന്ന വലിയ നിക്ഷേപവും ഇന്ത്യൻ കമ്പനികൾക്ക് മുകളിൽ ആധിപത്യം സൃഷ്ടിക്കാൻ ചൈനീസ് കമ്പനികൾക്ക് തുണയാകുന്നു. ഒപ്പം ചൈനീസ് കമ്പനികളെ അപേക്ഷിച്ച് ഇന്ത്യൻ കമ്പനികൾക്ക് പ്രവർത്തന ചെലവ് കൂടിവരുന്നു എന്നതും ഇന്ത്യൻ കമ്പനികളുടെ പിന്നോട്ട് പോക്കിനെ പരാമർശിച്ച് ഇന്ത്യ റൈറ്റിങ് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നികുതി കൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP