Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.ഒ.സി, ഒ.ഐ.സി.സി അയർലൻഡ് ഭവന പദ്ധതി താക്കോൽ ദാനം നാളെ രമേശ് ചെന്നിത്തല നിർവഹിക്കും

ഐ.ഒ.സി, ഒ.ഐ.സി.സി അയർലൻഡ് ഭവന പദ്ധതി താക്കോൽ ദാനം നാളെ രമേശ് ചെന്നിത്തല നിർവഹിക്കും

റോണി കുരിശിങ്കൽ പറമ്പിൽ

ഡബ്ലിൻ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 1000 വീട് പദ്ധതിയിലും പറവൂരിന്റെ പുനർജനിയിലും ഉൾപ്പെടുത്തി മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയതും ഐ.ഒ.സി -ഒ.ഐ.സി.സി അയർലാൻഡ് നിർമ്മിക്കുന്ന ഭവനത്തിന്റെ താക്കോൽ ദാനം 27ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.

വി.ഡി സതീശൻ എംഎ‍ൽഎ പ്രതിനിധാനം ചെയ്യുന്ന പറവൂരിലെ മാച്ചാം തുരുത്തിൽ ആയിരിക്കും പരിപാടി നടക്കുകയെന്ന് ഐ.ഒ.സി -ഒ.ഐ.സി.സി പ്രസിഡണ്ട് എം.എം ലിങ്ക് വിൻസ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡണ്ട് പി.എം ജോർജ് കുട്ടി, ഐ.ഒ.സി ജനറൽ സെക്രട്ടറി റോണി കുരിശിങ്കൽ പറമ്പിൽ, പ്രകാശ് മാത്യു എന്നിവർ അറിയിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എംപി, ഡി.സി.സി പ്രസിഡണ്ട് ടി.ജെ വിനോദ്, ഐ.ഒ.സി പ്രസിഡണ്ട് എം.എം ലിങ്ക് വിൻസ്റ്റാർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി ഒ.ഐ.സി.സി അയർലൻഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

വിശദ വിവരങ്ങൾക്ക്
എം.എം ലിങ്ക് വിൻസ്റ്റാർ- 9746863324 , 00353851667794
സാൻജോ മുളവരിക്കൽ- 00353831919038

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP