Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റിൽ നിന്ന് മാറി നിന്നിട്ടും ചർച്ച വിഷയം എംഎസ്ഡി തന്നെ; ബാറ്റും പാഡും അണിഞ്ഞ് കളം നിറഞ്ഞാടിയ ധോണി ഇനി തോക്കും തൊപ്പിയുമണിഞ്ഞ് അതിർഥി കാക്കും; ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂൾ ഇനി തീവ്രവാദികളുടെ `ഫിനിഷർ` എന്ന് ആരാധകർ; തീവ്രവാദം തടയാൻ ഓഗസ്റ്റ് 15 വരെ അതിർത്തിയിൽ; ധോണിയുടെ രാജ്യസ്‌നേഹം യുവാക്കളിൽ തരംഗമാകുന്നു; സോഷ്യൽ മീഡിയയിൽ പാറിപ്പറന്ന് പട്ടാള വേഷത്തിലെ ചിത്രങ്ങൾ

ക്രിക്കറ്റിൽ നിന്ന് മാറി നിന്നിട്ടും ചർച്ച വിഷയം എംഎസ്ഡി തന്നെ; ബാറ്റും പാഡും അണിഞ്ഞ് കളം നിറഞ്ഞാടിയ ധോണി ഇനി തോക്കും തൊപ്പിയുമണിഞ്ഞ് അതിർഥി കാക്കും; ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂൾ ഇനി തീവ്രവാദികളുടെ `ഫിനിഷർ` എന്ന് ആരാധകർ; തീവ്രവാദം തടയാൻ ഓഗസ്റ്റ് 15 വരെ അതിർത്തിയിൽ; ധോണിയുടെ രാജ്യസ്‌നേഹം യുവാക്കളിൽ തരംഗമാകുന്നു; സോഷ്യൽ മീഡിയയിൽ പാറിപ്പറന്ന് പട്ടാള വേഷത്തിലെ ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുകയാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. വിൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് മുൻ ലോകകപ്പ് ജേതാവ് കൂടിയായ നായകൻ പറഞ്ഞെങ്കിലും പക്ഷേ ഇപ്പോഴും താരമായി തിളങ്ങുകയാണ് ധോണി. കൈയിൽ ബാറ്റിന് പകരം പട്ടാള തോക്കേന്തിയിട്ടും മുൻ നായകൻ കൂൾ കൂൾ. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായ എംഎസ്ഡി രണ്ട് മാസം സൈന്യത്തിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കാശ്മീരിലെത്തിയത്

ജൂലായ് 31 മുതൽ ഓഗസ്റ്റ് 15 വരെയായിരിക്കും ധോണി സൈന്യത്തിനൊപ്പം ഉണ്ടാവുക. കശ്മീർ വാലിയിൽ സൈനിക യൂണിഫോമിലായിരിക്കും ധോണി പട്രോളിങിന് ഇറങ്ങുക. 2011ലാണ് ധോണിക്ക് ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്. 106 ടെറിട്ടോറിയൽ ആർമി ബെറ്റാലിയനിൽ (പാര) ആയിരിക്കും ധോണി ഉണ്ടാവുക. എഎൻഐയാണ് ട്വിറ്ററിലൂടെ ഇതുമായി ബന്ധപ്പെട്ടുള്ള വിശദവിരങ്ങൾ പുറത്ത് വിട്ടത്.

'കശ്മീരിലുള്ള വിക്ടർ ഫോഴ്‌സിന്റെ ഭാഗമായുള്ള യൂണിറ്റാണ് ഇത്. പട്രോളിങ്, ഗാർഡ്, മറ്റ് ഡ്യൂട്ടികൾ എന്നിവക്കെല്ലാം സൈനികർക്കൊപ്പം ധോണി ഉണ്ടാവും,' എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അനന്ദ്‌നാഗ്, പുൽവാമ, ഷോപ്പിയാൻ, കുൽഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് ഇവരുടെ ചുമതല. കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യം. ക്രിക്കറ്റ് മൈതാനത്ത് സൂപ്പർ കൂൾ ആയിരുന്ന ധോണി ക്രിക്കറ്റ് ബാറ്റ് കൊണ്ട് താണ്ഡവമാടിയത് പോലെ അതിർത്തിയിൽ തീവ്രവാദികളുടേയും `ഫിനിഷർ` ആകും എന്നാണ് ആരാധകർ കരുതുന്നത്.

സച്ചിൻ ടെൻഡുൽക്കർ കഴിഞ്ഞാൽ ഇന്ത്യൻ ജനത ഏറ്റവും അധികം ആരാധിക്കുന്ന ക്രിക്കറ്റ് താരമാണ് ധോണി. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന നായകൻ. യുവാക്കൾക്കിടയിൽ ഹരമായ താരം പട്ടാളത്തിൽ സേവനം നടത്തുന്നത് രാജ്യത്തെ കൂടുതൽ യുവാക്കൾ ഈ മേഖലയിൽ എത്തുന്നതിന് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ തോക്കേന്തി അതിർത്തിയിൽ നിൽക്കാനൊരുങ്ങുന്ന ധോണി രാജ്യസ്‌നേഹത്തിന്റെ മാതൃക കൂടിയാണ് എന്നും അഭിപ്രായങ്ങൾ ഉയർന്ന് കഴിഞ്ഞു.

കുട്ടിക്കാലം മുതൽ പട്ടാളമായിരുന്നു മനസിൽ മുഴുവൻ. പട്ടാളക്കാരെക്കാണുമ്പോൾ ഞാനും ഒരിക്കൽ സൈന്യത്തിലെത്തുമെന്നു മോഹിച്ചു. ഒരിക്കലും ഭയം തോന്നാത്തത് ഈ യൂണിഫോമിലെത്തുമ്പോൾ മാത്രംമണെന്ന് ധോണി പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഡോൺബ്രാഡ്മാൻ. മുൻ ഇന്ത്യൻ നായകൻ സികെ നായിഡു തുടങ്ങിയവരെല്ലാം തന്നെ ക്രിക്കറ്റിൽ നിന്ന് പട്ടാളത്തിലെത്തിയതിൽ ധോണിക്ക് മുൻഗാമികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP