Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയിൽ പ്രതിവർഷം വിറ്റുപോകുന്നത് 850 ടൺ സ്വർണമെങ്കിൽ കള്ളക്കടത്തായി എത്തുന്നത് നാലിരട്ടി! ലോകത്ത് ഏറ്റവുമധികം സ്വർണം വിൽക്കപ്പെടുന്ന രാജ്യമായിട്ടും സ്വർണക്കടത്തിന് കുറവില്ലാത്തതെന്ത്? വ്യാജ സ്വർണം നൽകി വഞ്ചിക്കുന്ന വിൽപനശാലകളും കേരളത്തിൽ തകൃതി; സ്വർണക്കടത്തും നടുക്കുന്ന പിന്നാമ്പുറ കഥയും

ഇന്ത്യയിൽ പ്രതിവർഷം വിറ്റുപോകുന്നത് 850 ടൺ സ്വർണമെങ്കിൽ കള്ളക്കടത്തായി എത്തുന്നത് നാലിരട്ടി! ലോകത്ത് ഏറ്റവുമധികം സ്വർണം വിൽക്കപ്പെടുന്ന രാജ്യമായിട്ടും സ്വർണക്കടത്തിന് കുറവില്ലാത്തതെന്ത്? വ്യാജ സ്വർണം നൽകി വഞ്ചിക്കുന്ന വിൽപനശാലകളും കേരളത്തിൽ തകൃതി; സ്വർണക്കടത്തും നടുക്കുന്ന പിന്നാമ്പുറ കഥയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോകത്ത് ഏറ്റവുമധികം സ്വർണം വിൽക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. എന്നിരുന്നിട്ടും സ്വർണക്കടത്തിന് പേരുകേട്ട് നാടാണ് ഇന്ത്യ. രാജ്യത്ത് പ്രതിവർഷം 800 മുതൽ 850 ടൺ വരെ സ്വർണം വിറ്റ് പോയിട്ടും അതിന്റെ നാലിരട്ടി സ്വർണം കള്ളക്കടത്തായി എത്തുന്നുണ്ടെന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. ഔദ്യോഗികമായി വിറ്റഴിയുന്ന സ്വർണത്തിന്റെ അറുപത് ശതമാനവും ദക്ഷിണേന്ത്യയിലുമാണ് എന്ന കാര്യം ഓർക്കണം. ഇതോടെ കേരളം എന്നത് സ്വർണക്കള്ളക്കടത്തുകാരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. എന്നാൽ സ്വർണം എന്ന ലോഹം ഇന്ത്യയിലേക്ക് കള്ളക്കടത്തിന്റെ രൂപത്തിൽ എന്തുകൊണ്ട് ഒഴുകുന്നു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

അതിനുള്ള ഉത്തരം അടുത്തിടെ നടന്ന സർക്കാർ തീരുമാനങ്ങളിൽ നിന്നും മനസിലാകും. മറ്റ് രാജ്യങ്ങളെ വെച്ച് നോക്കിയാൽ സ്വർണത്തിന് റീട്ടെയിൽ വില അൽപം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. മാത്രമല്ല നികുതി നോക്കിയാൽ സ്വർണത്തിന് ഇന്ത്യയില്ഡ ഈടാക്കുന്നത് പോലെ മറ്റൊരു രാജ്യത്തും അമിത തുക ഈടാക്കുന്നില്ല. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 10 ശതമാനത്തിൽ നിന്നും 12.5 ശതമാനമായി വർധിപ്പിച്ചിരുന്നു. സ്വർണക്കള്ളക്കടത്ത് വർധിക്കുന്നതോടെ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.

നിയമാനുസൃതവും സത്യസന്ധമായും സ്വർണവ്യാപാരം നടത്തുന്നവർ കനത്ത വില്പന നഷ്ടവും നേരിടുന്നു. കള്ളക്കടത്തുകാർ നിലവാരമില്ലാത്ത, മാറ്റ് കുറഞ്ഞ സ്വർണം നൽകി ഉപഭോക്താക്കളെ വഞ്ചിക്കുകയുമാണ്. ഔദ്യോഗികമായി രാജ്യത്ത് വിറ്റഴിയുന്ന സ്വർണത്തിന്റെ 60 ശതമാനവും ദക്ഷിണേന്ത്യയിലാണ്. അതിന്റെ 30 ശതമാനം കേരളത്തിലും. ഇതാണ്, സ്വർണക്കള്ളക്കടത്തിന്റെ ഹബ്ബായി കേരളം മാറാൻ കാരണം. കേന്ദ്രം ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതോടെ കടൽ, കര, വിമാന മാർഗങ്ങളിൽ കേരളത്തിലേക്ക് കള്ളക്കടത്ത് സ്വർണം വൻതോതിൽ ഒഴുകുകയാണ്. അമേരിക്ക, ആഫ്രിക്ക, ഗൾഫ് നാടുകൾ, സിംഗപ്പൂർ, മലേഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ സ്വർണത്തിന് നാമമാത്ര നികുതിയാണുള്ളത്.

ഇവിടങ്ങളിൽ നിന്നാണ് പ്രധാനമായും കള്ളക്കടത്ത് സ്വർണം കേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും എത്തുന്നത്. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം പത്തു ശതമാനമായിരുന്നു. കള്ളക്കടത്ത് തടയാനും വ്യാപാരമേഖലയ്ക്ക് ഉണർവേകാനും ഇത് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്ന് വ്യാപാരികൾ കേന്ദ്ര സർക്കാരിനോട് നിരന്തരം അഭ്യർത്ഥിച്ചിരുന്നു. കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ ഇത് 12.5 ശതമാനമായി കൂട്ടുകയാണ് ചെയ്തത്. ഫലത്തിൽ, കള്ളക്കടത്ത് സ്വർണം രാജ്യത്തേക്ക് കൂടുതലായി ഒഴുകാൻ തുടങ്ങി. നിയമാനുസൃതം വ്യാപാരം ചെയ്യുന്നവർക്ക് കച്ചവടം കുറഞ്ഞു. സർക്കാരിന് നികുതിയിനത്തിൽ വൻ വരുമാന നഷ്ടവും ഉണ്ടാകുന്നു.

ബാങ്ക് റേറ്റാണ് രാജ്യത്ത് സ്വർണത്തിന്റെ അടിസ്ഥാനവില. ബാങ്ക് റേറ്രിനേക്കാളും ഗ്രാമിന് 100 മുതൽ 150 രൂപവരെ കുറച്ച്, ഉപഭോക്താക്കൾക്ക് സ്വർണം വില്ക്കുകയാണ് കള്ളക്കടത്ത് ലോബി. മാറ്ര് കുറഞ്ഞ സ്വർണമാണ് ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വില്ക്കുന്നത്.15.5%ഇറക്കുമതി ചുങ്കമായ 12.5 ശതമാനത്തിന് പുറമേ മൂന്നു ശതമാനം ജി.എസ്.ടിയും കൂടിയാകുമ്പോൾ നികുതി 15.5 ശതമാനമാണ്. ഇതു വെട്ടിച്ചാണ് കള്ളക്കടത്ത് സ്വർണം വലിയതോതിൽ ഒഴുകുന്നത്.

യാതൊരു ബില്ലും നൽകാതെ ഉപഭോക്താക്കൾക്ക് 'കള്ള സ്വർണം' നൽകി വഞ്ചിക്കുന്ന ഒട്ടേറെ അനധികൃത സ്വർണ വില്പന ശാലകൾ കേരളത്തിലുണ്ടെന്നാണ് വിവരം. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് ലോബി തന്നെ പ്രവർത്തിക്കുന്നു. നികുതിയിൽ വൻ തുക കൊഴിഞ്ഞിട്ടും ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല.

കഴിഞ്ഞ വർഷം മാത്രം രാജ്യത്തേക്ക് അനധികൃതമായി എത്തിയത് 95,000 കിലോ സ്വർണമാണ്. 3,325 കോടിയുടെ നികുതി നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ബിൽ നൽകാതെയുള്ള ജിഎസ്ടി വെട്ടിപ്പിനും പുറമേയാണിത്. കഴിഞ്ഞവർഷം കേരളത്തിൽ മാത്രം പിടിച്ചെടുത്തത് 547 കിലോ സ്വർണമാണ്. മുൻ വർഷത്തേക്കാൾ നാലിരട്ടി വർധനയാണ് ഇതു കാണിക്കുന്നത്. കേരളത്തിൽ 201718 വർഷത്തിൽ കസ്റ്റംസ് 103.57 കിലോ സ്വർണം പിടിക്കുകയും 242 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് നാനൂറ് ശതമാനമാണ് വർധിച്ചത്. പിടിച്ചെടുത്ത സ്വർണം 417 കിലോ. രജിസ്റ്റർ ചെയ്ത കേസുകൾ 1,102. കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്തിയതിനാണ് ഏറെയും കേസുകൾ രജിസ്റ്റർ ചെയ്തിരിക്കന്നത് 530 എണ്ണം. സ്വർണം കടത്തിയതിന് കൊച്ചിയിൽ 464 കേസുകൾ രജിസ്റ്റർ ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP