Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആഹാ..ഇതു വരെയായിട്ടും പാൻ കാർഡ് കിട്ടിയില്ലേ? ആദായ നികുതി വകുപ്പിന്റെ പുത്തൻ പദ്ധതിയായ ഇ-പാൻ കാർഡിനെ പറ്റി എത്രപേർക്ക് അറിയാം; കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് കിട്ടാനുള്ള മാർഗങ്ങൾ അറിയുമോ? പാൻ കാർഡിന് അപേക്ഷിക്കും മുൻപ് ഓർക്കാൻ ഏറെയുണ്ടേ

ആഹാ..ഇതു വരെയായിട്ടും പാൻ കാർഡ് കിട്ടിയില്ലേ? ആദായ നികുതി വകുപ്പിന്റെ പുത്തൻ പദ്ധതിയായ ഇ-പാൻ കാർഡിനെ പറ്റി എത്രപേർക്ക് അറിയാം; കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് കിട്ടാനുള്ള മാർഗങ്ങൾ അറിയുമോ? പാൻ കാർഡിന് അപേക്ഷിക്കും മുൻപ് ഓർക്കാൻ ഏറെയുണ്ടേ

മറുനാടൻ ഡെസ്‌ക്‌

പാൻ കാർഡ് അഥവാ പെന്മനെന്റ് അക്കൗണ്ട് നമ്പർ കാർഡിന്റെ പ്രാധാനം ഇപ്പോൾ ആർക്കും പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട ആവശ്യമില്ല. എന്നാൽ പാനുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പലാക്കിയിരിക്കുന്ന പ്രധാന നീക്കങ്ങൾ ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. രാജ്യത്തെ നികുതി വെട്ടിപ്പിനെ വരുതിയിലാക്കാൻ ആദായ നികുതി വകുപ്പ് മുന്നോട്ട് വച്ച ആശയമായിരുന്നു പാൻ കാർഡ് അഥവാ പെർമനെന്റ് അക്കൗണ്ട് നമ്പർ കാർഡ് എന്നത്.

വ്യക്തിയുടേയും വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്‌പ്പായിരുന്നു പെർമനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് പാൻ. അതായത് ഒരു പാൻ സീരിയൽ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാർഡ് മാത്രമേ ഉണ്ടാകൂ. വ്യക്തികൾക്ക് നൽകുന്ന നമ്പർ രേഖപ്പെടുത്തിയ കാർഡിനെയാണ് പാൻ കാർഡ് എന്ന് വിളിക്കുന്നത്.

കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാൻ വ്യവസ്ഥകൾക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കിൽ, അതായത് ആദായ നികുതി അടയ്ക്കാൻ വേണ്ട പരിധിക്കുള്ളിലാണെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. നികുതി അടയ്ക്കുന്നതിന് മാത്രമല്ല ധനപരമായ പല പ്രധാനപ്പെട്ട കാര്യങ്ങൾക്കും പാൻകാർഡ് ഇപ്പോൾ നിർബന്ധമാണ്.

പ്ലാസ്റ്റിക്ക് മെറ്റീരിയലിൽ തീർത്ത എടിഎം കാർഡിന് സമാനമായ ഒന്നാണ് പാൻ കാർഡ് എന്ന് പറയുന്നത്. ഇതിൽ കാർഡ് ഉടമയുടെ പേര്, ് ഉടമയുടെ അച്ഛന്റെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ്, കാർഡ് അനുവദിച്ച തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ബാങ്ക് അക്കൗണ്ട് നമ്പർ മാത്രം നമുക്ക് കാർഡിൽ നേരിട്ട് കാണാൻ സാധിക്കില്ല.

പാൻ കാർഡ് എന്നാൽ വലിയ വരുമാനം ഉള്ളവർക്ക് വേണ്ടി മാത്രമാണ് എന്നത് ഒരു മിഥ്യാ ധാരണയാണ്. രാഷ്ട്രത്തിന് നികുതി വെട്ടിപ്പിൽ നിന്നും പൂർണ്ണമായി വിടുതൽ വേണമെങ്കിൽ പാൻ കാർഡ് എല്ലാവരും സ്വന്തമാക്കിയേ പറ്റൂ എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. സാധാരണക്കാരനായ ഒരാൾക്ക് നിത്യ ജീവിതത്തിൽ ഒട്ടേറെ സന്ദർഭങ്ങളിൽ പാൻകാർഡ് കൂടിയേ തീരൂ. പാൻ കാർഡ് വേഗത്തിൽ ലഭ്യമാക്കുന്നതിന് പുത്തൻ ചുവടു വെപ്പുമായി ആദായ നികുത വകുപ്പ് രംഗത്തെത്തിയിരുന്നു. പാനിന് അപേക്ഷിക്കുമ്പോൾ തന്നെ ഇ-പാൻ കാർഡ് നൽകുന്ന രീതിയാകും ഇനി ആദായ നികുതി വകുപ്പ് നടപ്പിലാക്കുക. ഇ-പാൻ തത്സമയം അല്ലെങ്കിൽ പരമാവധി 10 മിനിറ്റിനുള്ളിൽ ലഭ്യമാക്കുന്ന പാൻ / ടാൻ പ്രോസസ്സിങ് സെന്റർ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂർ ലോക്‌സഭയിൽ അറിയിച്ചിരുന്നു.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് 2018 ഡിസംബറിൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ക്യുആർ കോഡ് ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയിൽ പിഡിഎഫ് ഫോർമാറ്റിൽ ഇ-പാൻ കാർഡുകൾ ലഭ്യമാക്കും. ഇലക്ട്രോണിക് പാൻ കാർഡ് (ഇ-പാൻ) ഇ-കെവൈസി ഉപയോഗിച്ച് ആദായനികുതി വകുപ്പ് ഇലക്ട്രോണിക് ഫോർമാറ്റിലാണ് നൽകുക. അപേക്ഷകരുടെ ഇ-മെയിൽ വഴി അയയ്ക്കുന്ന ഇ-പാൻ ഡിജിറ്റലായി ഒപ്പിട്ട രേഖയാണ്. മറ്റ് ഏജൻസികളിലും ഇലക്ട്രോണിക് രീതിയിൽ ഐഡന്റിറ്റിയുടെ തെളിവായി ഇ-പാൻ കാർഡ് സമർപ്പിക്കാവുന്നതാണ്.

സാധുവായ ആധാർ കാർഡ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഇ-പാൻ സേവനം ലഭിക്കുക. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ- കെവൈസി റൂട്ടിലൂടെ അപേക്ഷിക്കുന്നവർക്കാണ് കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് ലഭിക്കുക. നികുതിദായകരുടെ സൗകര്യത്തിന് അനുസരിച്ച് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡ്, ആധാർ കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതായത് പാൻ കാർഡ് ഇല്ലാത്തവർക്കും ആധാർ നമ്പർ കാർഡ് കാണിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്.


https://portal.incometaxindiaefiling.gov.in/e-Filing/Services/ApplyePAN.html

ഇ-പാൻ ലഭിക്കുന്നതിനായി പ്രത്യേകിച്ച് രേഖകളൊന്നും നൽകേണ്ടതില്ല. ആധാർ വിവരങ്ങളുടെ അടിസ്ഥാത്തിലാവും ഇ പാൻ നൽകുക. ഇതിനൊപ്പം ഒപ്പ് കൂടി അപ്ലോഡ് ചെയ്യണം. ഇ പാനിനായി ഓൺലൈൻ അപേക്ഷ നൽകിയതിന് ശേഷം ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക്വരുന്ന ഒടിപി കൂടി നൽകി സേവനം ആരംഭിക്കാൻ സാധിക്കും.
മുഴുവൻ വിവരങ്ങൾ നൽകികഴിഞ്ഞാൽ പാൻ കാർഡ്നമ്പർ, ആധാറുമായി ബന്ധപ്പിക്കപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും വരും. പാൻ കാർഡ് എളുപ്പത്തിൽ നൽകുന്നതിനും പേപ്പർരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനുമാണ് ആദായ നികുതി വകുപ്പ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദു അൺഡിവൈഡഡ് ഫാമിലി, സ്ഥാപനങ്ങൾ, ട്രസ്റ്റ്, കമ്പനികൾ എന്നിവക്കൊന്നും പുതിയ സേവനം ലഭ്യമാവില്ല.

പുതിയ നിയമം അനുസരിച്ച്, ആദായ നികുതി വകുപ്പ് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ പാൻ കാർഡ് നൽകുന്നതാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യിൽ നിന്ന് ഡെമോഗ്രാഫിക് ഡാറ്റ നേടിയ ശേഷം ആധാറിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പാൻ അനുവദിക്കും. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നവർക്ക് മാത്രമേ ആധാറിന് പകരം പാൻ കാർഡും പാൻ കാർഡിന് പകരം ആധാറും ഉപയോഗിക്കാൻ സാധിക്കൂ.

ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ സ്വന്തമാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. മാത്രല്ല ഇത് നിയമ വിരുദ്ധവുമാണ്. ബാങ്ക് അക്കൗണ്ടുകൾ പോലുള്ള കാര്യങ്ങൾക്ക് വേണ്ടി പാൻ കാർഡിന് അപേക്ഷിച്ച ശേഷം ഉപയോഗം കഴിഞ്ഞുവെന്നാണ് പലരുടേയും ധാരണ. നിരവധി തവണ പാൻ കാർഡിന് അപേക്ഷ സമർപ്പിക്കണമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും പണം കൈക്കലാക്കാൻ വേണ്ടി തട്ടിപ്പ് കാണിക്കുന്നവരുമുണ്ട്. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശമുള്ളവർ തങ്ങൾ കൂടുതലായും ഉപയോഗിക്കു കാർഡ് ഒഴിച്ച് ബാക്കിയെല്ലാം സറണ്ടർ ചെയ്യണം. ഇല്ലെങ്കിൽ 10,000 രൂപ പിഴ ശിക്ഷ അടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.

പാനിന് അപേക്ഷിക്കും മുമ്പ് നിങ്ങൾ  അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ.

ടാക്സ് റിട്ടേണുകൾക്ക് ബജറ്റിൽ പറഞ്ഞത് പോലെ പാൻ കാർഡില്ലെങ്കിലും ആധാർ നമ്പർ ഉപയോഗപ്പെടുത്തി ടാക്സ് റിട്ടേൺ സമർപ്പിക്കാം.ഇൻകം ടാക്സിന് പാൻ നിർബന്ധമല്ലെങ്കിലും വലിയ പണമിടപാടുകളിൽ പാൻ അത്യാവശ്യഘടകമാണ്.ഒന്നിലധികം പാൻ നേടുന്നതോ കയ്യിൽ സൂക്ഷിക്കുന്നതോ 10,000 രൂപ വരെ പിഴ നേടാവുന്ന കുറ്റമാണിത്.

ഏതെങ്കിലും കാരണവശാൽ രണ്ടാമതൊരു പാൻ വേണ്ടി വന്നാൽ(പേരുമാറ്റമോ മറ്റോ ബന്ധപ്പെട്ട്), നിലവിൽ രണ്ടാമത് ഉപയോഗിക്കേണ്ടതോ നേടേണ്ടതോ ആയ പാനിന്റെ വിവരങ്ങൾ, കാൻസൽ ചെയ്യേണ്ട പാനിന്റെ വിവരങ്ങൾ എന്നിവ സമർപ്പിച്ച് മാറ്റേണ്ട പാൻ അസാധുവാക്കണം. ഇതിനായുള്ള അപേക്ഷയും ലഭ്യമാണ്. തേർഡ് പാർട്ടി വേരിഫിക്കേഷൻ വ്യാജ പാനുകളെ തടയാനും നിലവിൽ ഉള്ള അഡ്രസ്സിൽ പാൻ കാർഡ് ഉടമ ഉണ്ടോ എന്നു പരിശോധിക്കാനുമാണ് നിർബന്ധമാക്കിയിരിക്കുന്നത്. ഇതിൽ വിവരങ്ങൾ തെറ്റാണെന്ന് ആദായ നികുതി വകുപ്പിന് നടപടികൾ സ്വീകരിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP