Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലഡാക്കിലെ ക്യാമ്പിൽ നിന്നും ഡൽഹിയിൽ എത്തിച്ച് തിരുവനന്തപുരത്തേക്ക് വിമാനം കയറ്റിയത് സൈന്യവും പൊലീസും തമ്മിലെ ധാരണ പ്രകാരം; പോരാത്തതിന് മകന്റെ വരവ് അച്ഛനും അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു; കാറിൽ വച്ച് കഴുത്ത് ഞെരിച്ച ശേഷം കെട്ടിടത്തിനുള്ളിൽ കയറ്റി മരണം ഉറപ്പിച്ചെന്ന് സമ്മതിച്ച് അഖിൽ; പടിവീഴാതിരിക്കാൻ നിർത്താതെ ബസ് യാത്ര നടത്തിയെന്ന് രാഹുൽ; അമ്പൂരിയിലെ രണ്ട് കൊലയാളികളും പിടിയിലാകുമ്പോൾ ഇനി അറിയേണ്ടത് കഞ്ചാവ് മണിയനെ എന്ന് പിടികൂടുമെന്ന് മാത്രം

ലഡാക്കിലെ ക്യാമ്പിൽ നിന്നും ഡൽഹിയിൽ എത്തിച്ച് തിരുവനന്തപുരത്തേക്ക് വിമാനം കയറ്റിയത് സൈന്യവും പൊലീസും തമ്മിലെ ധാരണ പ്രകാരം; പോരാത്തതിന് മകന്റെ വരവ് അച്ഛനും അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു; കാറിൽ വച്ച് കഴുത്ത് ഞെരിച്ച ശേഷം കെട്ടിടത്തിനുള്ളിൽ കയറ്റി മരണം ഉറപ്പിച്ചെന്ന് സമ്മതിച്ച് അഖിൽ; പടിവീഴാതിരിക്കാൻ നിർത്താതെ ബസ് യാത്ര നടത്തിയെന്ന് രാഹുൽ; അമ്പൂരിയിലെ രണ്ട് കൊലയാളികളും പിടിയിലാകുമ്പോൾ ഇനി അറിയേണ്ടത് കഞ്ചാവ് മണിയനെ എന്ന് പിടികൂടുമെന്ന് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. കാറിൽവച്ച് തർക്കമുണ്ടായപ്പോൾ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. വീട്ടിലെത്തിച്ചു കയർ കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കിയതായും അഖിൽ മൊഴി നൽകി. കൊല നടത്തിയ ശേഷം അഖിൽ എത്തിയത് ലഡാക്കിലെ സൈനിക കേന്ദ്രത്തിലായിരുന്നു. അവധി കഴിഞ്ഞെത്തിയ പട്ടാളക്കാരനെ പോലെ ജോലിയിൽ ഏർപ്പെട്ടു. ഇതിനിടെയാണ് രാഖിയുടെ കൊലപാകത്തിൽ പൊലീസ് സത്യം കണ്ടെത്തിയത്. ഇതോടെ സൈനിക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ അഖിൽ ശ്രമിക്കുമെന്ന സൂചന പൊലീസിന് കിട്ടി. വിവരങ്ങൾ പുറത്തെത്തുന്നതിന് മുമ്പ് തന്നെ ആർമിയെ വിവരങ്ങൾ അറിയിച്ചു. ഇതോടെ അഖിൽ സൈന്യത്തിന്റെ നീരീക്ഷണത്തിലായി. പൊലീസ് ഡൽഹിയിലും എത്തി. ഇതിനിടെ സൈന്യം തന്നെയാണ് അഖിലിനെ പൊലീസിന് കൈമാറിയത്. എന്നാൽ സൈനികനെ പട്ടാളം പൊലീസിന് കൈമാറിയെന്ന നാണക്കേട് ഒഴിവാക്കാൻ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിൽ അഖിലിനെ അയച്ചു.

രാഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രാഹുലിന്റെയും അഖിലിന്റെയും രക്ഷിതാക്കൾക്ക് പങ്കുണ്ടെന്ന് രാഖിയുടെ അച്ഛൻ രാജൻ പറഞ്ഞു. അഖിലുമായുള്ള ബന്ധം അറിയുന്നത് രാഖിയുടെ കൊലപാതകത്തിനുശേഷം മാത്രമാണെന്നും രാജൻ പറഞ്ഞു. രാഖിയുടെ മരണം കഞ്ചാവ് മണിയനും അറിയാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാരും പറയുന്നു. കെട്ടിടത്തിൽ കുഴിയെടുക്കുമ്പോൾ മണിയനും മക്കൾക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ നിഷ്‌കളങ്കനെ പോലെയാണ് മണിയൻ പൊലീസിന് മുമ്പിൽ പെരുമാറുന്നത്. മക്കളെ പിടികൂടി കൊടുത്തത് താനാണെന്ന് വരുത്താനും ബോധ പൂർവ്വം ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മകൻ തിരുവനന്തപുരത്തേക്ക് വിമാനത്തിൽ വരുന്നതും പൊലീസിനെ അറിയിച്ചതെന്നാണ് വിലയിരുത്തൽ. ഈ കേസിൽ കഞ്ചാവ് മണിയൻ പ്രതിയാകുമോ എ്ന്നതാണ് ഇനി നിർണ്ണായകം. തെളിവും മൊഴിയും കിട്ടിയാൽ മണിയനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

ഇതെല്ലാം പൊലീസിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അഖിലിനെ കാത്ത് തിരുവനന്തപുരം പൊലീസ് സ്‌റ്റേഷനിൽ പൊലീസും നിന്നു. ഇതെല്ലാം അറിയാവുന്ന അഖിലിന്റെ അച്ഛൻ രാജപ്പൻ നായർ എന്ന മണിയനും ഇടപെട്ടു. മണിയനും മകൻ വരുന്നത് പൊലീസിനെ അറിയിച്ചു. അങ്ങനെ അഖിൽ കുടുങ്ങി. കൊലപാതകത്തെ ഞെട്ടലോടെയാണ് സൈന്യം ഏറ്റെടുത്തത്. അതുകൊണ്ട് പൊലീസിൽ നിന്ന് വിവരം ലഭിച്ചതു മുതൽ സൈന്യത്തിന്റെ കരുതൽ തടങ്കലിൽ ആയിരുന്നു അഖിൽ. ഫോൺ ഉപയോഗിക്കാൻ മാത്രമാണ് അഖിലിന് അനുമതിയുണ്ടായിരുന്നത്. കേസിൽ പ്രതിയായതോടെ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി അഖിലിനെ പട്ടാളം പുറത്താക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. അഖിലിന്റെ അച്ഛൻ രാജപ്പൻ നായരെ കഞ്ചാവ് മണിയെൻ എ്‌നാണ് അറിയിപ്പെടുന്നത്.

അഖിലിന്റെ സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. രാഹുൽ ശനിയാഴ്ച കുറ്റം സമ്മതിച്ചു. രാഖിയെ കൊല്ലുന്നതിനു മുൻകൂട്ടി തീരുമാനിച്ചിരുന്നെന്നാണു രാഹുൽ പൊലീസിനോടു പറഞ്ഞത്. ഇതിനു പിന്നാലെയാണ് കേസിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഖിലിനെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. മലയിൻകീഴിലെ ഒളിയിടത്തിൽനിന്നാണു രാഹുലിനെ പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. പിടിയിലായ രാഹുലുമായി പൊലീസ് സംഘം കാർ കണ്ടെത്തിയ തൃപ്പരപ്പിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കാറിൽനിന്ന് ഫൊറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു.

രാഖിയെ കൊലപ്പെടുത്താൻ അഖിലും സഹോദരൻ രാഹുലും ഉപയോഗിച്ച കാർ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേത് ആയിരുന്നു. സംഭവത്തിനുശേഷം ഉടമയുടെ വീടിനു സമീപം കൊണ്ടിട്ട കാർ പൊലീസ് കണ്ടെത്തി. ഈ കാറിലാണ് രാഖിയെ നെയ്യാറ്റിൻകരയിൽനിന്നു കൂട്ടിക്കൊണ്ടുവന്നത്. പിന്നീട് ഈ കാറിൽെവച്ചാണ് അഖിൽ, രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു രതീഷിന് പട്ടാളത്തിൽ ജോലി കിട്ടിയിട്ട് 10 വർഷമായി. നാലുവർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച അഖിൽ അവിടൈവച്ചാണ് രതീഷിനെ പരിചയപ്പെടുന്നത്. രതീഷിന് കൊലപാതകത്തെ കുറിച്ച് അറിവില്ലായിരുന്നു. അമ്പൂരിയിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെയാണ് തൃപ്പരപ്പ്. പട്ടാളത്തിൽ ജോലി ചെയ്യുമ്പോൾ വളരെ അടുത്ത് താമസിക്കുന്നവർ എന്ന നിലയിലാണ് ഇവർ അടുപ്പത്തിലായത്. അഖിൽ നാട്ടിലെത്തുമ്പോൾ ചിലപ്പോഴൊക്കെ രതീഷിന്റെ കാർ ഉപയോഗിച്ചിരുന്നു. ജോലിസ്ഥലത്തായിരിക്കുന്ന രതീഷ് ഫോണിലൂടെ വിളിച്ചറിയിക്കുന്നതിനെ തുടർന്ന് വീട്ടുകാർ കാറിന്റെ താക്കോൽ അഖിലിനു നൽകുകയാണ് പതിവ്.

വിവാഹനിശ്ചയത്തിനെന്നു പറഞ്ഞാണ് മാസങ്ങൾക്ക് മുമ്പൊരിക്കൽ കാർ കൊണ്ടുപോയത്. അഖിലും ചേട്ടൻ രാഹുലുമായി ബൈക്കിലെത്തിയശേഷം ഒരാൾ കാറെടുക്കുകയും മറ്റേയാൾ ബൈക്കിലും മടങ്ങി. ജൂൺ19-നാണ് രണ്ടാമതായി തൃപ്പരപ്പിലെത്തി കാറെടുത്ത് പോയത്. അഖിലും ചേട്ടൻ രാഹുലുമാണ് പോയത്. വീട്ടിലെ ചില ആവശ്യങ്ങൾക്ക് കാർ വേണമെന്നും ജൂൺ 27-ന് മുമ്പ് കാർ തിരികെ എൽപ്പിക്കാമെന്നും പറഞ്ഞാണ് കാർ കൊണ്ടുപോയത്. അഖിൽ അവധി കഴിഞ്ഞ് മടങ്ങിയതിനു രണ്ടുദിവസം കഴിഞ്ഞ് സഹോദരൻ രാഹുലാണ് കാർ തൃപ്പരപ്പിൽ കൊണ്ടിട്ടത്. ജൂൺ 21 മുതലാണ് രാഖിയെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലാണ് അഖിലിന്റെ വീട്ടിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും രതീഷിന്റെ വീട്ടുകാർ പറഞ്ഞു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വെള്ളി നിറത്തിലുള്ള കാർ അഖിൽ ഉപയോഗിച്ചിരുന്നത് കണ്ടിട്ടുണ്ടെന്നും നാട്ടുകാരും പറഞ്ഞു.

രാഖിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൂവാർ പൊലീസ് ഒരാഴ്ചമുമ്പ് രാഹുലിനെയും അച്ഛനെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് കേസിലെ രണ്ടാംപ്രതി രാഹുൽ ഒളിവിൽപ്പോയത്. ഇതോടെ കുടുങ്ങുമെന്ന് അഖിലിനും മനസ്സിലായി. അപ്പോഴേക്കും തന്നെ സൈന്യത്തിന് പൊലീസിൽ നിന്നും നിർദ്ദേശം പോയിരുന്നു. രാഖിയെ കാണാനില്ലെന്ന അച്ഛൻ രാജന്റെ പരാതിയിൽ പൂവാർ പൊലീസ് രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിൽ രാഖിയുടെ ഫോൺ അവസാനം പ്രവർത്തിച്ചത് അമ്പൂരി ടവർ ലൊക്കേഷനുകീഴിൽ അഖിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽവച്ചാന്നെന്ന് കണ്ടെത്തി. തുടർന്നാണ് രാഹുലിനെയും അച്ഛൻ രാജപ്പൻനായരെയും രണ്ട് ബന്ധുക്കളെയും എസ്‌ഐ. ആർ. സജീവ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. രാഖിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പായ ശേഷമാണ് രാഹുൽ ഒളിവിൽപ്പോയത്.

ഇതിനുശേഷം ഇയാൾ നിരന്തരം ബസ് യാത്രയിലായിരുന്നു. ഇടയ്ക്ക് കണ്ണൂർവരെ യാത്രചെയ്തു. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, തൃശ്ശൂർ എന്നിവിടങ്ങളിൽ തങ്ങി. തിരികെ വരുമ്പോൾ മലയിൻകീഴിൽവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പിടികൂടുമ്പോൾ ഇയാളുടെ കൈയിൽ വസ്ത്രങ്ങളുള്ള ബാഗുണ്ടായിരുന്നു. അഞ്ചുമാസംമുമ്പ് വീട്ടുകാർ അറിയാതെ രാഖിയെ എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ച് അഖിൽ വിവാഹം കഴിച്ചിരുന്നു. ഇതിനുശേഷം മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹനിശ്ചയം നടന്നതറിഞ്ഞ രാഖി യുവതിയുടെ വീട്ടിൽപോയി അഖിലുമായുള്ള ബന്ധം പറഞ്ഞു.

വിവാഹക്കാര്യം സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും രാഖി പറഞ്ഞു. തുടർന്നാണ് മൂന്നുപ്രതികളും അഖിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽവെച്ച് കഴിഞ്ഞ മാസം 18-ന് കൊലപാതകത്തിനു പദ്ധതി തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP