Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെസ്സിക്ക് പകരക്കാരനെ അന്വേഷിച്ച് ബാഴ്‌സലോണ; പുതിയ താരങ്ങളെ തേടുന്നത് മെസ്സി വിരമിച്ച ശേഷവും ടീമിനെ മുന്നോട്ട് കൊണ്ടുപോകാനെന്ന് ബർത്തേമു

മെസ്സിക്ക് പകരക്കാരനെ അന്വേഷിച്ച് ബാഴ്‌സലോണ; പുതിയ താരങ്ങളെ തേടുന്നത് മെസ്സി വിരമിച്ച ശേഷവും ടീമിനെ മുന്നോട്ട് കൊണ്ടുപോകാനെന്ന് ബർത്തേമു

മറുനാടൻ മലയാളി ബ്യൂറോ

മാഡ്രിഡ്: മെസ്സി യുഗത്തിനുശേഷം ആരെന്ന കൂടിയാലോചനകളുമായി ബാഴ്‌സലോണ. ലയണൽ മെസ്സി യുഗത്തിനുശേഷം ബാഴ്‌സലോണയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയ ബർത്തേമു വ്യക്തമാക്കി.

''മെസ്സി വിരമിച്ചതിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകണം. അതേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അതുകൊണ്ടാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്. എന്നാൽ, മെസ്സി ബാഴ്സയ്ക്കൊപ്പം കുറെക്കാലംകൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു'' -ബർത്തേമു പറഞ്ഞു.

സമീപകാലത്ത് ബാഴ്‌സലോണ ട്രാൻസ്ഫർ വിപണിയിൽ പിടിമുറുക്കിയിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ അത്‌ലറ്റിക്കോ മഡ്രിഡിൽനിന്ന് ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാനെ ടീമിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP