Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഡ്‌നി വയലിനിസ്റ്റ് സ്മിതാ ആന്റണിക്ക് ബാലഭാസ്‌കർ ചാരിറ്റബിൾ സൊസൈറ്റിയുടെ വിസ്മയ ബാലസാന്ദ്ര അവാർഡ്

സിഡ്‌നി വയലിനിസ്റ്റ് സ്മിതാ ആന്റണിക്ക് ബാലഭാസ്‌കർ ചാരിറ്റബിൾ സൊസൈറ്റിയുടെ വിസ്മയ ബാലസാന്ദ്ര അവാർഡ്

സ്വന്തം ലേഖകൻ

സിഡ്‌നി - സിഡ്‌നിയിലെ കലാ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ സ്മിതാ ആന്റണിക്ക് തിരുവനന്തപുരം സാന്ദ്രാ കൾചറൽ അക്കാഡമിയുടെ വിസ്മയ ബാലഭാസ്‌കർ അവാർഡിന് അർഹയായി. സംഗീതം നിറഞ്ഞ കുടുംബത്തിൽ നിന്നും വരുന്ന സ്മിതാ ആന്റണിയുടെ മികവ് ഒഴുകുന്നതും വയലിൻ തന്ത്രികളിൽ തന്നെ '. സ്മിതയുടെ അച്ഛൻ എം.ജെ.ആന്റണിയും അദ്ദേഹത്തിന്റെ സഹോദരങ്ങളുമൊക്കെവയലിൻ വാദകരാണ്.ഏഴാം വയസ്സിലാണ് സ്മിത വയലിൻ അഭ്യസിച്ചു തുടങ്ങിയത്.'

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സ്മിതയും കുടുംബവും താമസിക്കുന്നത്.വെസ്റ്റേൺ ക്‌ളാസ്സിക്കൽ വയലിനിസ്റ്റായ സ്മിതയുടെ ആദ്യ ഗുരു അച്ഛൻ എം.ജെ. ആന്റണിയാണ്.പിന്നീട് ബന്ധുകൂടിയായ എം.ജെ.മൈക്കിളാണ് അഭ്യസന പാഠങ്ങൾ പകർന്നു കൊടുത്തത്.എല്ലാ ഞായറാഴ്ചയും ഓർക്കസ്ട്രാ പ്രാക്ടീസിന് പൊയ്‌ക്കൊണ്ടാണ് സ്മിത ഈ വിജയം കരസ്ഥമാക്കിയത്.ഓൾ ഇന്ത്യ റേഡിയോയിലും നഗരത്തിലെ മറ്റ് വേദികളിലും സംഗീതം തുളുമ്പി നിന്ന ആ നാളുകൾ സ്മിതയ്ക്ക് ഏറെ പ്രിയപ്പെട്ട സ്മരണകളാണ് നേടി കൊടുത്തിട്ടുള്ളത്.

സ്റ്റേജ് പെർഫോമൻസുകളിൽ വെസ്റ്റേൺ ക്‌ളാസ്സിക് സംഗീതത്തോടൊപ്പം സദസ്യർക്ക് ഏറെ ഇഷ്ടമുള്ള പോപ്പുലർ നമ്പറുകൾ അവതരിപ്പിച്ച് സ്മിത കയ്യടി നേടുക പതിവാണ്.പട്ടം സെന്റ്.മേരീസ് സ്‌കൂളിലെയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെയും പൂർവ വിദ്യാർത്ഥിയാണ് സ്മിത ആന്റണി.ബാലഭാസ്‌ക്കറ അന്നേ പരിചയമുണ്ട് സ്മിതയ്ക്ക്.ബാലഭാസ്‌ക്കറെ വെസ്റ്റേൺ വയലിൻ കുറച്ചു നാൾ പഠിപ്പിച്ചത് സ്മിതയുടെ സഹോദരി സജനി ആന്റണി ആണ്. തിരുവനന്തപുരത്തെ യൂത്ത് ഫെസ്റ്റിവൽ വേദികളിലെ പരിചയമായിരുന്നു അതിന് പിന്നിൽ.മെഹ്‌റിൻ ഷബീറിന്റെ തുള്ളി എന്ന ഷോർട് ഫിലിമിന് സംഗീതം പകർന്നത് സ്മിതയാണ് '

ബാലഭാസ്‌കറിന്റെ സ്മരണയിലുള്ള അവാർഡ് നേട്ടം സ്മിതയെ ഓസ്‌ട്രേലിയൻ മലയാളികൾ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ബാലഭാസ്‌കറിന്റെ സ്മരണയിലുള്ള ആദ്യത്തെ അവാർഡിനർഹയായ സ്മിതാ ആന്റണിയെ ഓസ്‌ട്രേലിയായിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ഉള്ളവർ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP