Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനയും സിംഹവും പുലിയും വിലസുന്ന കാട്ടിൽ ധൈര്യസമേതം മോദി; കാട്ടിലൂടെ കുന്തം പിടിച്ചു നടന്നും, കുട്ടവഞ്ചിയിൽ തുഴഞ്ഞും ഡിസ്‌കവറി ചാനലിൽ വേറിട്ട മുഖവുമായി ഇന്ത്യൻ പ്രധാനമന്ത്രി; 'മാൻ വേഴ്സസ് വൈൽഡ്' പരിപാടിയുടെ ട്രെയിലർ പുറത്തുവിട്ട് അവതാരകൻ ബിയർ ഗ്രിൽസ്; 180 രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകുമെന്ന് ഗ്രിൽസിന്റെ ട്വീറ്റ്

ആനയും സിംഹവും പുലിയും വിലസുന്ന കാട്ടിൽ ധൈര്യസമേതം മോദി; കാട്ടിലൂടെ കുന്തം പിടിച്ചു നടന്നും, കുട്ടവഞ്ചിയിൽ തുഴഞ്ഞും ഡിസ്‌കവറി ചാനലിൽ വേറിട്ട മുഖവുമായി ഇന്ത്യൻ പ്രധാനമന്ത്രി; 'മാൻ വേഴ്സസ് വൈൽഡ്' പരിപാടിയുടെ ട്രെയിലർ പുറത്തുവിട്ട് അവതാരകൻ ബിയർ ഗ്രിൽസ്; 180 രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകുമെന്ന് ഗ്രിൽസിന്റെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഡിസ്‌ക്കവറി ചാനലിലെ ലോകപ്രശസ്ത പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു. പ്രശസ്ത ടി വി പരിപാടിയായ 'മാൻ വേഴ്സസ്' വൈൽഡിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തമാസം സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ ട്രെയിലർ പുറത്തുവന്നു. മാൻ വേഴ്സസ് വൈൽഡ് അവതാരകൻ ബിയർ ഗ്രിൽസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ബിയർ ഗ്രിൽസിനൊപ്പം ധൈര്യപൂർവം പുലിയും സിംഹവും ആനയുമുള്ള കാട്ടിൽ ഇന്ത്യൻ പ്രധാനമന്ത്രി സഞ്ചരിക്കുന്നു കാഴ്‌ച്ചയും കാണാം.

മൃഗസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മോദി ഷോയിൽ പങ്കെടുത്തത്. ഇന്ത്യൻ കാടുകളിലേക്ക് നടത്തുന്ന ധീരപരിശ്രമത്തിലൂടെ 180 രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകും. ബിയർ ട്വീറ്റ് ചെയ്തു. വീഡിയോയുടെ ഒരു ഭാഗത്ത് മോദിക്ക് ഗ്രിൽസ് ജാക്കറ്റ് നൽകുന്നതും കാണാം.

ഓഗസ്റ്റ് 12ന് രാത്രി ഒമ്പതുമണിക്ക് മോദി പങ്കെടുക്കുന്ന എപ്പിസോഡ് ഡിസ്‌കവറി ചാനലിൽ സംപ്രേഷണം ചെയ്യുക. പരിപാടിയുടെ ട്രെയിലറും ബിയർ ട്വിറ്ററിൽ പങ്കുവെച്ചു. ബിയറിനെ ഇന്ത്യയിലേക്ക് മോദി സ്വാഗതം ചെയ്യുന്നതും നാൽപ്പത്തഞ്ചു സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ കാണാം. പുറത്തുവന്ന വീഡിയോയിൽ മരക്കമ്പു കൊണ്ട് ഉണ്ടാക്കിയ കുന്തം പിടിച്ച് ഓടുന്ന മോദിയെ കാണാൻ സാധിക്കും. ഒരു കുട്ടവഞ്ചിയിൽമോദിയും ഗ്രിൽസും സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുളകൊണ്ട് ആയുധമുണ്ടാക്കുന്നതാണ് വീഡിയോയിൽ ഉള്ള മറ്റൊരു പ്രധാന രംഗം. കാട്ടിൽ നിന്നും ശേഖരിച്ച മുളകളും മറ്റും എടുത്തുകൊണ്ട് 'ഇത് ഞാൻ നിങ്ങൾക്കുവേണ്ടി സൂക്ഷിക്കുമെന്ന്' ഗ്രിൽസിനോട് മോദി പറയുന്നുണ്ട്. 'ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് താങ്കൾ, താങ്കളെ ജീവനോടെ സംരക്ഷിക്കുകയെന്നതാണ് എന്റെ ജോലി' എന്നാണ് ഇതിനു മറുപടിയായി ഗ്രിൽസ് ചിരിച്ചുകൊണ്ട് പറയുന്നത്.

വീഡിയോയുടെ തുടക്കത്തിൽ കാറിലെത്തുന്ന മോദി ബിയെർ ഗ്രിൽസിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ ഇന്ത്യൻ കാടുകളുടെ ആഴത്തിലേക്ക് ഇരുവരും നടത്തുന്ന യാത്രയാണ് പരിപാടിയുടെ ഉള്ളടക്കം. സാഹസികമായ ഒട്ടേറെ രംഗങ്ങളും വിഡിയോയിൽ കാണാം.

കാട്ടിലും പർവ്വതങ്ങളിലും വർഷങ്ങളോളം ജീവിച്ചയാളാണ് താനെന്നും ഈ കാലങ്ങൾക്ക് തന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും അതിനാലാണ് ഇത്തരമൊരു പരിപാടി ചെയ്യുന്നതെന്നും മോദി പറഞ്ഞു. ഡിസ്‌ക്കവറി ചാനലിലെ പ്രശസ്തനായ അവതാരകനാണ് ബിയർ ഗ്രിൽസ്. ലക്ഷക്കണക്കിന് ആരാധകരുുള്ള ഗ്രിൽസിനൊപ്പം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പ്രധാനമന്ത്രിയും എത്തുന്നു എന്ന പ്രത്യേകതായണ് ഷോയ്ക്കുള്ളത്.

ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് ലോകം മുഴുവൻ അറിയപ്പെടുന്ന വിധത്തിലാണ് ഷോ പ്ലാൻ ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് ദേശീയോദ്യാനത്തിലാണ് ഈ പരിപാടി ചിത്രീകരിച്ചത്. ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടന്ന സമയത്താണ് മോദി വീഡിയോ ചിത്രീകരണത്തിൽ പങ്കെടുത്തതെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുൽവാമ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടർന്നതായും പ്രതിപക്ഷം ആരോപിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP