Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`രോഹിത് ഏറ്റവും മികച്ച താരമെന്ന് ഞാൻ പല തവണ പ്രശംസിച്ചിട്ടുണ്ട്`; ഒരാളോട് ദേഷ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അത് എന്റെ മുഖത്ത് കാണാനാകും; ടീമിൽ ഒരു പ്രശനവുമില്ലെന്നും രോഹിതുമായി നല്ല സൗഹൃദമെന്നും വിരാട് കോലി; കോച്ചായി ശാസ്ത്രി തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും കോലി; ക്യാപ്റ്റൻ സ്ഥാനം കോലിക്ക് തീറെഴുതിക്കൊടുത്തോ? സിലക്ടർമാർക്ക് `വലുപ്പമില്ലെന്നും` സുനിൽ ഗവാസ്‌കറുടെ പരിഹാസം; വിവാദങ്ങൾക്കിടെ ടീം ഇന്ത്യ വിൻഡീസ് പര്യടനത്തിന് പുറപ്പെട്ടു

`രോഹിത് ഏറ്റവും മികച്ച താരമെന്ന് ഞാൻ പല തവണ പ്രശംസിച്ചിട്ടുണ്ട്`; ഒരാളോട് ദേഷ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അത് എന്റെ മുഖത്ത് കാണാനാകും; ടീമിൽ ഒരു പ്രശനവുമില്ലെന്നും രോഹിതുമായി നല്ല സൗഹൃദമെന്നും വിരാട് കോലി; കോച്ചായി ശാസ്ത്രി തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും കോലി; ക്യാപ്റ്റൻ സ്ഥാനം കോലിക്ക് തീറെഴുതിക്കൊടുത്തോ? സിലക്ടർമാർക്ക് `വലുപ്പമില്ലെന്നും` സുനിൽ ഗവാസ്‌കറുടെ പരിഹാസം; വിവാദങ്ങൾക്കിടെ ടീം ഇന്ത്യ വിൻഡീസ് പര്യടനത്തിന് പുറപ്പെട്ടു

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഉരുത്തിരഞ്ഞ പ്രശ്‌നങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോലി. ലോകകപ്പിലെ പുറത്താകലിന് പിന്നാലെ നായകൻ കോലിയും ഉപനായകൻ രോഹിത് ശർമ്മയും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ലെന്നും കോലി തന്നിഷ്ടപ്രകാരം പെരുമാറുന്നുവെന്നും രോഹിത് ആരോപിച്ചതായി പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വെറും കഥകൾ മാത്രമാണ് എന്നും താനും രോഹിതും തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും കോലി മുംബൈയിൽ പറഞ്ഞു. വിൻഡീസ് പര്യടനത്തിനായി അമേരിക്കയിലേക്ക് തിരിക്കും മുൻപ് മാധ്യമങ്ങളെ കാണുകയായിരുന്നു ഇന്ത്യൻ നായകൻ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും മറിച്ചുള്ളവ വെറും ആരോപണങ്ങളും കെട്ടുകഥകളും മാത്രമാണ് എന്നും ശാസ്ത്രിയും കോലിയും വ്യക്തമാക്കി. ടീമിലെ ഒരു താരവും ടീമിനേക്കാൾ വലുതല്ലെന്ന് ശാസ്ത്രി പറഞ്ഞു. ടീമിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയധികം വിജയങ്ങൾ നേടാൻ ടീമിന് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു കോലി ചോദിക്കുന്നത്.'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനും ചില വാർത്തകൾ കേട്ടു. ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയും സ്ഥിരതയോടെ കളിക്കാൻ നമുക്കു സാധിക്കില്ലായിരുന്നുവെന്ന് വ്യക്തമല്ലേ? മാത്രമല്ല, ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്റെ മുഖത്തുതന്നെ കാണാം' കോലി പറഞ്ഞു.

നല്ല കാര്യങ്ങൾക്കു നേരെ കണ്ണടച്ച് ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. കള്ളങ്ങളും വളച്ചൊടിച്ച കാര്യങ്ങളുമാണ് അനുദിനം നമുക്കു മുന്നിലെത്തുന്നത്. വ്യക്തിപരമായ കാര്യങ്ങൾ പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ അനൗചിത്യവും കോലി ചൂണ്ടിക്കാട്ടി. ഇത്തരം വാർത്തകൾ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കോലി പ്രതികരിച്ചു. രോഹിത് ശർമ്മ ഏറ്റവും മികച്ച താരമാണ് എന്ന് പല തവണ പറഞ്ഞതാണ് അദ്ദേഹത്തെ ഞാൻ അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാൽ അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഇത്തരം ആരോപണം മാത്രം ഉന്നയിക്കുന്നതിനെ തള്ളിയാണ് കോലി വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.

പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിയും സംഘവും തുടരുന്നതിനെയും കോലി അനുകൂലിക്കുകയും ചെയ്തു.വെസ്റ്റിൻഡീസിനെതിരെ മൂന്നു ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20 മൽസരങ്ങൾക്കും വേദിയൊരുക്കുന്നത് യുഎസ്എയാണ്. അതുകൊണ്ടുതന്നെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം കോലിയുടെ നേതൃത്വത്തിൽ യുഎസിലേക്കാണ് ആദ്യം പോകുക. വെസ്റ്റിൻഡീസിൽ നിലവിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന്റെ ഭാഗമായ താരങ്ങളൊഴികെയുള്ള ടെസ്റ്റ് ടീം അംഗങ്ങൾ പിന്നീടായിരിക്കും വെസ്റ്റിൻഡീസിലേക്കു പോകുക. പരിശീലകൻ രവി ശാസ്ത്രിയും ഇന്ന് ടീമിനൊപ്പം യുഎസിലേക്കു പോകില്ല.

ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റുമെന്ന തരത്തിൽ ്അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പക്ഷേ മൂന്ന് ഫോർമാറ്റിലും കോലി തുടരും. അതിനിടെ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി മുൻ താരം സുനിൽ ഗവാസ്‌കർ രംഗത്ത് എത്തി. ലോകകപ്പ് തോറ്റിട്ടും ഇത്തരം കാര്യങ്ങൾ ആലോചിക്കാതെ തീരുമാനമെടുക്കുന്നു. സിലക്ഷൻ കമ്മിറ്റിക്ക് എതിരെയും ഗവാസ്‌കർ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു.

സിലക്ടർമാർ എന്ന നിലയിൽ ഒരാൾക്കുപോലും വലിയ അനുഭസമ്പത്തില്ലെന്ന് ഗാവസ്‌കർ പരിഹസിച്ചു. ഇപ്പോഴത്തെ സിലക്ഷൻ കമ്മിറ്റിയിൽ ആരുംതന്നെ ദീർഘകാലം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. മാത്രമല്ല, സിലക്ഷൻ കമ്മിറ്റി അംഗങ്ങളായ രണ്ടുപേർ രാജ്യാന്തര തലത്തിൽ ഒരു ടെസ്റ്റ് പോലും കളിച്ചവരുമല്ല. ഇവർ ഏതാനും ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. ഇവർ എങ്ങനെയാണ് ഭാവി താരങ്ങളെ കണ്ടെത്തുക എന്നും ഗവാസ്‌കർ ചോദിച്ചു.'പുതിയ സിലക്ടർമാരെ നിയമിക്കാനുള്ള നടപടിക്ക് ബിസിസിഐ തുടക്കമിട്ട സാഹചര്യത്തിൽ, നിലവിലെ സിലക്ഷൻ കമ്മിറ്റിയുടെ അവസാന ടീം തിരഞ്ഞെടുപ്പാകും അടുത്തിടെ കഴിഞ്ഞത്. സച്ചിൻ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിവി എസ് ലക്ഷമൺ, അനിൽ കുംബ്ലെ തുടങ്ങിയ ഇതിഹസ താരങ്ങൾ രാജ്യത്തുള്ളപ്പോൾ ആണ് കടുത്ത ക്രിക്കറ്റ് ആരാധകർക്ക് പോലും പരിചയമില്ലാത്ത പേരുകാർ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് എന്നും ലോകകപ്പിന് ശേഷം നടന്ന ചർച്ചകളിൽ അഭിപ്രായം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP