Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ദ്വീപിൽ പ്രണയത്തിനായി മാത്രം ജീവിതം; അടിച്ച് പൊളിച്ചത് സുന്ദര നിമിഷങ്ങൾ; ലൗ ഐലന്റ് ജേതാക്കൾ പ്രഖ്യാപിക്കപ്പെടുമ്പോൾ

ഒരു ദ്വീപിൽ പ്രണയത്തിനായി മാത്രം ജീവിതം; അടിച്ച് പൊളിച്ചത് സുന്ദര നിമിഷങ്ങൾ; ലൗ ഐലന്റ് ജേതാക്കൾ പ്രഖ്യാപിക്കപ്പെടുമ്പോൾ

സ്വന്തം ലേഖകൻ

ലോകമാകമാനമുള്ളവരെ ആകർഷിച്ച റിയാലിറ്റി ഷോയായ ലൗ ഐലന്റിലെ വിജയികളെ പ്രഖ്യാപിച്ചു. ലൗ ഐലന്റ് 2019 മത്സരത്തിൽ ന്യൂകാസിലിൽ നിന്നുള്ള ആംബർ ഗില്ലും ഐറിഷ് റഗ്‌ബി സ്റ്റാറായ ഗ്രെഗ് ഓ ഷീയും ഒന്നാം സമ്മാനമായ 50,000 പൗണ്ട് നേടിയെടുത്തു. രണ്ടാഴ്ച ഒരുമിച്ച് കഴിഞ്ഞതിന് ശേഷമാണ് ഇവർ സീസൺ 5ൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. എന്നാൽ ടോമി ഫുറിയും മോളി മെയ്‌ ഹോഗും 54 ദിവസങ്ങൾ ഒരുമിച്ച് കഴിഞ്ഞിരുന്നുവെങ്കിലും ഇവർക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിൽ ഓവിയോ സോക, ഇന്ത്യൻ റൈനോൾഡ്‌സ് എന്നിവർ മൂന്നാം സ്ഥാനത്തും മൗറി ഹിഗിൻസ്, കർടിസ് പ്രിട്ചാർഡ് എന്നിവർ നാലാം സ്ഥാനത്തുമാണെത്തിച്ചേർന്നിരിക്കുന്നത്.

ആംബറിനെയും ഗ്രെഗിനെയും ഒന്നാം സ്ഥാനക്കാരായി ഷോയുടെ ഹോസ്റ്റ് ആയ കരോലിനെ ഫ്‌ളാക്ക് ഇരുവരോടും രണ്ട് കവറുകളിലൊന്നിലുള്ള സമ്മാന തുക എടുക്കുകയെന്ന ഭാഗ്യപരീക്ഷണത്തിന് ക്ഷണിച്ച നിമിഷം അവരെ മാത്രമല്ല കാണികളെയും മുൾമുനയിൽ നിർത്തിയിരുന്നു. എന്നാൽ പരിഭ്രമത്തോടെയാണെങ്കിലും ഗ്രെഗ് പണമടങ്ങിയ കവർ തന്നെ കൃത്യമായി എടുത്തപ്പോഴാണ് ഏവരുടെയും ശ്വാസം നേരെ വീണിരുന്നത്. മറ്റേ കവറിൽ ഒന്നുമില്ലായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ചടങ്ങിന് മുമ്പ് കുർടിസ് പ്രിറ്റ്ചാർഡ്, മൗറ ഹിഗിൻസ് എന്നിവർ നാലാംസ്ഥാനത്തായതിനാൽ അവരെ ഫൈനലിൽ നിന്ന് പുറത്താക്കിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് പരിപാടി ഐടിവി ലൈവിൽ പ്രക്ഷേപണം ചെയ്തിരിക്കുന്നത്.തുടർന്ന് നടന്ന മത്സരത്തിൽ നിന്നും മൂന്നാംസ്ഥാനക്കാരായ ഓവി സോകോയും ഇന്ത്യ റൈനോൾഡ്‌സും പുറത്താവുകയും ചെയ്തു. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് കരോലിനയുമായി സംസാരിക്കുന്നതിന് മുമ്പ് ഗ്രെഗും ആംബറും പരസ്പരം ചുംബിക്കുന്നുണ്ടായിരുന്നു. തങ്ങളാണ് വിജയികളെന്നറിഞ്ഞപ്പോൾ തങ്ങൾ ഞെട്ടിത്തരിച്ച് പോയെന്നും പിന്നീട് ഇവർ വെളിപ്പെടുത്തിയിരുന്നു. തങ്ങൾ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് ഇനിയും മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് ആംബർ പറയുന്നത്. ഇതറിഞ്ഞപ്പോൾ തികച്ചും ഭ്രാന്തമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നും ആംബർ വ്യക്തമാക്കുന്നു.

ആംബറിന് നല്ല ഫലിതബോധമുണ്ടെന്നും ഇതിന് പുറമെ ഷോക്കിടയിൽ നല്ല ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഗ്രെഗ് പറയുന്നത്. തന്റെ മാതാപിതാക്കൾ തന്നെ നല്ല ധാർമിക ബോധത്തോടെയാണ് വളർത്തിയിരിക്കുന്നതെന്നും അതിനാൽ സ്ത്രകളോട് ബഹുമാനത്തോടെ പെരുമാറാൻ സാധിക്കുന്നുവെന്നും ഗ്രെഗ് ഈ അവസരത്തിൽ വെളിപ്പെടുത്തുന്നു.തനിക്കൊപ്പം മോളില്ലായിരുന്നുവെങ്കിൽ താൻ റണ്ണർ അപുകളിലൊരാളായി ഇവിടെ നിലകൊള്ളില്ലെന്നായിരുന്നു ടോമി വെളിപ്പെടുത്തിയിരുന്നത്. അവസാന ഘട്ടത്തിലെത്തിയ നാല് കപ്പിൾസും പ്രശസ്തമായ വില്ലയിൽ പരിഭ്രമത്തോടെ നിലകൊള്ളുന്നത് കാണാമായിരുന്നു. തങ്ങളിൽ ആരായിരിക്കും മുന്നിലെത്തുകയെന്ന ആശങ്ക ഓരോരുത്തരുടെയും മുഖത്ത് നിഴലിച്ചിരുന്നു.

ഒരു ദ്വീപിൽ പ്രണയത്തിനായി മാത്രമുള്ള ജീവിതമാണ് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവർ നടത്തുന്നത്. ഇവർ അടിച്ച് പൊളിച്ചത് സുന്ദര നിമിഷങ്ങളാണ് ലൗ ഐലന്റ് ജേതാക്കളെ പ്രഖ്യാപിച്ചിരിക്കുന്നതിനെ ലോകം വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു ട്രോപ്പിക്കൽ ഐലന്റിലെ ആഡംബരവില്ലയിൽ എത്തിപ്പെടുന്ന യുവാക്കളും യുവതികളും പരസ്പരം അടുക്കുകയും സമ്മർ ഡേറ്റിംഗിൽ ഏർപ്പെടുകയും പ്രണയത്തിലാവുകയും അവസാനം ബന്ധങ്ങളിലെത്തിപ്പെടുകയും ചെയ്യുന്ന റിയാലിറ്റി ഷോയാണിത്.. ഈ ഷോയിൽ പങ്കെടുക്കുന്നവർ ഐലന്റർമാർ എന്നാണ് അറിയപ്പെടുന്നത്. തങ്ങൾക്ക് യോജിച്ചവരെ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ഇത്തരത്തിൽ സ്നേഹം നേടിയെടുക്കുക ഇവരെ സംബന്ധിച്ചിടത്തോളം അനായാസമായ പ്രവർത്തിയല്ല. ഇതിനിടെ പല വെല്ലുവിളികളും അവരെ തേടിയെത്തും. ഇത്തരത്തിൽ സ്നേഹം നേടിയെടുക്കാൻ പരാജയപ്പെടുന്നവർ ദ്വീപിൽ നിന്നും പുറത്താകുന്നതിന് സാധ്യതയേറെയാണ്. ഇവർക്കിടയിലെ ബന്ധങ്ങളിൽ നാടകീയമായ വഴിത്തിരിവുണ്ടാവുകയും പ്രണയങ്ങൾ അവസാന നിമിഷത്തിൽ വഴിമാറിപ്പോകാറുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP