Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നമ്മുടെ ചന്ദ്രയാന്റെ ആയുസ് ഇരട്ടിയായേക്കും; ഒരു കൊല്ലം ആയുസ്സെന്ന് കരുതിയെങ്കിലും ഇന്ധന ശതമാന റിപ്പോർട്ട് വന്നപ്പോൾ രണ്ട് കൊല്ലം ആകുമെന്ന് ഐഎസ്ആർഒ; ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഇന്ത്യൻ മികവിന് മറ്റൊരു നേട്ടം കൂടി

നമ്മുടെ ചന്ദ്രയാന്റെ ആയുസ് ഇരട്ടിയായേക്കും; ഒരു കൊല്ലം ആയുസ്സെന്ന് കരുതിയെങ്കിലും ഇന്ധന ശതമാന റിപ്പോർട്ട് വന്നപ്പോൾ രണ്ട് കൊല്ലം ആകുമെന്ന് ഐഎസ്ആർഒ; ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഇന്ത്യൻ മികവിന് മറ്റൊരു നേട്ടം കൂടി

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കൊണ്ട് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണല്ലോ. നമ്മുടെ ചന്ദ്രയാന്റെ ആയുസ് ഇരട്ടിയായേക്കുംമെന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത് ചന്ദ്രയാന്റെ ആയുസ് ഒരു കൊല്ലം മാത്രമാണ് തുടക്കത്തിൽ കരുതിയിരുന്നതെങ്കിലും ഇന്ധന ശതമാന റിപ്പോർട്ട് വന്നപ്പോൾ രണ്ട് കൊല്ലം ആകുമെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഇന്ത്യൻ മികവിന് മറ്റൊരു നേട്ടം കൂടി കൈവന്നിട്ടുമുണ്ട്.

ചന്ദ്രയാൻ 2ന്റെ ഓർബിറ്റർ ചന്ദ്രന് ചുറ്റും ഒരു വർഷം മാത്രമാണ് പ്രദക്ഷിണം വയ്ക്കുകയെന്നായിരുന്നു ഐഎസ്ആർഒ കണക്കാക്കിയിരുന്നത്. എന്നാൽ ഇതിന് രണ്ട് വർഷം നിലനിൽക്കാനാകുമെന്നാണ് പുതിയ അനുമാനം. ഈ മിഷനുമായി ബന്ധപ്പെട്ട അഞ്ച് പേരാണ് ഇത് സംബന്ധിച്ച നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നേരത്തെ കണക്കാക്കിയതിൽ നിന്നും എടുത്ത് പറയാവുന്ന നേട്ടമാണ് ഇതിലൂടെ കൈവരിക്കാനാവുന്നത്. ദീർഘകാലം നിലനിർത്തണമെന്ന് പദ്ധതിയിട്ടായിരുന്നു ചന്ദ്രയാൻ 1 അയച്ചിരുന്നത്. എന്നാൽ ഇതിലെ പവർ കൺവെർട്ടറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഇതിന്റെ ആയുസ് കുറയുകയായിരുന്നു.

ചന്ദ്രയാൻ 2 വിക്ഷേപിച്ചപ്പോൾ ഇത്തരം തകരാറുകൾ പരിഹരിച്ചായിരുന്നു ഇതിനെ വിക്ഷേപിച്ചിരുന്നത്. ഇതിനാൽ ഇതിന് രണ്ട് വർഷത്തോളം നിലനിൽക്കാനാവുമെന്നാണ് ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രയാൻ രണ്ടിൽ വിക്ഷേപിക്കുമ്പോൾ ഉണ്ടായ മൊത്തം ഇന്ധനത്തിന്റെ അളവ് 1697 കിലോഗ്രാമായിരുന്നു. ഓർബിറ്റർ ആദ്യത്തെ രണ്ട് മാനോവറുകൾക്കുമായി ഇതിൽ 130 കിലോ ഇന്ധനമാണ് ഉപയോഗിച്ചിരുന്നത്. ഭൂമിക്ക് ചുറ്റും ശേഷിക്കുന്ന മാനോവറുകൾക്കായി വേണ്ടി വരുന്നത് 657.3 കിഗ്രാം ഇന്ധനമാണ്.

ചന്ദ്രന് ചുറ്റുമുള്ള മാനോവറുകൾക്കായി വേണ്ടി വരുക 749.5 കിഗ്രാം ഇന്ധനമായിരിക്കും. ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമ്പോൾ ഇതിൽ 290. 2 കിഗ്രാം ഇന്ധനമായിരിക്കുമുണ്ടാകാൻ പോകുന്നത്. 130 കിലോഗ്രാം ഇന്ധനം ചെലവാക്കിയ രണ്ട് മാനോവറുകൾ പൂർത്തിയാക്കിയിരുന്നത് ജൂലൈ 24നും 26നുമായിരുന്നു. വിക്രം എന്ന ലാൻഡർ വേർപെടുന്നത് വരെയുള്ള എല്ലാ മാനോവറുകൾക്കും വേണ്ടി വരുന്ന ഇന്ധനം ഓർബിറ്ററിലെ പ്രൊപ്പെല്ലന്റുകൾ നൽകുമെന്നാണ് ഐഎസ്ആർഒ ചെയർമാനായ കെ. ശിവൻ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. സെപ്പറേഷന് മുമ്പ് ഒമ്പതോ അതിലധികമോ മാനോവറുകളാണ് വേണ്ടി വരുന്നത്. ഇതിനിടെ കൂടുതൽ ഇന്ധനമാണ് ഉപയോഗിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP