Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്ലെനേവി റോഡുകളിലെ വേഗപരിധി കുറയ്ക്കണമെന്ന ആവശ്യം യാഥാർത്ഥ്യമായേക്കും; വേഗപരിധി 70 ൽ നിന്ന് 60 കി.മി ആക്കി കുറയ്ക്കാനുള്ള നിർദ്ദേശത്തെ സ്വാഗതം ചെയ്ത് കൗൺസിലംഗങ്ങളും

ഗ്ലെനേവി റോഡുകളിലെ വേഗപരിധി കുറയ്ക്കണമെന്ന ആവശ്യം യാഥാർത്ഥ്യമായേക്കും; വേഗപരിധി 70 ൽ നിന്ന് 60 കി.മി ആക്കി കുറയ്ക്കാനുള്ള നിർദ്ദേശത്തെ സ്വാഗതം ചെയ്ത് കൗൺസിലംഗങ്ങളും

സ്വന്തം ലേഖകൻ

ഗ്ലെനേവി റോഡുകളിലെ വേഗപരിധി കുറയ്ക്കണമെന്ന ഏറെ നാളുകളായുള്ള ആവശ്യം യാഥാര്ത്ഥ്യമായേക്കും. കഴിഞ്ഞദിവസം ഈ നിർദ്ദേശം വൈമറ്റ് ഡിസ്ട്രിക് കൗൺസിൽ ചർച്ച ചെയ്യുകയും കൗൺസിലംഗങ്ങൾ അനുകൂല നിലപാട് സ്വീകരിക്കുകയുമായിരുന്നു.

ഗ്ലെനേവി സ്റ്റേറ്റ് ഹൈവേ 1 ലെ വേഗപരിധി നിലവിലെ 70 ൽ നിന്ന് 60 കി,മി കുറയ്്ക്കണമെന്നാണ് നിർദ്ദേശം. ന്യൂസിലന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഇപ്പോൾ നിർദ്ദേസം മുന്നോട്ട് വച്ചത്. ഏറെ നാളുകളായി ഈ പ്രദേശത്തെ താമസക്കാർ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ഗ്ലെനവിയുടെ 100 കിലോമീറ്റർ വേഗത നടപ്പിലാക്കിയിട്ടുള്ള സ്ഥലങ്ങളിലും വേഗത 80 കിലോമീറ്ററായി കുറയ്ക്കും. നിർദ്ദിഷ്ട 80 കിലോമീറ്റർ വേഗതയിൽ വൈറ്റകി പാലത്തിലും പ്രാവർത്തികമാക്കും. ഈ നിർദ്ദേശത്തിൽ പൊതുജനങ്ങളുടെ അഭിപ്രായത്തിനായി മുന്നോട്ട് വച്ചിരിക്കുകയാണ്. ഔഗസ്്റ്റ് 14 വരെ പൊതുസമർപ്പണ പ്രക്രിയ ഉണ്ടാകും. ഇതിന് ശേഷമായിരിക്കും തീരുമാനം നടപ്പിലാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP